Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: രോഹിത്താണ് കോലിയുടെ മാസ്റ്റര്‍! ക്യാപ്റ്റന്‍മാരില്‍ ഏറ്റവുമുയര്‍ന്ന വിജയശതമാനം, ലിസ്റ്റ് കാണാം

ഐപിഎല്ലില്‍ ക്യാപ്റ്റന്‍സിയുടെ കാര്യമെടുത്താല്‍ മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ അടുത്തു പോലുമെത്താന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്കു കഴിഞ്ഞിട്ടില്ലെന്നു കണക്കുകള്‍ അടിവരയിടുന്നു. കിരീടങ്ങളുടെ കണക്കെടുത്താല്‍ രോഹിത്താണ് കിങ്. അഞ്ചു ട്രോഫികളാണ് ഹിറ്റ്മാന്‍ മുംബൈയ്ക്കു നേടിക്കൊടുത്തത്. മറുഭാഗത്ത് കോലിക്കാവട്ടെ ഒരു തവണ പോലും ആര്‍സിബിയെ വിജയികളാക്കാന്‍ കഴിഞ്ഞിട്ടില്ല.

1

ഇതുകൊണ്ടും തീരുന്നില്ല. ഐപിഎല്ലില്‍ ഏറ്റവും ചുരുങ്ങിയത് 10 മല്‍സരങ്ങളെടുത്താല്‍ എതിര്‍ ടീം ക്യാപ്റ്റനെതിരേ ഉയര്‍ന്ന വിജയശരാശരിയുള്ള നായകന്‍മാരുടെ ലിസ്റ്റിലും രോഹിത്തിന്റെ ആധിപത്യം കാണാം. കോലിക്കെതിരേ 71.4 ശതമാനം വിജയവുമായാണ് ക്യാപ്റ്റന്‍മാരുടെ എലൈറ്റ് ലിസ്റ്റില്‍ ഹിറ്റ്മാന്‍ അമരത്തു നില്‍ക്കുന്നത്.

രണ്ടാംസ്ഥാനവും രോഹിത്തിന് തന്നെ അവകാശപ്പെട്ടതാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡ്‌ഴ്‌സിനു രണ്ടു തവണ കിരീടം സമ്മാനിച്ച മുന്‍ നായകന്‍ ഗൗതം ഗംഭീറിനെതിരേ ഹിറ്റ്മാന്റെ വിജയശരാശരി 66.6 ആണ്. മൂന്നാംസ്ഥാനം ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിനാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിക്കെതിരേ 60 ആണ് ഗില്ലിയുടെ വിജയശരാശരി. ഇതേ വിജയശരാശരി തന്നെയാണ് ധോണിക്കു വിരാട് കോലിക്കുമെതിരേയുള്ളത്.

അഞ്ചാംസ്ഥാനത്ത് വീണ്ടും രോഹിത്തിന്റെ ഊഴമാണ്. ഇത്തവണ സിഎസ്‌കെ നായകന്‍ ധോണിയെയാണ് അദ്ദേഹം പിന്നിലാക്കിയിരിക്കുന്നത്. 55.6 ശതമാനമാണ് ധോണിപ്പടയ്‌ക്കെതിരേ രോഹിത്തിന്റെ വിജയശരാശരി. ലിസ്റ്റിലെ അടുത്ത സ്ഥാനം ഗംഭീറിനാണ്. ധോണിക്കെതിരേ 53.3 വിജയശരാശരി ഗംഭീറിനുണ്ടായിരുന്നു. 50 ശതമാനം വിജയശരാശരിയുള്ള മറ്റൊരു ക്യാപ്റ്റന്‍ കോലിയാണ്. ഗംഭീറിനെതിരേ കോലിയുടെ വിജയശരാശരി 50 ആയിരുന്നു.

വെള്ളിയാഴ്ചയാണ് ഐപിഎല്ലിന്റെ 14ാം സീസണ്‍ ആരംഭിക്കുന്നത്. രോഹിത്തിന്റെ മുംബൈയും കോലിയുടെ ആര്‍സിബിയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയമാണ് മല്‍സരത്തിനു ആതിഥേയത്വം വഹിക്കുക. കോലിക്കെതിരേയുള്ള മികച്ച റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാവും രോഹിത് ഇറങ്ങുക. കഴിഞ്ഞ രണ്ടു സീസണുകളിലും മുംബൈയെ അദ്ദേഹം ജേതാക്കളാക്കിയിരുന്നു. ഇത്തവണയും അതിനായാല്‍ ഹാട്രിക് കിരീടം സ്വന്തമാക്കിയ ആദ്യത്തെ ഐപിഎല്‍ ക്യാപ്റ്റനായി രോഹിത് മാറും. കഴിഞ്ഞ സീസണിലെ ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്തായിരുന്നു മുംബൈയുടെ കിരീടധാരണം. ഡിസിയുടെ കന്നി ഫൈനലായിരുന്നു ഇത്. എന്നാല്‍ ആര്‍സിബിയാവട്ടെ പ്ലേഓഫില്‍ തോറ്റു പുറത്താവുകയായിരുന്നു.

Story first published: Tuesday, April 6, 2021, 14:50 [IST]
Other articles published on Apr 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+