Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ഹിറ്റ്മാന്‍ യുഗം, ടെസ്റ്റ് നായകന്‍ രോഹിത് തന്നെ!- പ്രഖ്യാപനം ഉടന്‍

ഇന്ത്യന്‍ ക്രിക്കറ്റ് വിരാട് കോലിയില്‍ നിന്നും ഇനി പൂര്‍ണമായി രോഹിത് ശര്‍മയ്ക്കു കീഴിലേക്ക്. നിശ്ചിത ഓവര്‍ ക്രിക്കറ്റിനു പിന്നാലെ റെഡ് ബോള്‍ ക്രിക്കറ്റിലും ഹിറ്റ്മാന്‍ തന്നെ ടീമിനെ നയിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. കോലി തീര്‍ത്തും അപ്രതീക്ഷിതനായി ടെസ്റ്റ് നായകസ്ഥാനമൊഴിഞ്ഞതോടെയാണ് ബിസിസിഐയ്ക്കു പുതിയ ക്യാപ്റ്റനെ തിരയേണ്ടി വന്നത്.

ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയുകയാണെന്ന കോലിയുടെ പ്രഖ്യാപനം വന്നത്. സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-2ന്റെ തോല്‍വിയേറ്റു വാങ്ങിയതിന്റെ നിരാശയില്‍ ആരാധകര്‍ നില്‍ക്കെയായിരുന്നു ഇടിത്തീ പോലെയുള്ള കോലിയുടെ പ്രഖ്യാപനം. അതിനു ശേഷം പുതിയ ക്യാപ്റ്റന്‍ ആരാവുമെന്ന കാര്യത്തില്‍ പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. രോഹിത്തിനെക്കൂടാതെ കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ പേരുകളും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഉയര്‍ന്നു വന്നിരുന്നു.

 രോഹിത് ക്യാപ്റ്റനാവും

രോഹിത് ക്യാപ്റ്റനാവും

ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയായിരിക്കും, അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. സൗത്താഫ്രിക്കന്‍ പര്യടനത്തിനു മുമ്പ് അദ്ദേഹത്തെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഇനി അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഉയര്‍ത്തപ്പെടും. പ്രഖ്യാപനം ഉടനുണ്ടാവുമെന്നും ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.
ജോലി ഭാരം വളരെ കൂടുതലാവും. അതിനാല്‍ തന്നെ രോഹിത് വളരെയധികം ഫിറ്റ്‌നസും ചുറുചുറുക്കും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. സെലക്ടര്‍മാര്‍ അദ്ദേഹത്തോടു സംസാരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഫിറ്റ്‌നസില്‍ രോഹിത്തിനു അധികമായി പ്രവര്‍ത്തിക്കേണ്ടി വരുമെന്നും ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിനു ശേഷമായിരിക്കും പുതിയ ടെസ്റ്റ് ക്യാപ്റ്റന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം.

 വൈസ് ക്യാപ്റ്റന്‍?

വൈസ് ക്യാപ്റ്റന്‍?

രോഹിത് ശര്‍മ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനാവുമെന്ന് ഉറപ്പായെങ്കിലും വൈസ് ക്യാപ്റ്റന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വിവരം. വൈസ് ക്യാപ്റ്റനായിരിക്കും ഇന്ത്യയുടെ ഭാവി നായകന്‍. കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഭാവി ക്യാപ്റ്റന്‍മാരാണ്. സെലക്ടര്‍മാര്‍ അവരെ ശരിയായ രീതിയില്‍ പരിപാലിക്കേണ്ടതുണ്ട്. ആരായിരിക്കും ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനെന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ക്കു വലിയ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

 മധ്യനിരയും ചര്‍ച്ചാ വിഷയം

മധ്യനിരയും ചര്‍ച്ചാ വിഷയം

ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ എന്നിവയുടെ കാര്യത്തില്‍ മാത്രമല്ല ദുര്‍ബലമായ മധ്യനിരയെക്കുറിച്ചും അടുത്ത പരമ്പരയ്ക്കു മുമ്പ് സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്യും. മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍ ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവരാണ് നിലവില്‍ കളിക്കുന്നത്. എന്നാല്‍ കുറച്ചു കാലമായി മൂന്നു പേരില്‍ നിന്നും വലിയ സ്‌കോറുകളൊന്നും കാണാനായിട്ടില്ല.
2020 ജനുവരിക്കു ശേഷമുള്ള കണക്കുകളെടുത്താല്‍ പുജാര 20 ടെസ്റ്റുകളില്‍ നിന്നും 26.3 ശരാശരിയില്‍ നേടിയത് 973 റണ്‍സാണ്. ആറു ഫിഫ്റ്റികളടക്കമാണിത്. ഒരു സെഞ്ച്വറി പോലും അദ്ദേഹം നേടിയിട്ടില്ല. രഹാനെയാവട്ടെ 19 ടെസ്റ്റുകളില്‍ നിന്നും 24.09 ശരാശരിയില്‍ ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമടക്കം 819 റണ്‍സാണ് നേടിയത്. കോലിയുടെ സമ്പാദ്യം 15 ടെസ്റ്റുകളില്‍ നിന്നും 760 റണ്‍സാണ്. ഒരു സെഞ്ച്വറി പോലും ഇക്കൂട്ടത്തിലില്ല. ആറു ഫിഫ്റ്റികളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.
ശ്രീലങ്കയ്‌ക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പുജാര, രഹാനെ എന്നിവരെ ഒഴിവാക്കുമെന്നാണ് സൂചനകള്‍. പകരം ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, ഹനുമാ വിഹാരി എന്നിവര്‍ ടീമിലേക്കു വരും. ടീമില്‍ കോലിയുടെ സ്ഥാനത്തിനു നിലവില്‍ ഭീഷണിയില്ല. ബാറ്ററെന്ന നിലയില്‍ കോലി ഇപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമാണന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.

Story first published: Monday, January 17, 2022, 11:12 [IST]
Other articles published on Jan 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+