Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: കൂടുതല്‍ സീസണില്‍ ചുരുങ്ങിയത് ഒരു മാന്‍ ഓഫ് ദി മാച്ച്- രോഹിത്തും ധോണിയും മുന്നില്‍

ഐപിഎല്ലിന്റെ പുതിയ സീസണ്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്. വെള്ളിയാഴ്ച നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും ഇതുവരെ കപ്പടിച്ചിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം.
ടൂര്‍ണമെന്റിലെ കഴിഞ്ഞ 13 സീസണുകളിലെ ചരിത്രമെടുത്താല്‍ ഏറ്റവുമധികം സീസണുകളില്‍ ചുരുങ്ങിയത് ഒരു തവണയെങ്കിലും മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

1

ഈ ലിസ്റ്റില്‍ തലപ്പത്ത് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മാണ്. 11 സീസണുകളിലാണ് ഹിറ്റ്മാന്‍ ചുരുങ്ങിയത് ഒരു തവണയെങ്കിലും മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്. രോഹിത്തിനൊപ്പം തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഐതിഹാസിക നായകന്‍ എംഎസ് ധോണിയുമുണ്ട്. ക്യാപ്റ്റന്‍ കൂളും 11 തവണ ഈ നേട്ടത്തിന് അവകാശിയായിട്ടുണ്ട്.

മൂന്നും നാലും സ്ഥാനങ്ങളില്‍ എബി ഡിവില്ലിയേഴ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുമാണ്. 10 തവണ വീതം ഇരുവരും അവാര്‍ഡുകള്‍ സ്വന്തമാക്കി. അഞ്ചാംസ്ഥാനം മൂന്നു പേര്‍ ചേര്‍ന്നു പങ്കിടുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്‍ എന്നിവരാണ് ഈ മൂന്നു പേര്‍. ഇവരെല്ലാം ഒമ്പതു തവണ വീതം മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ്, മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍, മറ്റൊരു മുന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നായകനുമായിരുന്ന ഗൗതം ഗംഭീര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അമ്പാട്ടി റായുഡു എന്നിവര്‍ എട്ടു തവണ വീതം മാന്‍ ഓഫ് ദി മാച്ചായിട്ടുണ്ട്. മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്പിന്നര്‍ അമിത് മിശ്ര എന്നിവര്‍ ഏഴു തവണ വീതവും പുരസ്‌കാരം കൈക്കലാക്കി.

അതേസമയം, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകനും ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനുമായ വിരാട് കോലി ഈ ലിസ്റ്റില്‍ ഇല്ലെന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ്, കൂടുതല്‍ സെഞ്ച്വറികള്‍ തുടങ്ങി ടൂര്‍ണമെന്റില്‍ ഒട്ടെേറ ബാറ്റിങ് റെക്കോര്‍ഡുകള്‍ക്കു അവകാശി കൂടിയാണ് അദ്ദേഹം.

Story first published: Wednesday, April 7, 2021, 18:34 [IST]
Other articles published on Apr 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+