Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഹിറ്റ്മാനെത്തി, ഇന്ത്യ ഹാപ്പി- അവസാന രണ്ടു ടെസ്റ്റുകളില്‍ കളിക്കും

സിഡ്‌നി: ഇന്ത്യന്‍ ക്യാംപില്‍ ആവേശം പരത്തി ഓപ്പണറും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ ഓസ്‌ട്രേലിയയിലെത്തി. ഇനി രണ്ടാഴ്ച അദ്ദേഹത്തിനു ഇവിടെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയും. അതിനു ശേഷമായിരിക്കും ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ചേരുന്നത്. നേരത്തേ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു നിശ്ചിത ഓവര്‍ പരമ്പരകള്‍ രോഹിത്തിനു നഷ്ടമായിരുന്നു. ഇന്ത്യയില്‍ ഫിറ്റ്‌നസ് പരിശോധനയില്‍ വിജയിച്ച ശേഷമാണ് അദ്ദേഹം ഇപ്പോള്‍ ഓസ്‌ട്രേലിയയിലെത്തിയിരിക്കുന്നത്.

1

14 ദിവസത്തെ ക്വാറന്റീന്‍ നിബന്ധനയുള്ളതിനാല്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിലും രോഹിത്തിന്റെ സേവനം ഇന്ത്യക്കു ലഭിക്കില്ല. അവസാനത്തെ രണ്ടു ടെസ്റ്റുകള്‍ മാത്രമേ അദ്ദേഹം ടീമില്‍ തിരിച്ചെത്തുകയുള്ളൂ. രോഹിത് തന്നെയാണ് താന്‍ ഓസ്‌ട്രേലിയയിലെത്തിയ വിവരം ആരാധകരുമായി പങ്കുവച്ചത്. വിമാനത്തില്‍ നിന്നുള്ള സെല്‍ഫി അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിടുകയായിരുന്നു.

ക്വാറന്റീന്‍ കാലത്തും രോഹിത്തിന് തനിച്ച് പരിശീലനം നടത്താനും അതു വഴി ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കുകയും ചെയ്യും. അതോടൊപ്പം ഫിറ്റ്‌നസ് നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനും അദ്ദേഹത്തിന് ഈ സമയം പ്രയോജനപ്പെടുത്താം.

2

യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കുന്നതിനിടെയാണ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ രോഹിത്തിന്റെ പിന്‍തുട ഞെരമ്പിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് നാലു മല്‍സരങ്ങള്‍ അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തിരുന്നു. പൂര്‍ണ ഫിറ്റ്‌ന്‌സ് വീണ്ടെടുക്കുന്നതിനു മുമ്പ് തന്നെ മുംബൈ ടീമില്‍ തിരിച്ചെത്തിയ രോഹിത് ഫൈനലുള്‍പ്പെടെ പ്ലേഓഫ് മല്‍സരങ്ങളില്‍ കളിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് പല ആശയക്കുഴപ്പങ്ങളുമുയര്‍ന്നിരുന്നു.

ഓസീസ് പര്യടനത്തിനുള്ള ടീമില്‍ നിന്നും രോഹിത്തിനെ ഒഴിവാക്കിയതിന്റെ പേരില്‍ സെലക്ഷന്‍ കമ്മിറ്റിക്കും ബിസിസിഐയ്ക്കും നേരെ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. എന്നാല്‍ രോഹിത്തിന് പൂര്‍ണ ഫിറ്റ്‌നസ് ഇല്ലെന്നു ചൂണ്ടിക്കാട്ടിയ ബിസിസിഐ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്താനും ആവശ്യപ്പെടുകയായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ഫിറ്റ്‌നസ് പരീക്ഷയില്‍ വിജയിച്ചതോടെയാണ് അദ്ദേഹം ഇപ്പോള്‍ ഓസ്‌ട്രേലിയയിലെത്തിയിരിക്കുന്നത്. രോഹിത്തിന്റെ സാന്നിധ്യം മൂന്നും നാലു ടെസ്റ്റുകളില്‍ ഇന്ത്യന്‍ ബാറ്റിങിന് ശക്തി പകരും.

Story first published: Wednesday, December 16, 2020, 12:47 [IST]
Other articles published on Dec 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+