For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നിലവിലെ ഫേവറിറ്റ് 3 താരങ്ങള്‍, രണ്ടും ഇന്ത്യക്കാര്‍! വെളിപ്പെടുത്തി ബട്‌ലര്‍

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ വൈറ്റ് ബോള്‍ ബാറ്റര്‍മാരില്‍ ഒരാളാണ് ഇംഗ്ലണ്ട് നായകനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലര്‍. തന്റേതായ ദിവസം തനിച്ചു മല്‍സരഗതി മാറ്റി മറിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. ഫിയര്‍ലെസ് ബാറ്റിങിലൂടെയാണ് ബട്‌ലര്‍ ആരാധകര്‍ക്കു പ്രിയങ്കരനായി മാറിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഒയ്ന്‍ മോര്‍ഗന്റെ വിരമിക്കലിനു ശേഷം ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമുകളുടെ നായകസ്ഥാനം ബട്‌ലര്‍ ഏറ്റെടുത്തത്.

ഓസ്‌ട്രേലിയ വേദിയായ ഐസിസി ടി20 ലോകകപ്പില്‍ അദ്ദേഹത്തിനു കീഴില്‍ ഇംഗ്ലണ്ട് ജേതാക്കളാവുകയും ചെയ്തു. ഇനി ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലും നേട്ടം ആവര്‍ത്തിക്കാനൊരുങ്ങുകയാണ് ബട്‌ലറും സംഘവും. നിലവിലെ ലോകചാംപ്യന്‍മാര്‍ കൂടിയായ ഇംഗ്ലണ്ട് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടു കൂടിയായിരിക്കും ഇന്ത്യയിലെത്തുക.

ROHIT SHARMA

ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുമായി സംസാരിക്കവെ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ ഫേവറിറ്റുകള്‍ ആരൊക്കെയാണന്നു ബട്‌ലര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ താരങ്ങളില്‍ താന്‍ ആരാധിക്കുന്ന കഴിവ് എന്താണെന്നും ബട്‌ലര്‍ തുറന്നുപറഞ്ഞു.

മൂന്നു പേരാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ താന്‍ ഇഷ്ടപ്പെടുന്ന കളിക്കാരെന്നു ബട്‌ലര്‍ വ്യക്തമാക്കി. ഇതില്‍ രണ്ടു പേരും ഇന്ത്യന്‍ താരങ്ങളാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ഒരാള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെങ്കില്‍ മറ്റൊരാള്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. ബട്‌ലറുടെ മൂന്നാമത്തെ ഫേവറിറ്റ് കളിക്കാരന്‍ സൗത്താഫ്രിക്കയുടെ ഓപ്പണിങ് ബാറ്റും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കാണ്.

രോഹിത്തില്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് പുള്‍ ഷോട്ടുകള്‍ കളിക്കാനുള്ള മിടുക്കാണെന്നു ബട്‌ലര്‍ പറയുന്നു. ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും നന്നായി പുള്‍ ഷോട്ടുകള്‍ കളിക്കുന്ന ബാറ്റര്‍മാരില്‍ ഒരാളാണ് ഹിറ്റ്മാന്‍. എതിര്‍ ടീമിന്റെ ഷോര്‍ട്ട് ബോള്‍ കെണിയില്‍ രോഹിത് അധികം വീഴാറില്ല. കാരണം ഷോര്‍ട്ട് ബോളുകളെ വളരെ അനായാസം സിക്‌സറിലേക്കു പറത്താന്‍ അദ്ദേഹത്തിനു കഴിയും.

ഈ ഷോട്ട് കളിക്കുമ്പോള്‍ വളരെ മികച്ച ബാലന്‍സും ടൈമിങും അതോടൊപ്പം പവറും സൃഷ്ടിക്കാന്‍ രോഹിത്തിനു സാധിക്കുന്നു. ഇത്രയും മികച്ച രീതിയില്‍ പുള്‍ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നതും ഈ ഘടകങ്ങളാണ്. ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളര്‍മാര്‍ക്കെതിരേ പോലും വളരെ അനായാസം പുള്‍ ഷോട്ടുകള്‍ കളിക്കാന്‍ രോഹിത്തിനറിയാം.

RISHABH PANT

റിഷഭ് പന്തില്‍ ബട്‌ലര്‍ ഇഷ്ടപ്പെടുന്നത് ബാറ്റിങോ, വിക്കറ്റ് കീപ്പിങോയല്ല, മറ്റു രണ്ടു കാര്യങ്ങളാണ്. റിഷഭിന്റെ മാനസികാവസ്ഥയും നിര്‍ഭയമായ പ്രകൃതവുമാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നു അദ്ദേഹം പറയുന്നു. മറ്റു പല ബാറ്റര്‍മാരും കളിക്കാന്‍ പോലും ഭയപ്പെടുന്ന ഷോട്ടുകള്‍ വളരെ അനായാസം, അതും ഏതു പ്രതിസന്ധി ഘട്ടത്തിലും കളിക്കാന്‍ ഭയമില്ലാത്ത താരമാണ് റിഷഭ്.

അതുകൊണ്ടു തന്നെയാണ് നിലവില്‍ ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ ബാറ്റര്‍മാരില്‍ ഒരാളാക്കി അദ്ദേഹത്തെ മാറ്റുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി റിഷഭിന്റെ പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ മിസ്സ് ചെയ്യുകയാണ്. കാരണം കഴിഞ്ഞ ഡിസംബറില്‍ കാറപകടത്തില്‍ പരിക്കേറ്റ ശേഷം അദ്ദേഹം ഇനിയും മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയിട്ടില്ല.

സൗത്താഫ്രിക്കയുടെ മുന്‍ നായകന്‍ കൂടിയായ ക്വിന്റണ്‍ ഡികോക്കില്‍ താന്‍ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ പിക്കപ്പ് ഷോട്ടുകളാണെന്നു ബട്‌ലര്‍ വെളിപ്പെടുത്തി. കളിക്കളത്തില്‍ പലപ്പോഴും സ്‌ക്വയര്‍ ലെഗിനോ, മിഡ് വിക്കറ്റിനോ മുകളിലൂടെ ഡികോക്ക് പിക്കപ്പ് ഷോട്ടുകള്‍ കളിക്കുന്നത് നമുക്കു കാണാന്‍ സാധിക്കും.

അസാധാരണമായ ടൈമിങും കണ്ണുകളും കൈകളും തമ്മിലുള്ള ഏകോപനവുമാണ് ഈ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നത്. ഈ ഷോട്ടിലൂടെ പലപ്പോഴും ബൗളറെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഡികോക്കിനു കഴിയാറുണ്ട്.

Story first published: Sunday, August 27, 2023, 16:54 [IST]
Other articles published on Aug 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+