For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തടക്കം പുറത്താവും! അഗാര്‍ക്കര്‍ വന്നാല്‍ ടീമില്‍ അഴിച്ചുപണി, ഇതാവും ഏകദിന ടീം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായി മുന്‍ ഫാസ്റ്റ് ബൗളര്‍ അജിത് അഗാര്‍ക്കര്‍ വൈകാതെ ചുമതലയേറ്റെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒളിക്യാമറ വിവാദത്തിലകപ്പെട്ട് രാജിവയ്‌ക്കേണ്ടി വന്ന ചേതന്‍ ശര്‍മയുടെ പകരക്കാരനായിട്ടാണ് അഗാര്‍ക്കറുടെ വരവ്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ മുഖ്യ സെലക്ടറുടെ കസേര ഒഴിഞ്ഞു കിടക്കുകയാണ്. നിലവില്‍ സെലക്ഷന്‍ കമ്മിറ്റിയിലുള്ള നാലു പേരില്‍ ശിവ്‌സുന്ദര്‍ ദാസിനു താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു.

അടുത്തിടെയാണ് മുഖ്യ സെലക്ടറുടെ സ്ഥാനത്തേക്കു ബിസിസിഐ അപേക്ഷകള്‍ ക്ഷണിച്ചത്. ഈ റോളിലേക്കു അഗാര്‍ക്കറും അപേക്ഷ നല്‍കിയിട്ടുണ്ടെന്നും നിലവിലെ സൂചനകളനുസരിച്ച് മുന്‍തൂക്കവും അദ്ദേഹത്തിനാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മുഖ്യ സെലക്ടറായി സ്ഥാനമേറ്റെടുത്താല്‍ ഇന്ത്യന്‍ ടീമില്‍ പല മാറ്റങ്ങളും അഗാര്‍ക്കര്‍ കൊണ്ടുവന്നേക്കാം. ചില സീനിയര്‍ കളിക്കാരെ അദ്ദേഹം ഒഴിവാക്കാനും സാധ്യതയുണ്ട്. അഗാര്‍ക്കര്‍ മുഖ്യ സെലക്ടറായതിനു ശേഷമുള്ള ഇന്ത്യയുടെ ഏകദിന ടീം സെറ്റപ്പ് എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കാം.

AJIT AGARKAR

ഓപ്പണര്‍മാരായി ഇന്ത്യയുടെ ഏകദിന ടീമിലേക്കു വരിക ശുഭ്മന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരായിരിക്കും. നിലവില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഗില്ലും ചേര്‍ന്നാണ് ഏകദിനത്തില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്നത്. പക്ഷെ അഗാര്‍ക്കര്‍ സെലക്ടറാവുന്നതോടെ രോഹിത്തിനെ ടീമില്‍ നിന്നൊഴിവാക്കാന്‍ സാധ്യതയേറെയാണ്.

ഗില്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ പങ്കാളിയെ മാത്രമേ ഇനി ഇന്ത്യക്കു ആവശ്യമുള്ളൂ. ഇഷാന്‍, റുതുരാജ് എന്നിവരിലൊരാളായിരിക്കും ഈ റോളിലെത്തുക. ഏകദിനത്തില്‍ ഓപ്പണറായെത്തി ഡബിള്‍ സെഞ്ച്വറിയടക്കം കുറിച്ച താരമാണ് ഇഷാന്‍.

കൂടാതെ ഗില്‍- ഇഷാന്‍ ജോടി ഓപ്പണ്‍ ചെയ്യുന്നതോടെ വലംകൈ- ഇടംകൈ കോമ്പിനേഷനും ടീമിനു ലഭിക്കും. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനമാണ് റുതുരാജ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനും ടീമിലേക്കു വിളിയെത്തും.

മധ്യനിരയിലേക്കു വരികയാണെങ്കില്‍ ഇതിഹാസ താരം വിരാട് കോലി, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ടീമിന്റെ ഭാഗമായിരിക്കും. ഇവരില്‍ കോലിയും ശ്രേയസും മാത്രമാണ് നിലവില്‍ ഏകദിന ടീമിലെ സ്ഥിരാംഗങ്ങള്‍. അഗാര്‍ക്കര്‍ വരുന്നതോടെ സഞ്ജുവിനെയും സൂര്യയും ഏകദിനത്തിലെ സ്ഥിരം അംഗങ്ങളാക്കി മാറ്റും.

SANJU SAMSON

ടീമിന്റെ വിക്കറ്റ് കാക്കുന്നതും സഞ്ജുവായിരിക്കും. കോലി ഇപ്പോഴും മികച്ച ഫോമിലാണ്. കൂടാതെ ഫിറ്റ്‌നസിന്റെ കാര്യത്തിലും മികവ് പുലര്‍ത്തുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അഗാര്‍ക്കര്‍ കൈവിടാന്‍ സാധ്യതയുമില്ല.

നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണെങ്കിലും നാലാം നമ്പറില്‍ സ്ഥാനമുറപ്പിച്ചയാളാണ് ശ്രേയസ്. ഈ പൊസിഷനില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ശ്രേയസ് തുടര്‍ന്നും ഏകദിന സെറ്റപ്പിന്റെ ഭാഗമായിരിക്കും. ടീമിനു അകത്തും പുറത്തുമായി തുടരുന്ന സഞ്ജുവിന് അഗാര്‍ക്കര്‍ വരുന്നതോടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് സൂചനകള്‍.

ഏകദിനത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ഏകദിനത്തില്‍ 60ന് മുകളില്‍ ശരാശരിയും സഞ്ജുവിനുണ്ട്. ടി20 സ്‌പെഷ്യലിസ്റ്റായ സൂര്യക്കും ഏകദിനത്തില്‍ ഫോം ആവര്‍ത്തിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.

രോഹിത്തിന്റെ അഭാവത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുന്നത്. ഹാര്‍ദിക്കിനെക്കൂടാതെ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമായിരിക്കും ടീമിലെ മറ്റു ഓള്‍റൗണ്ടര്‍മാര്‍. നിലവില്‍ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ഹാര്‍ദിക്. അതുകൊണ്ടു തന്നെ അടുത്ത നായകനായി അദ്ദേഹം തന്നെ വരുമെന്നുറപ്പാണ്. വൈസ് ക്യാപ്റ്റന്‍സി ശുഭ്മന്‍ ഗില്ലിനു ലഭിക്കാനാണ് സാധ്യത.

HARDIK PANDYA

ജഡേജയും അക്ഷറും നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. പക്ഷെ ജഡ്ഡു പ്ലെയിങ് ഇലവനിലുണ്ടെങ്കില്‍ അക്ഷറിനു പുറത്തിരിക്കേണ്ടി വരും. രണ്ടിലൊരാളെ മാത്രമേ ഇന്ത്യക്കു പ്ലെയിങ് ഇലവനിലെടുക്കാന്‍ സാധിക്കുകയുള്ളൂ. ഏകദിനത്തില്‍ ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി അഗാര്‍ക്കര്‍ പരിഗണിക്കുക കുല്‍ദീപ് യാദവിനെയും രവി ബിഷ്‌നോയിയെയുമായിരിക്കും.

യുസ്വേന്ദ്ര ചഹലിനു ടീമിലിടം ലഭിക്കാന്‍ സാധ്യതയില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മാത്രമേ നിലവില്‍ ചഹലിനു തിളങ്ങാന്‍ സാധിക്കുന്നുള്ളൂ. ടീം ഇന്ത്യക്കൊപ്പം ഈ മികവ് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. അതുകൊണ്ടു തന്നെ അഗാര്‍ക്കറുടെ പിന്തുണ ചഹലിനുണ്ടാവില്ല. ഏകദിനത്തില്‍ സമീപകാലത്തു കളിച്ചപ്പോഴെല്ലാം കുല്‍ദീപ് ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. ബിഷ്‌നോയ് ആവട്ടെ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ടീമില്‍ ഇടം ലഭിക്കാതെ പോവുന്ന നിര്‍ഭാഗ്യവാനാണ്.

പേസ് ബൗളിങിലേക്കു വരികയാണെങ്കില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നിവരെയും ഏകദിന ടീമില്‍ കാണാന്‍ സാധിക്കും. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികവ് പുലര്‍ത്താന്‍ കഴിയാത്തതിനാല്‍ മുഹമ്മദ് ഷമിയെ അഗാര്‍ക്കര്‍ ഒഴിവാക്കിയേക്കും. ഷമിക്കു പകരമായിരിക്കും യുവ പേസര്‍ ഉമ്രാന്‍ ടീമിലേക്കു വരിക. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ബൗളറും കൂടിയാണ് അദ്ദേഹം.

അഗാര്‍ക്കര്‍ സെലക്ടറായാലുള്ള ഇന്ത്യന്‍ ഏകദിന ടീം

ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്‌.

Story first published: Sunday, July 2, 2023, 13:25 [IST]
Other articles published on Jul 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+