Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിനെ വീഴ്ത്താന്‍ വഴിയെന്ത്? പേസര്‍മാര്‍ക്ക് ഭയം! വെളിപ്പെടുത്തലുമായി ഹര്‍ഷിത്

ഇന്ത്യന്‍ ഏകദിന, ടെസ്റ്റ് ക്യാപ്റ്റനും ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണര്‍മാരില്‍ ഒരാളുമായ രോഹിത് ശര്‍മയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് യുവ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണ. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം മിന്നുന്ന പ്രകടനം നടത്തി താരപദവിയിലേക്കുയരുകയും അതുവഴി ഇന്ത്യന്‍ ടീമിലെത്തുകയും ചെയ്ത താരമാണ് ഹര്‍ഷിത്. അടുത്തിടെ സമാപിച്ച സിംബാബ്‌വെ പര്യടനത്തില്‍ ടീമിലുണ്ടായിരുന്നെങ്കിലും അരങ്ങേറാന്‍ അവസരം ലഭിച്ചിരുന്നില്ല.

ശുഭാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഒരു ബാറ്ററെന്ന നിലയില്‍ രോഹിത്തിനെ സ്‌പെഷ്യലാക്കുന്നത് എന്താണെന്നു ഹര്‍ഷിത് തുറന്നു പറഞ്ഞിരിക്കുന്നത്. ഹിറ്റ്മാനെതിരേ എറിയുമ്പോള്‍ ഭയം കാരണം ലോക ക്രിക്കറ്റിലെ ഫാസ്റ്റ് ബൗളര്‍മാരെല്ലാം ബാക്ക്ഫൂട്ടിലാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ROHIT SHARMA

രോഹിത് ശര്‍മയില്‍ എന്താണ് സ്‌പെഷ്യലായുള്ളതെന്നായിരുന്നു ഹര്‍ഷിത്തിനോടു അഭിമുഖത്തില്‍ ചോദിച്ചത്. രോഹിത് ഭായിക്കു ബാറ്റ് ചെയ്യുമ്പോള്‍ ഒരുപാട് സമയം ലഭിക്കുന്നു. അതുകൊണ്ടു തന്നെ ബൗളിങിലെ വേഗത കൊണ്ട് ലോകത്തിലെ ആര്‍ക്കും തന്നെ അദ്ദേഹത്തെ ബീറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും നമുക്ക് തോന്നുന്നു.

അതിവേഗത്തില്‍ ബൗള്‍ ചെയ്തതു കൊണ്ടു മാത്രം രോഹിത്തിനെ ബീറ്റ് ചെയ്യാന്‍ കഴിയില്ലെന്നു ഫാസ്റ്റ് ബൗളര്‍ക്കു മനസ്സില്‍ തോന്നുമ്പോള്‍ അതു ആ ബൗളറെ ബാക്ക്ഫൂട്ടിലാക്കുകയും ചെയ്യുന്നു. ബാറ്റ് ചെയ്യുമ്പോള്‍ ഒരുപാട് സമയം ലഭിക്കുന്നുവെന്നത് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നതായും ഹര്‍ഷിത് വ്യക്തമാക്കി. കഴിഞ്ഞ ഐപിഎല്ലടക്കം കെകെആറിനായി കളിക്കവെ മുംബൈയ്ക്കായി ഇറങ്ങിയ രോഹിത്തിനെതിരേ ബൗള്‍ ചെയ്ത താരം കൂടിയാണ് അദ്ദേഹം.

ഹര്‍ഷിത്തിനെ സംബന്ധിച്ചിടത്തോളം കരിയറിലെ ബ്രേക്ക്ത്രൂ സീസണായിരുന്നു അവസാനത്തെ ഐപിഎല്‍. കെകെആറിനെ മൂന്നാം ഐപിഎല്‍ കിരീട വിജയത്തിലേക്കു നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കും വഹിച്ചിരുന്നു. 13 മല്‍സരങ്ങളില്‍ നിന്നും 9.08 ഇക്കോണമി റേറ്റില്‍ 19 വിക്കറ്റുകളാണ് വലംകൈയന്‍ പേസര്‍ വീഴ്ത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഫൈനലിലുള്‍പ്പെടെ ഹര്‍ഷിത് കസറുകയും ചെയ്തു.

2022ലാണ് കെകെആറിലൂടെ ഡല്‍ഹിയില്‍ നിന്നുള്ള പേസറുടെ അരങ്ങേറ്റം. സീസണില്‍ രണ്ടു മല്‍സരത്തില്‍ മാത്രമേ ഹര്‍ഷിത്തിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. 2023ല്‍ ആറു മല്‍സരങ്ങളില്‍ കെകെആറിനായി ഹര്‍ഷിത് ബൗള്‍ ചെയ്തിരുന്നു. അഞ്ചു വിക്കറ്റുകളും നേടി. സിംബാബ്‌വെയ്‌ക്കെതിരേയുള്ള കഴിഞ്ഞ അഞ്ചു ടി20കളുടെ പരമ്പരയില്‍ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലാണ് ഹര്‍ഷിതിനു ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചത്. പക്ഷെ അദ്ദേഹത്തിനു അരങ്ങേറാന്‍ സാധിക്കാതെ മടങ്ങേണ്ടി വരികയായിരുന്നു.

HARSHIT RANA

അതേസമയം, മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു ശേഷം ഇന്ത്യയെ ഐസിസി ട്രോഫിയിലേക്കു നയിച്ച ക്യാപ്റ്റനായി രോഹിത് അടുത്തിടെ ചരിത്രം കുറിച്ചിരുന്നു. നീണ്ട 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടി20 ലോകകപ്പില്‍ ഇന്ത്യ രണ്ടാം തവണയും ചാംപ്യന്‍മാരായത്. കൂടാതെ ഐസിസി ട്രോഫിക്കായുള്ള 11 വര്‍ഷം നീണ്ട കാത്തിരിപ്പും ഇന്ത്യ അവസാനിപ്പിച്ചിരുന്നു.

ടി20 ലോകകപ്പ് നേട്ടത്തിനു ശേഷം ഏറ്റവും ഉചിതമായ സമയത്താണ് രോഹിത് ടി20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. പക്ഷെ ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടുത്ത സീസണിലും മുംബൈയുടെ നീലക്കുപ്പായത്തില്‍ ഹിറ്റ്മാനെ കാണാന്‍ സാധിക്കുമോയെന്ന കാര്യം സംശയമാണ്. മെഗാ ലേലം നടക്കാനിരിക്കെ അദ്ദേഹത്തെ മുംബൈ കൈവിട്ടേക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പുതിയൊരു ടീമിന്റെ നായകനായി രോഹിത്തിനെ നമുക്കു കാണാന്‍ കഴിഞ്ഞേക്കും.

Story first published: Thursday, July 18, 2024, 14:09 [IST]
Other articles published on Jul 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+