For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്- തമീം ഓപ്പണിങ്, ടീമില്‍ കോലിയും സ്മിത്തും ക്ലാസെനും!! 2025ല്‍ വിരമിച്ചവരുടെ കിടു 11

ഇ വര്‍ഷം ക്രിക്കറ്റ് ലോകത്തെ സംബന്ധിച്ച് വളയെധികം സ്പെഷ്യലാണെന്നു നമുക്കു ഉറപ്പിച്ചു പറയാം. കാരണം 12 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ടീം ചാംപ്യന്‍സ് ട്രോഫി ഉയര്‍ത്തിയതും 17 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആര്‍സിബി ഐപിഎല്‍ ചാംപ്യന്‍മാരായതുമെല്ലാം ഈ വര്‍ഷമാണ്. ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ചില നഷ്ടങ്ങളു ഈ വര്‍ഷം സംഭവിച്ചിട്ടുണ്ട്.

പല വമ്പന്‍ താരങ്ങളുടെയും വിരമിക്കലിനു 2025 ഇതിനകം സാക്ഷിയായിക്കഴിഞ്ഞു. ചിലര്‍ മുഴുവന്‍ ഫോര്‍മാറ്റുകളോടും ഗുഡ്‌ബൈ പറഞ്ഞപ്പോള്‍ മറ്റു ചില കളിക്കാരാവട്ടെ ഏതെങ്കിലും ഒരു ഫോര്‍മാറ്റാണ് മതിയാക്കിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഈ വര്‍ഷം ഇതിനകം വിരമിച്ചിട്ടള്ള കളിക്കാരെ മാത്രം ഉള്‍പ്പെടുത്തി ഒരു പ്ലെയിങ് 11 തിരഞ്ഞെടുത്താല്‍ ആരെല്ലാം ഇടം പിടിക്കുമെന്നു നോക്കാം. മുഴുവന്‍ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചവര്‍ മാത്രമല്ല, ഒന്നോ, രണ്ടോ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചവരും ഈ ഇലവനിലുണ്ട്.

ROHIT SHARMA

ഓപ്പണിങ് ജോടികള്‍

ഇന്ത്യയുടെ ഇതിഹാസ ഓപ്പണറും ക്യാപ്റ്റനുമായിരുന്ന രോഹിത് ശര്‍മയും ബംഗ്ലാദശിന്റെ ഇടംകൈയന്‍ വെടിക്കെട്ട് താരം തമീം ഇഖ്ബാലുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റ് മതിയാക്കിയ രോഹിത് കഴിഞ്ഞ മാസം ഏഴിന് ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇനി ഏകദിനത്തില്‍ മാത്രം കളി തുടരാനാണ് ഹിറ്റ്മാന്റെ തീരുമാനം.

ബംഗ്ലാദേശിന്റെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളും മുന്‍ ക്യാപ്റ്റനുമായ തമീം ഈ വര്‍ഷം ജനുവരിയിലാണ് എല്ലാ ഫോര്‍മാറ്റും മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. വിവിധ ഫോര്‍മാറ്റുകൡലായി ബംഗ്ലാദേശിനു വേണ്ടി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം.

മധ്യനിരയില്‍ ഇവര്‍

വിരമിച്ചവരുടെ ഇലവന്റെ മധ്യനിരയെടുത്താല്‍ മൂന്നാംസ്ഥാനത്തു ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലി, തുടര്‍ന്നു ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത്, ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്ഫിഖുര്‍ റഹീം, സൗത്താഫ്രിക്കയുടെ ഇടിവെട്ട് താരവും വിക്കറ്റ് കീപ്പറുമായ ഹെന്‍ട്രിച്ച് ക്ലാസെന്‍ എന്നിവരുമാണുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഈ ഫോര്‍മാറ്റ് നിര്‍ത്തിയ കോലി കഴിഞ്ഞ മാസം 12നു ടെസ്റ്റിലും ഇനി താന്‍ കളില്ലെന്നു പ്രഖ്യാപിക്കുകയായിരുന്നു. എങ്കിലും 2027ലെ ഏകദിന ലോകകപ്പ് വരെയെങ്കിലും ഈ ഫോര്‍മാറ്റില്‍ തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷമാണ് സ്മിത്ത് ഏകദിനത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. എങ്കിലും ടെസ്റ്റില്‍ അദ്ദേഹം കളി തുടരും.

VIRAT KOHLI

എന്നാല്‍ ആരാധകരെ മുഴുവന്‍ ഞെട്ടിച്ചാണ് വെറും 33ാം വയസ്സില്‍ ക്ലാസെന്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിച്ചവരുടെ ഇലവന്റെ വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാണ്. ബംഗ്ലാദശിന്റെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനായ മുഷ്ഫിഖുര്‍ ചാംപ്യന്‍സ് ട്രോഫിക്കു ശേഷമാണ് ഈ ഫോര്‍മാറ്റി നിര്‍ത്താനുള്ള തീരുമാനമെടുത്തത്.

ഓള്‍റൗണ്ടര്‍മാര്‍, ബൗളര്‍

ബംഗ്ലാദേശിന്റെ മഹമ്മുദുള്ള, ഓസ്‌ട്രേലിയന്‍ താരങ്ങളായ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, ഇന്ത്യന്‍ താരം റിഷി ധവാന്‍ എന്നിവരാണ് വിരമിച്ചവരുടെ ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍. സ്‌പെഷ്യലിസ്റ്റ് ബൗളറായി ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണും ടീമിലേക്കു വന്നു.

ബംഗ്ലാദേശ് ക്രിക്കറ്റിലെ നെടുംതൂണുകളിലൊരാളായ മഹമ്മുദുള്ള എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു കഴിഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ നിറഞ്ഞു നില്‍ക്കുന്ന റിഷിയും ഇനി ഒരു ഫോര്‍മാറ്റും കളിക്കില്ല. എന്നാല്‍ സ്‌റ്റോയ്‌നിസും മാക്‌സ്വെല്ലും ഏകദിനമാണ് അവസാനിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 29 വിക്കറ്റുകളുള്ള വരുണ്‍ ഈ മാസമാണ് കളി നിര്‍ത്തിയത്.

വിരമിച്ചവരുടെ ബെസ്റ്റ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), തമീം ഇഖ്ബാല്‍, വിരാട് കോലി, സ്റ്റീവ് സ്മിത്ത്, ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), മുഷ്ഫിഖുര്‍ റഹീം, മഹമ്മുദുള്ള, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, റിഷി ധവാന്‍, വരുണ്‍ ആരോണ്‍.

Story first published: Thursday, June 5, 2025, 12:40 [IST]
Other articles published on Jun 5, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+