Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഹിറ്റ്മാനെ വെല്ലാന്‍ ആരുണ്ട്? ലോക ക്രിക്കറ്റില്‍ ഇതാദ്യം! വമ്പന്‍ റെക്കോര്‍ഡ്

ചെന്നൈ: കഴിഞ്ഞ കുറച്ചു ഇന്നിങ്‌സുകളിലെ മോശം പ്രകടനത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് ബാറ്റ് കൊണ്ടു മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ താരവും ഓപ്പണറുമായ രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് ഹിറ്റ്മാന്‍ വിമര്‍ശകരുടെ വായടപ്പിച്ചത്. ചില വമ്പന്‍ റെക്കോര്‍ഡുകളും ഈ സെഞ്ച്വറിയോടെ രോഹിത് തന്റെ പേരില്‍ കുറിക്കുകയും ചെയ്തു.

1

നാലു വ്യത്യസ്ത ടീമുകള്‍ക്കെതിരേ മൂന്നു ഫോര്‍മാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ടി20) എന്നിവയില്‍ സെഞ്ച്വറിയടിച്ച ആദ്യ താരമെന്ന ലോക റെക്കോര്‍ഡ് ഹിറ്റ്മാനെ തേടിയെത്തി. ഇംഗ്ലണ്ടിനെക്കൂടാതെ സശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേയും എല്ലാ ഫോര്‍മാറ്റുകളിലും രോഹിത് സെഞ്ച്വറിയടിച്ചിട്ടുണ്ട്. മറ്റൊരു താരത്തിനും രണ്ടില്‍ക്കൂടുതല്‍ ടീമുകള്‍ക്കെതിരേ മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ച്വറി നേടാന്‍ കഴിഞ്ഞിട്ടില്ല.

രോഹിത്തിന്റെ ഏഴാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് ചെന്നൈയിലേത്. 130 ബോളുകളില്‍ നിന്നും 14 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു അദ്ദേഹം മൂന്നക്കം തികച്ചത്. മോയിന്‍ അലിക്കെതിരേ 42ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ ഡബിള്‍ നേടിയാണ് രോഹിത് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

2

മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേട്ടത്തെ ഈ സെഞ്ച്വറിയോടെ മറികടന്നിരിക്കുകയാണ് രോഹിത്. ടെസ്റ്റിലെ ആദ്യത്തെ ഏഴു സെഞ്ച്വറികളും നാട്ടില്‍ നേടിയ ആദ്യത്തെ ഇന്ത്യന്‍ താരമായി അദ്ദേഹം മാറി. നേരത്തേ അസ്ഹര്‍ കരിയറിലെ ആദ്യത്തെ ആറു ടെസ്റ്റ് സെഞ്ച്വറികളും നേടിയത് നാട്ടിലായിരുന്നു. ഈ റെക്കോര്‍ഡാണ് പഴങ്കഥയായിരിക്കുന്നത്. ടെസ്റ്റില്‍ വിദേശത്തു ഒന്നു പോലുമില്ലാതെ നാട്ടില്‍ കൂടുതല്‍ സെഞ്ച്വറിയടിച്ച രണ്ടാമത്തെ താരം കൂടിയാണ് രോഹിത്. നാട്ടില്‍ ആദ്യത്തെ 10 സെഞ്ച്വറികളുമടിച്ച ബംഗ്ലാദേശ് താരം മൊമിനുല്‍ ഹഖാണ് ലിസ്റ്റില്‍ തലപ്പത്തുള്ളത്.

അതേസമയം, ചെന്നൈ ടെസ്റ്റില്‍ ടോസിനു ശേഷം ബാറ്റ് ചെയ്യുന്ന ഇന്ത്യ മികച്ച സ്‌കോറിലേക്കു നീങ്ങുകയാണ്. 50 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 180 റണ്‍സെടുത്തിട്ടുണ്ട്. രോഹിത്തിനൊപ്പം (124*) വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് (35*) ക്രീസില്‍. നാലാം വിക്കറ്റില്‍ ഈ സഖ്യം 94 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. ശുഭ്മാന്‍ ഗില്‍, നായകന്‍ വിരാട് കോലി, ചേതേശ്വര്‍ പുജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ഗില്ലും കോലിയും ഡെക്കായി മടങ്ങിയപ്പോള്‍ പുജാര 21 റണ്‍സ് നേടി.

Story first published: Saturday, February 13, 2021, 14:08 [IST]
Other articles published on Feb 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+