ക്രീസില്‍ ഓടിയില്ല, പൂജാരയ്ക്ക് രോഹിത്തിന്റെ തെറിവിളി — വീഡിയോ വൈറല്‍
വിശാഖപട്ടണം: ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. അഞ്ചാം ദിനം ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് 384 റണ്‍സ്. ഇന്ത്യയ്ക്ക് വേണ്ടത് ഒന്‍പതു വിക്കറ്റും. രണ്ടാം ഇന്നിങ്‌സിലും രോഹിത് ശര്‍മ്മയുടെ ഉജ്ജ്വല ബാറ്റിങ്ങാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന്റെ നട്ടെല്ലായത്. ഓപ്പണര്‍ റോളില്‍ ഒരിക്കല്‍ക്കൂടി തിളങ്ങിയ താരം തുടര്‍ച്ചയായി രണ്ടാം സെഞ്ചുറി മത്സരത്തില്‍ കണ്ടെത്തി.

149 പന്തില്‍ 127 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് രോഹിത് ശര്‍മ്മ നാലാം ദിനം മടങ്ങിയത്. ഏഴു സിക്‌സും പത്തു ബൗണ്ടറികളും രോഹിത്തിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെടും.
എന്നാല്‍ ഇന്റര്‍നെറ്റിനെ പിടിച്ചുകുലുക്കുന്നത് ഇതൊന്നുമല്ല. ഇന്ന് ക്രീസില്‍ നില്‍ക്കവെ സഹതാരം ചേതേശ്വര്‍ പൂജാരയെ അസഭ്യം പറയുന്ന രോഹിത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിയിരിക്കുന്നത്.

കളിക്കിടെ ഒരുതവണ റണ്ണിനായി ഓടാന്‍ മടികാണിച്ച പൂജാരയെ ഹിന്ദിയില്‍ രോഹിത് അസഭ്യം പറയുകയായിരുന്നു. സംഭവം സ്റ്റംപ് മൈക്കാണ് പിടിച്ചെടുത്തത്. പിന്നെ പറയണോ പൂരം. നിമിഷനേരം കൊണ്ട് വീഡിയോ വൈറലായി. പിന്നാലെ രോഹിത് അസഭ്യം പറഞ്ഞ സംഭവം ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്ക്‌സും ഏറ്റുപിടിച്ചു.
'ഇത്തവണ വിരാട് കോലിയല്ല, രോഹിത് ശര്‍മ്മയാണ്. കാര്യം നിങ്ങള്‍ക്കറിയാമെന്ന് പ്രതീക്ഷിക്കുന്നു', ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് ട്വിറ്ററില്‍ കുറിച്ചു.

ഗ്രൗണ്ടില്‍ നായകന്‍ വിരാട് കോലി ഈ അസഭ്യവാക്ക് പതിവായി ഉപയോഗിക്കാറുണ്ടെന്നാണ് ക്രിക്കറ്റ് ലോകത്തെ അഭ്യൂഹം. ഈ പശ്ചാത്തലത്തിലാണ് ബെന്‍ സ്റ്റോക്ക്‌സിന്റെ ട്വീറ്റ്. കഴിഞ്ഞ ജൂണില്‍ വിരാട് കോലിയുടെ അസഭ്യവര്‍ഷത്തെ കളിയാക്കി സ്‌റ്റോക്ക്‌സ് ട്വീറ്റ് ചെയ്തിരുന്നു. കോലി അസഭ്യം പറഞ്ഞിട്ടില്ല. 'ബെന്‍ സ്‌റ്റോക്ക്‌സ്' എന്നാണ് ഇന്ത്യന്‍ നായകന്‍ ഉച്ചരിച്ചതെന്ന ആരാധകരുടെ ന്യായീകരണ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലീഷ് താരം അന്ന് ട്വീറ്റ് ചെയ്തത്.
എന്തായാലും ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ ഇന്ത്യ വ്യക്തമായ ആധിപത്യം നേടിക്കഴിഞ്ഞു. ഓപ്പണര്‍ ചുമതലയില്‍ അരങ്ങേറിയ രോഹിത് രണ്ടിന്നിങ്‌സുകളിലും ഓരോ സെഞ്ചുറികള്‍ വീതം തികച്ചിട്ടുണ്ട്. നാലാം ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സ് കുറിച്ചതിന് ശേഷമാണ് വിരാട് കോലി ഡിക്ലയര്‍ ചെയ്തത്.
ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടെസ്റ്റ്: ഒന്ന് ബൗള്‍ ചെയ്യാമോ? ഭാജിയോട് രോഹിത്... പ്രതികരണം വൈറല്‍

395 റണ്‍സ് വിജയത്തിലേക്ക് ബാറ്റവീശിയ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് രവീന്ദ്ര ജഡേജ സ്വന്തമാക്കി. വിക്കറ്റിന് മുന്നില്‍ കുരുക്കിയാണ് ഡീന്‍ എല്‍ഗാറിനെ ജഡേജ പറഞ്ഞുവിട്ടത്. നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications