For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്ത് ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍! രഹാനെയ്ക്കു പകരം മൂന്നിലൊരാള്‍ - നിര്‍ദേശവുമായി ചാപ്പല്‍

ഇംഗ്ലണ്ടിനെതിരേ രഹാനെ ഫ്‌ളോപ്പായിരുന്നു

1

ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പ് ആരെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നായിരിക്കും- അജിങ്ക്യ രഹാനെ. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ടീമിലെ അധികപ്പറ്റായി പരമ്പരയില്‍ മാറിയെന്നു പറഞ്ഞാലും അതിശയോക്തിയില്ല. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ നേടിയ ഫിഫ്റ്റി മാറ്റിനിര്‍ത്തിയാല്‍ രഹാനെയ്ക്കു ചൂണ്ടിക്കാണിക്കാന്‍ ഒരു മികച്ച ഇന്നിങ്‌സ് പോലുമില്ല. അതുകൊണ്ടു തന്നെ ടെസ്റ്റില്‍ ഇന്ത്യക്കൊപ്പം അദ്ദേഹത്തിന്റെ അവസാന പരമ്പര കൂടിയാണിതെന്നു പലരും അഭിപ്രായപ്പെട്ടു കഴിഞ്ഞു. ഇനിയൊരു പരമ്പരയില്‍ രഹാനെയെ ഇന്ത്യന്‍ ഇലവനില്‍ കാണാനിടയില്ലെന്നും പലരും വിശ്വസിക്കുന്നു.

വൈസ് ക്യാപ്റ്റനെന്ന പദവി ഉണ്ടായതു കൊണ്ടു മാത്രമാണ് രഹാനെയ്ക്കു നാലു ടെസ്റ്റുകളിലും ഇന്ത്യ അവസരം നല്‍കിയതെന്നു പലരും വിമര്‍ശിച്ചിരുന്നു. ഇതിനിടെ രഹാനെയ്ക്കു പകരം ഓപ്പണര്‍ രോഹിത് ശര്‍മയെ ഇന്ത്യക്കു ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കാവുന്നതാണെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍ അഭിപ്രായപ്പെട്ടു. തന്റെ പുതിയ കോളത്തിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

 രോഹിത്ത് കഴിവ് തെളിയിച്ച ക്യാപ്റ്റന്‍

രോഹിത്ത് കഴിവ് തെളിയിച്ച ക്യാപ്റ്റന്‍

രഹാനെയെ നഷ്ടമായാല്‍ രണ്ടു തിരിച്ചടികളായിരിക്കും പ്രധാനമായി ഇന്ത്യക്കു നേരിടേണ്ടി വരിക.ഒന്ന് തന്ത്രങ്ങളൊരുക്കുന്നതില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുള്ള നിര്‍ദേശങ്ങള്‍ ടീമിനു ലഭിക്കില്ല. മറ്റൊന്ന് സ്പിന്നര്‍മാര്‍ക്കെതിരേ രഹാനെയുടെ മികച്ച സ്ലിപ്പ് ഫീല്‍ഡിങും ഇന്ത്യക്കു നഷ്ടമാവും. ഇവ രണ്ടും മാറ്റിനിര്‍ത്തിയാല്‍ രഹാനെയെ ഒഴിവാക്കിയാല്‍ അതു ടെസ്റ്റില്‍ ഇന്ത്യയെ സാരമായി ബാധിക്കില്ല.
അദ്ദേഹത്തിനു പകരം രോഹിത് ശര്‍മയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു കൊണ്ടുവരാം. അദ്ദേഹം കഴിവു തെളിയിച്ച ക്യാപ്റ്റനാണ്. ടെസ്റ്റിലെ ഉപനായകസ്ഥാനം കൈകാര്യം ചെയ്യാനും കഴിയുമെന്ന് ചാപ്പല്‍ കോളത്തില്‍ വിശദമാക്കി.

 പകരം മൂന്നിലൊരാള്‍

പകരം മൂന്നിലൊരാള്‍

ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി നിലവില്‍ അഞ്ചാം നമ്പറിലാണ് രഹാനെ ബാറ്റ് ചെയ്യുന്നത്. ഈ സ്ഥാനത്ത് ആരെ പരീക്ഷിക്കാമെന്നും ചാപ്പല്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ ഇവരിലൊരാള്‍ അഞ്ചാം നമ്പര്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളവരാണെന്നും ചാപ്പല്‍ ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടിനെതിരേ ഓവലില്‍ നടന്ന നാലാം ടെസ്റ്റില്‍ രഹാനെയെ താഴേക്ക് ഇറക്കി ഇന്ത്യ അഞ്ചാം നമ്പറില്‍ ജഡേജയെ പരീക്ഷിച്ചിരുന്നു. പക്ഷെ ഈ നീക്കം ക്ലിക്കായിരുന്നില്ല. ജഡേജ കാര്യമായ സംഭാവനയൊന്നും നല്‍കാനാവാതെ മടങ്ങിയപ്പോള്‍ രഹാനെയെയും ഇതു ഫോം വീണ്ടെടുക്കാന്‍ സഹായിച്ചില്ല.

 രഹാനെയുടെ ക്യാപ്റ്റന്‍സി

രഹാനെയുടെ ക്യാപ്റ്റന്‍സി

വിരാട് കോലിയുടെ അഭാവത്തില്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ രഹാനെ കസറിയിരുന്നു. ഏറ്റവും അവസാനമായി കഴിഞ്ഞ വര്‍ഷമവസാനത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മിടുക്ക് ലോകം കണ്ടു. കോലി നയിച്ച ആദ്യ ടെസ്റ്റില്‍ ഇന്ത്യ ദയനീയ തോല്‍വിയേറ്റുവാങ്ങിയിരുന്നു. രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിനു പുറത്തായ ഇന്ത്യ നാണക്കേടിന്റെ ലോക റെക്കോര്‍ഡും കുറിച്ചു. ഈ ടെസ്റ്റിന ശേഷം കോലി നാട്ടിലേക്കു മടങ്ങിയപ്പോള്‍ ശേഷിച്ച മൂന്നു ടെസ്റ്റിലും രഹാനെയായിരുന്നു ക്യാപ്റ്റന്‍.
രണ്ടാമത്തെയും നാലാമത്തെയും ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച രഹാനെ മൂന്നാം ടെസ്റ്റ് സമനിലയിലും അവസാനിപ്പിച്ച് ഇന്ത്യക്കു 2-1ന്റെ ചരിത്രവിജയവും സമ്മാനിച്ചിരുന്നു. കോലിയെക്കൂടാതെ പല സീനിയര്‍ താരങ്ങളെയും പരിക്കു കാരണം പരമ്പരയ്ക്കിടെ ഇന്ത്യക്കു നഷ്ടമായെങ്കിലും ഈ പ്രതിസനധികളെയെല്ലാം അതിജീവിച്ചാക്കാന്‍ ടീമിനു കഴിഞ്ഞു.

 രോഹിത് നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റന്‍

രോഹിത് നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റന്‍

നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്. അതുകൊണ്ടു തന്ന ടെസ്റ്റിലും സമാനമായ റോള്‍ ലഭിച്ചാല്‍ അതു ഭംഗിയായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു കഴിയുമെന്നതില്‍ സംശയമില്ല. ഏകദിനത്തില്‍ ഇതുവരെ നയിച്ച 10 മല്‍സരങ്ങളില്‍ എട്ടിലും ടീമിനെ വിജയിപ്പിച്ച രോഹിത് ഏഷ്യാ കപ്പ്, നിദാഹാസ് ട്രോഫി എന്നിവയില്‍ ജേതാക്കളാക്കുകയും ചെയ്തു. 19 ടി20കളിലാണ് അദ്ദേഹം ഇന്ത്യയെ നയിച്ചത്. ഇതില്‍ 15ലും ടീം ജയം നേടി. പലപ്പോഴും ഇന്ത്യയുടെ രണ്ടാംനിര ടീമിനെയാണ് രോഹിത് നയിച്ചത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഐപില്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു തവണ ജേതാക്കളാക്കിയ ക്യാപ്റ്റന്‍ കൂടിയാണ് ഹിറ്റ്മാന്‍.

 രോഹിത്തിന്റെ ടെസ്റ്റ് കരിയര്‍

രോഹിത്തിന്റെ ടെസ്റ്റ് കരിയര്‍

നിശ്ചിത ഓവര്‍ ടീമിലേതു പോലെ ഇപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെയും അവിഭാജ്യ ഘടകമാണ് രോഹിത്. എന്നാല്‍ 2019 വരെ ഇങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. ടെസ്റ്റില്‍ പലപ്പോഴും ടീമിന് അകത്തും പുറത്തുമായി തുടരാനായിരുന്നു രോഹിത്തിന്റെ യോഗം. അന്നു മധ്യനിര ബാറ്റ്‌സ്മാനായാണ് അദ്ദേഹം കളിച്ചിരുന്നത്. എന്നാല്‍ 2019ല്‍ സൗത്താഫ്രിക്ക്‌ക്കെതിരേ ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ചതോടെ തലവര മാറുകയായിരുന്നു.
2010ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയായിരുന്നു ടെസ്റ്റില്‍ രോഹിത് അരങ്ങേറേണ്ടിയിരുന്നത്. പക്ഷെ പരിക്കു കാരണം അവസാന നിമിഷം പിന്‍മാറേണ്ടി വന്നു. ഒടുവില്‍ 2013ലാണ് ടെസ്റ്റ് അരങ്ങേറ്റത്തിനു അവസരം ലഭിച്ചത്. ആദ്യ രണ്ടു ടെസ്റ്റുകളിലും സെഞ്ച്വറിയോടെ ഗംഭീരമായി രോഹിത് തുടങ്ങിയെങ്കിലും പിന്നീട് ഈ മികവ് തുടരാനായില്ല. പ്രത്യേകിച്ചും വിദേശ പിച്ചുകളില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാതിരുന്നതോടെ അദ്ദേഹത്തിനു ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു.

 ഹിറ്റ്മാന്റെ രണ്ടാംവരവ്

ഹിറ്റ്മാന്റെ രണ്ടാംവരവ്

ഓപ്പണറായുള്ള രണ്ടാം വരവില്‍ രോഹിത് വേറെ ലെവല്‍ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 16 ടെസ്റ്റുകളില്‍ നിന്നും 58.48 ശരാശരിയില്‍ 1462 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ സമാപിച്ച കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു രോഹിത്. നാലു ടെസ്റ്റുകളിലെ എട്ട് ഇന്നിങ്‌സുകളില്‍ നിന്നും 52.57 ശരാശരിയില്‍ 368 റണ്‍സ് ഹിറ്റ്മാന്‍ നേടിയിരുന്നു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കമായിരുന്നു ഇത്. വിദേശത്തു ടെസ്റ്റിലെ കന്നി ഫിഫ്റ്റി കൂടിയായിരുന്നു രോഹിത് കണ്ടെത്തിയത്. ഓവലിലെ നാലാം ടെസ്റ്റിലായിരുന്നു ഇത്. രണ്ടാമിന്നിങ്‌സില്‍ 127 റണ്‍സാണ് അദ്ദേഹം നേടിയത്. ഇന്ത്യ ജയിച്ച ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

Story first published: Sunday, September 12, 2021, 15:26 [IST]
Other articles published on Sep 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+