Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ഒട്ടും പോരാ!! രോഹിത് എന്താണ് കാണിക്കുന്നത്? വിമര്‍ശനവുമായി ദാദ, കാരണമറിയാം

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ അടുത്തിടെ ജേതാക്കളായെങ്കിലും ഇന്ത്യന്‍ ടീമിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്തു വന്നിരിക്കുകയാണ്. രോഹിത് ശര്‍മയ്ക്കു കീഴില്‍ വൈറ്റ് ബോളില്‍ ടീം കസറുകയാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ പതറുകയാണ്. ഏറ്റവും അവസാനായി ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ പരാജയം രുചിച്ചിരുന്നു. ഇതോടെ ഡബ്ല്യുടിസി ഫൈനല്‍ യോഗ്യതയും ഇന്ത്യക്കു നഷ്ടമായി.

ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പര ജൂണില്‍ തുടങ്ങാനിരിക്കെയാണ് ഇന്ത്യന്‍ ടീമിനും രോഹിത്തിനുമെതിരേ ദാദ തുറന്നടിച്ചിരിക്കുന്നത്. രോഹിത്തിന് ബാറ്റിങില്‍ ടീമിനു വേണ്ടി കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റെവ്‌സ്‌പോര്‍ട്‌സിന്റെ ട്രെയ്ല്‍ബ്ലെയിസേഴ്സ് 3.0 എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

SOURAV GANGULY

രോഹിത്തിന്റെ വീഴ്ച

ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ വലിയ നിരാശയും രോഷവും പ്രകടിപ്പിച്ചിരിക്കുകയാണ് സൗരവ് ഗാംഗുലി. കഴിഞ്ഞ നാല്- അഞ്ചു വര്‍ഷത്തിനിടയില്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ രോഹിത് ശര്‍മയുടെ ഫോമാണ് എന്നെ ഏറ്റവുമധികം ആശ്ചര്യപ്പെടുത്തിയിട്ടുള്ളത്.

അദ്ദേഹത്തിന്റെ നിലവാരവും ശേഷിയും നോക്കിയാല്‍ ഇതുവരെ ചെയ്തതില്‍ നിന്നും ഏറെ മെച്ചപ്പെട്ട പ്രകടനം തന്നെ പുറത്തെടുക്കാന്‍ സാധിക്കും. ഇതേക്കുറിച്ച് രോഹിത് ചിന്തിക്കുക തന്നെ വേണം. കാരണം ഇംഗ്ലണ്ടുമായി അഞ്ചുടെസ്റ്റുകളുടെ പരമ്പര നമ്മള്‍ കളിക്കാനിരിക്കുകയാണ്. വളലെ കടുപ്പറേിയ മറ്റൊരു പരമ്പരയായിരിക്കും അതെന്നും ഗാംഗുലി വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലേതു പോലെ ഇംഗ്ലണ്ടിലെയും സാഹചര്യങ്ങള്‍ എനിക്കു ഇഷ്ടമാണ്. ബോള്‍ അവിടെയും സീം ചെയ്യും, കൂടാതെ നല്ല സ്വിങും കാണാം. റെഡ് ബോള്‍ ഫോര്‍മാറ്റിലും ഇന്ത്യ നന്നായി പെര്‍ഫോം ചെയ്യേണ്ടത് ആവശ്യമാണ്. പക്ഷെ വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്കു വരികയാണെങ്കില്‍ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് രോഹിത് ശര്‍മയെന്നും ഗാംഗുലി പറയുന്നു.

രോഹിത് തുടരുമോ?

ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മ ഇന്ത്യക്കായി തുടര്‍ന്നും കളിക്കുമോയെന്നു തനിക്കു അറിയില്ലെന്നും സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റിലും നേതൃത്വമെന്നതു വളരെ പ്രധാനം തന്നെയാണ്. രോഹിത് ശര്‍മ അദ്ഭുതപ്പെടുത്തുന്ന ക്യാപ്റ്റനാണെന്നതു ഞാന്‍ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുള്ളതാണ്. കാരണം അദ്ദേഹം ടീമിനെ നയിക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളതും, കണ്ടിട്ടുള്ളതുമെല്ലാം അതാണ്.

മുംബൈ ഇന്ത്യന്‍സിനെ രോഹിത് ശര്‍മ നയിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ത്യയെ ഞാന്‍ ഒരുപാട് മല്‍സരങ്ങളില്‍ ഞാന്‍ നയിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ഒരു ക്യാപ്റ്റനിലെ ഗുണങ്ങള്‍ എനിക്കു കാണാനും സാധിക്കും. വൈറ്റ് ബോളില്‍ ഇന്ത്യന്‍ ടീമിനെ വലിയ ഉയരങ്ങളിലേക്കു രോഹിത് നയിച്ചതില്‍ എനിക്കു ആശ്ചര്യമില്ല.

ROHIT SHARMA

പക്ഷെ ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്നത് അദ്ദേഹം തുടരുമോയെന്നു എനിക്കറിയില്ല. രോഹിത് എന്റെ ഈ വാക്കുകള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ റെഡ് ബോളില്‍ കാര്യങ്ങള്‍ മാറ്റി മറിക്കാന്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ ഇപ്പോള്‍ അത്ര മികച്ച നിലയിലല്ല ഉള്ളത്. രോഹിത് അതിലേക്കു നോക്കേണ്ടത് ആവശ്യമാണ്, ഇംഗ്ലണ്ടില്‍ നന്നായി കളിക്കാനുള്ള വഴി കണ്ടെത്തുകയും വേണം.

കാരണം അഞ്ചു ടെസ്റ്റുകളുടെ പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. തന്റെ ടീമിനെ നന്നായി മുന്നോട്ടു കൊണ്ടുപോവാന്‍ രോഹിത് ഒരു വഴി കണ്ടെത്തണെന്നും ഗാംഗുലി ഉപദേശിക്കുന്നു. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ നാലാം സീസണില്‍ ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പര കൂടിയാണ് ഇംഗ്ലണ്ടിനെതിരേയുള്ളത്. അതുകൊണ്ടു തന്നെ വളരെ പോസിറ്റീവായി ഈ പരമ്പര തുടരേണ്ടതും ഏറെ പ്രധാനം തന്നെയാണ്.

Story first published: Monday, March 17, 2025, 19:14 [IST]
Other articles published on Mar 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+