Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റിലും ഫ്‌ളേപ്പാവില്ല, 'ഹിറ്റ്' മാന്‍ തന്നെയാവും... ഉറപ്പിച്ച് ബാറ്റിങ് കോച്ച്

മൊഹാലി: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഓപ്പണിങ് സ്ഥാനത്തേക്കു നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്ഥിരം ഓപ്പണറായ രോഹിത് ശര്‍മയെ കൊണ്ടു വന്നത് ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് ബാറ്റിങ് കോച്ചായ വിക്രം റാത്തോഡ് അഭിപ്രായപ്പെട്ടു. നേരത്തേ മുന്‍ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയ രോഹിത്തിനെ ടെസ്റ്റിലും ഓപ്പണറാക്കുന്നതിനെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹിറ്റ്മാന്‍ ടെസ്റ്റിലും ക്ലിക്കാവുമെന്ന് റാത്തോഡ് ഉറപ്പിച്ചു പറയുന്നത്.

rohit sharma

ഏതു ടീമിലും കളിക്കാന്‍ മിടുക്കുള്ള ബാറ്റ്‌സമാനാണ് രോഹിത്. എല്ലാവര്‍ക്കും ഇതേ അഭിപ്രായം തന്നെയാണ് ഉണ്ടാവുക. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാനാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ടെസ്റ്റിലും രോഹിത് ക്ലിക്കാവാതിരിക്കാന്‍ ഒരു കാരണവും കാണുന്നില്ല. ഗെയിം പ്ലാന്‍ ശരിയായി വന്നാല്‍ ടീമിന് മുതല്‍ക്കൂട്ടായി താരം മാറുമെന്നും റാത്തോഡ് വിശദമാക്കി.

അടുത്തിടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കോച്ചായി റാത്തഡിനെ നിയമിച്ചത്. സഞ്ജയ് ബാംഗറിന്റെ പകരക്കാരനായാണ് റാത്തോഡ് ടീമിനൊപ്പം ചേര്‍ന്നത്. താരങ്ങളുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞതായും താനുള്‍പ്പെടെയുള്ള പുതിയ സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ടീം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളായ ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ എന്നിവരെ റാത്തോഡ് പ്രശംസിച്ചു.

Story first published: Tuesday, September 17, 2019, 15:56 [IST]
Other articles published on Sep 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+