Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'ഒരുമിച്ച് ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല', കോലി-രോഹിത് കൂട്ടുകെട്ട് വീണ്ടും ഫ്ളോപ്പ്

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഓപ്പണറും നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയും തമ്മിലുള്ള കൂട്ടുകെട്ട് ടെസ്റ്റില്‍ തുടരെ രണ്ടാമിന്നിങ്‌സിലും ഫ്‌ളോപ്പായി മാറി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലാണ് ഈ സൂപ്പര്‍ ജോടി നിരാശപ്പെടുത്തിയത്. രണ്ടാമിന്നിങ്‌സില്‍ രോഹിത്- കോലി ജോടി 13 ബോളുകളാണ് ആകെ നേരിട്ടത്. ഒരു റണ്‍സ് പോലും ഈ സഖ്യത്തിനു നേടാനായില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ മല്‍സര പരിചയമുള്ള ഇവരില്‍ നിന്നും വലിയ കൂട്ടുകെട്ട് തന്നെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.

1

ടീം സ്‌കോര്‍ 55ല്‍ വച്ച് രോഹിത് പുറത്തായതോടെ ഈ സഖ്യം വേര്‍പിരിയുകയായിരുന്നു. സ്പിന്നര്‍ ജാക്ക് ലീച്ചാണ് സഖ്യത്തെ വേര്‍പിരിച്ചത്. ഹിറ്റ്മാനെ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് അതിവേഗ സ്റ്റംപിങിലൂടെ പുറത്താക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ കാര്യമായ സംഭാവനയൊന്നും നല്‍കാന്‍ കഴിയാതിരുന്നതിനാല്‍ രണ്ടാമിന്നിങ്‌സില്‍ ഈ സഖ്യം ഇതിനു പ്രായശ്ചിത്തം ചെയ്യുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

നേരത്തേ ആദ്യ ഇന്നിങ്‌സിലും രോഹിത്- കോലി ജോടി ദയനീയമായി പരാജയപ്പെട്ടിരുന്നു. ആറു ബോളുകളുടെ ആയുസ്സ് മാത്രമുണ്ടായിരുന്ന സഖ്യം നേടിയത് ഒരു റണ്‍സായിരുന്നു. രണ്ടാമിന്നിങ്‌സില്‍ രോഹിത്തായിരുന്നു ആദ്യം വിക്കറ്റ് വലിച്ചെറിഞ്ഞതെങ്കില്‍ ഒന്നാമിന്നിങ്‌സില്‍ കോലിയാണ് ആദ്യം പുറത്തായി മടങ്ങിയത്.

1

രോഹിത്- കോലി ജോടി തുടര്‍ച്ചയായി രണ്ടിന്നിങ്‌സുകളിലും ഫ്‌ളോപ്പായതിനെ സമൂഹമാധ്യമങ്ങളിലൂടെ പലരും ട്രോളിയിരിക്കുകയാണ്. രണ്ടു പേരും തമ്മില്‍ ഉടക്കിലാണെന്നു ഇതില്‍ നിന്നും വ്യക്തമാണ്, ഒരുമിച്ച് ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്വിറ്ററില്‍ ഒരു യൂസര്‍ കുറിച്ചു. ഉടക്കുണ്ടെന്നു ഇതോടെ വ്യക്തമായിരിക്കുകയാണെന്നായിരുന്നു മറ്റൊരു യൂസര്‍ കുറിച്ചത്.

അതേമയം, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കളി മൂന്നാംദിനത്തിലേക്കു കടന്നപ്പോള്‍ ബാറ്റിങ് കൂടുതല്‍ ദുഷ്‌കരമായി തീര്‍ന്നിരിക്കുകയാണ്. 195 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ മൂന്നാംദിനം 37 ഓവര്‍ കഴിഞ്ഞപ്പോള്‍ ആറു വിക്കറ്റിന് 118 റണ്‍സെന്ന നിലയിലാണ്. ആറു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഇന്ത്യക്കു ഇപ്പോള്‍ 313 റണ്‍സിന്റെ മികച്ച ലീഡുണ്ട്. രോഹിത് ശര്‍മ (26), ശുഭ്മാന്‍ ഗില്‍ (14), ചേതേശ്വര്‍ പുജാര (7), റിഷഭ് പന്ത് (8), അജിങ്ക്യ രഹാനെ (10), അക്ഷര്‍ പട്ടേല്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമയാത്.

Story first published: Monday, February 15, 2021, 13:08 [IST]
Other articles published on Feb 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+