Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടെസ്റ്റ്: ഒന്ന് ബൗള്‍ ചെയ്യാമോ? ഭാജിയോട് രോഹിത്... പ്രതികരണം വൈറല്‍

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കവെ ഓപ്പണര്‍ രോഹിത് ശര്‍മയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങിനെ ബൗള്‍ ചെയ്യാന്‍ തമാശരൂപേണ ക്ഷണിക്കുന്നതിന്റെ ശബ്ദരേഖയാണ് സ്റ്റംപ് മൈക്കുകള്‍ പിടിച്ചെടുത്തത്. ഇതിനു ഹര്‍ഭജന്‍ ട്വിറ്ററിലൂടെ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ ടെസ്റ്റില്‍ കമന്റേറ്റര്‍മാരില്‍ ഒരാളായി ഭാജിയും ഉണ്ടായിരുന്നുവെന്നതാണ് രസകരമായ കാര്യം.

മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സില്‍ എട്ടു വിക്കറ്റിനു 378 റണ്‍സെടുത്തു നില്‍ക്കവെയായിരുന്നു രോഹിത് ഭാജിയെ കളിക്കളത്തിലേക്കു ക്ഷണിച്ചത്.

സംഭവം ഇങ്ങനെ

ഒന്നാമിന്നിങ്‌സില്‍ ആര്‍ അശ്വിന്‍ അഞ്ചാം വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു രോഹിത് ഭാജിയെ ക്ഷണിച്ചത്. ഹര്‍ഭജന്‍ സിങ്, ഹര്‍ഭജന്‍ സിങ് വരൂ, വരൂവെന്നാണ് രോഹിത് തമാശരൂപേണ പറയുന്നത്. സ്റ്റംപ് മൈക്കുകളാണ് താരത്തിന്റെ ഈ വാക്കുകള്‍ പിടിച്ചെടുത്തത്. നിങ്ങള്‍ക്കു ഏറ്റവും യോജിച്ചതാണ് ഈ പിച്ച്. വരൂ, ബൗള്‍ ചെയ്യൂവെന്നും രോഹിത് പറയുന്നുണ്ട്. കളിക്കിടെ ഹര്‍ഭജന്റെ ബൗളിങിനു മുമ്പുള്ള തയ്യാറെടുപ്പ് രോഹിത് തമാശരൂപേണ കാണിക്കുന്ന വീഡിയോയും വൈറലായിരുന്നു.

ഭാജിയുടെ പ്രതികരണം

ഭാജിയുടെ പ്രതികരണം

തന്നെ വീണ്ടും പന്തെറിയാന്‍ ക്ഷണിച്ച രോഹിത്തിന് ഹര്‍ഭജന്‍ ട്വിറ്ററിലൂടയാണ് മറുപടി നല്‍കിയത്. പൊട്ടിച്ചിരിക്കുന്ന സ്‌മൈലിയോടു കൂടിയാണ് താരത്തിന്റെ ട്വീറ്റിന്റെ തുടക്കം. വരുന്നു... നീയും നന്നായി ബൗള്‍ ചെയ്തു. ശരിക്കും ടാര്‍ജറ്റില്‍ തന്നെയായിരുന്നു അവയെല്ലാം. അടുത്ത തവണ തന്റേ ശൈലിയിലും ഒരു പന്തെറിയണമെന്നും ഭാജി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

രോഹിത് ബൗള്‍ ചെയ്തു

രോഹിത് ബൗള്‍ ചെയ്തു

ടെസ്റ്റില്‍ രോഹിത്തും ഇന്ത്യക്കു വേണ്ടി ബൗള്‍ ചെയ്തിരുന്നു. രണ്ടോവറുകള്‍ ബൗള്‍ ചെയ്ത താരം ഒരു മെയ്ഡനുള്‍പ്പെടെ ഏഴു റണ്‍സാണ് വിട്ടുകൊടുത്തത്. പക്ഷെ വിക്കറ്റൊന്നും വീഴ്ത്താന്‍ ഹിറ്റ്മാനായില്ല.
എന്നാല്‍ ബാറ്റിങില്‍ താരം ശരിക്കും കസറി. ടെസ്റ്റില്‍ ആദ്യമായി ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ച രോഹിത് ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറിയുമായാണ് വരവറിയിച്ചത്. 176 റണ്‍സ് താരം അടിച്ചെടുത്തിരുന്നു.

വീഡിയോ കാണാം

ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്‌സിനിടെ ഹര്‍ഭജന്‍ സിങ് ബൗള്‍ ചെയ്യുന്നതിനു മുമ്പുള്ള തയ്യാറെടുപ്പ് തമാശരൂപേണ കാണിക്കുന്ന രോഹിത് ശര്‍മ.

Story first published: Saturday, October 5, 2019, 14:30 [IST]
Other articles published on Oct 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+