Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഓസീസ് പരമ്പരയില്‍ നിന്ന് തഴഞ്ഞു', രോഹിത് അന്ന് പറഞ്ഞത് കരുത്തായി- സൂര്യകുമാര്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ മികവ് കാട്ടി ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ് സൂര്യകുമാര്‍ യാദവ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെ വളര്‍ന്നുവന്ന താരം മുംബൈ ഇന്ത്യന്‍സിലേക്കെത്തിയ ശേഷമാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. കെകെആറിലെ ഫിനിഷറായിരുന്ന സൂര്യയെ മുംബൈ ടോപ് ഓഡറിലേക്ക് പരിഗണിച്ചതോടെ അദ്ദേഹത്തിന്റെ കരിയര്‍ മാറി. ഓപ്പണിങ്ങിലും നാലാം നമ്പറിലും ഒരുപോലെ തിളങ്ങിയ സൂര്യ നിലവില്‍ ഇന്ത്യയുടെ പരിമിത ഓവറില്‍ സ്ഥാനം ഉറപ്പുള്ള താരങ്ങളിലൊരാളാണ്.

2020ലെ ഐപിഎല്‍ സീസണ്‍ സൂര്യകുമാറിനെ സംബന്ധിച്ച് വളരെ മികച്ചതായിരുന്നു. 480 റണ്‍സാണ് അദ്ദേഹം ഈ സീസണില്‍ നേടിയത്. ഇതിന് ശേഷം നടന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സൂര്യകുമാറിന് സ്ഥാനം ഉറപ്പായും ലഭിക്കുമെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിനെ പരിമിത ഓവര്‍ പരമ്പരയിലേക്ക് പരിഗണിച്ചില്ല. അന്ന് മുംബൈ ഇന്ത്യന്‍സ് നായകനും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനുമായിരുന്ന രോഹിത് ശര്‍മ തനിക്ക് ആത്മവിശ്വാസം തന്ന് നിരാശ മാറ്റിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്.

1


'2020ലെ എന്റെ ജന്മദിനത്തിന്റെ അന്ന് രോഹിത് എനിക്ക് ആശംസകള്‍ നേര്‍ന്നു. കഠിനമായി അധ്വാനിക്കുന്നത് തുടരാന്‍ ആവിശ്യപ്പെട്ടു. നീ ഇന്ത്യന്‍ ക്യാപ്പില്‍ നിന്ന് വളരെ അകലെയല്ലെന്ന് പറഞ്ഞു. എന്നോട് എപ്പോഴും റണ്‍സ് നേടണമെന്ന നിലയില്‍ പ്രോത്സാഹിപ്പിക്കുന്നത് രോഹിതാണ്. ഇന്ത്യന്‍ ടീമിലേക്കുള്ള വാതിലില്‍ മുട്ടിക്കൊണ്ടേയിരിക്കുക. തുറന്നില്ലെങ്കില്‍ ചവിട്ടിത്തുറക്കുക. എപ്പോഴും എന്റെ പിന്നാലെ തന്നെ ആത്മവിശ്വാസം നല്‍കി രോഹിത്തുണ്ടാവും.

2020ലെ മികച്ച സീസണിന് ശേഷം ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിച്ചിരുന്നെങ്കിലും ടീം പ്രഖ്യാപിച്ചപ്പോള്‍ അവസരമില്ല. എല്ലാവരും എന്നോട് പറഞ്ഞത് തീര്‍ച്ചയായും നീ ടീമിലുണ്ടാവുമെന്നാണ്. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് ഇടമില്ല. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഞാന്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തോളം എല്ലാം നന്നായി തന്നെയാണ് പോയിരുന്നത്. ഇനി എന്താണ് ചെയ്യാനുള്ളതെന്ന് ചിന്തിച്ചു. രോഹിത് ഭായ് എന്നോട് ചോദിച്ചു അവസരം ലഭിക്കാത്തതില്‍ നീ നിരാശനാണോ ? എന്റെ മുഖത്ത് നോക്കി നിങ്ങള്‍ക്ക് പറയാനാവുമോയെന്ന് ഞാന്‍ ചോദിച്ചു. നിങ്ങള്‍ക്കത് മനസിലാക്കാന്‍ സാധിക്കുമെന്ന് എനിക്കുറപ്പുണ്ടെന്ന് ഞാന്‍ പറഞ്ഞു'- സൂര്യകുമാര്‍ യാദവ് യു ട്യൂബ് ചാനലിനോട് സംസാരിക്കവെ പറഞ്ഞു.

2

അവസരം ലഭിക്കാതെ വന്നതോടെ നിരാശപ്പെട്ടെങ്കിലും രോഹിത് ശര്‍മയും സഹീര്‍ ഖാനുമെല്ലാം മികച്ച പിന്തുണ നല്‍കിയെന്നും സൂര്യ പറഞ്ഞു. അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് അദ്ദേഹത്തിന് വിളിയെത്തുകയും ചെയ്തു. ' മത്സര ദിനം സഹീര്‍ ഖാനും മഹേല ജയവര്‍ധനയും എന്നോട് പറഞ്ഞത് നീ ആരാണെന്ന് കാട്ടാനുള്ള സുവര്‍ണ്ണാവസരമാണ് ഇതെന്നാണ്. ഞാന്‍ ശരിയെന്ന് പറഞ്ഞു. എന്നാല്‍ നിരവധി കാര്യങ്ങളാണ് എന്റെ മനസിലൂടെ പോയത്.

3

ഭാഗ്യത്തിന് ആദ്യം ഞങ്ങള്‍ക്ക് ഫീല്‍ഡിങ്ങാണ് ലഭിച്ചത്. റണ്‍സ് പിന്തുടര്‍ന്നിറങ്ങിയപ്പോഴേക്കും ഞാന്‍ സാഹചര്യത്തോട് പൊരുത്തപ്പെട്ടിരുന്നു. ഇതെന്റെ സമയമാണെന്ന് ചിന്തിച്ചു. മത്സരത്തിന് മുമ്പ് അഞ്ച് ദിവസം പരിശീലനവും ജിമ്മും ഒന്നുമില്ലായിരുന്നു. എന്നാല്‍ എന്റെ ടീമിന് വേണ്ടി മത്സരം ജയിക്കണമെന്നാണ് ആഗ്രഹിച്ചത്.'- സൂര്യകുമാര്‍ യാദവ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ നാലാം നമ്പറില്‍ ഇന്ത്യക്കായി മിന്നും പ്രകടനമാണ് സൂര്യകുമാര്‍ കാഴ്ചവെക്കുന്നത്. ഏഴ് ഏകദിനത്തില്‍ നിന്ന് 267 റണ്‍സും 14 ടി20യില്‍ നിന്ന് 351 റണ്‍സും ഇതിനോടകം സൂര്യകുമാര്‍ നേടിയിട്ടുണ്ട്. 119 ഐപിഎല്ലില്‍ നിന്ന് 2541 റണ്‍സും സൂര്യയുടെ പേരിലുണ്ട്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന് സ്ഥാനം ഉറപ്പാണ്. പരമ്പരാഗത ശൈലിയെ പൊളിച്ചെഴുതുന്ന ബാറ്റിങ് ശൈലിക്ക് ഉടമയാണ് അദ്ദേഹം.

Story first published: Wednesday, April 20, 2022, 14:37 [IST]
Other articles published on Apr 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+