Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റില്‍ ഇന്ത്യക്ക് മുന്നറിയിപ്പ്... രോഹിത്തിന്റെ ഓപ്പണിങ് അരങ്ങേറ്റം പാളി, പൂജ്യത്തിന് പുറത്ത്!!

വിസിയാനഗരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പുതിയൊരു പരീക്ഷണത്തിന് മുതിരുകയാണ് ടീം ഇന്ത്യ. നിശ്ചിത ഓവര്‍ മല്‍സരങ്ങളിലെ സ്ഥിരം ഓപ്പണറായ രോഹിത് ശര്‍മയെ ഈ പരമ്പരയില്‍ ഇന്ത്യ ആദ്യമായി ഈ റോളില്‍ ഇറക്കാന്‍ പോവുകയാണ്. ടെസ്റ്റില്‍ അദ്ദേഹം കളിച്ചിട്ടുണ്ടെങ്കിലും അവയിലെല്ലാം മധ്യനിര ബാറ്റ്‌സ്മാനായിരുന്നു.

ഒടുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഹിറ്റ്മാന് തന്റെ ഫേവറിറ്റ് പൊസിഷന്‍ ടെസ്റ്റിലും നല്‍കി നോക്കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. രോഹിത്തിനെ പുതിയ റോളില്‍ അവരോധിക്കാനൊരുങ്ങുന്ന ഇന്ത്യക്കു അത്ര ആഹ്ലാദം നല്‍കുന്ന വാര്‍ത്തയല്ല ഇപ്പോള്‍ പുറത്തു വരുന്നത്.

രോഹിത് പൂജ്യത്തിന് ഔട്ട്

രോഹിത് പൂജ്യത്തിന് ഔട്ട്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ത്രിദിന സന്നാഹ മല്‍സരത്തില്‍ ആദ്യമായി ഓപ്പണറായി ഇറങ്ങിയ രോഹിത്തിന് പിഴച്ചിരിക്കുകയാണ്. ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ടീമിനായി ഓപ്പണ്‍ ചെയ്യാനെത്തിയ അദ്ദേഹം പൂജ്യത്തിന് പുറത്തായി. രണ്ടു പന്തുകള്‍ മാത്രമേ ഹിറ്റ്മാന് ആയുസ്സുണ്ടായുള്ളൂ. വെര്‍ണോണ്‍ ഫിലാന്‍ഡറുടെ ബൗളിങില്‍ ഹെന്റിച്ച് ക്ലാസെന് പിടികൊടുത്താണ് ടീമിന്റെ നായകന്‍ കൂടിയായ രോഹിത് പുറത്തായത്.
ടെസ്റ്റിലും തന്റെ ഓപ്പണിങ് പങ്കാളിയായ മായങ്ക് അഗര്‍വാളാണ് ഈ മല്‍സരത്തിലും രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.

ഏക അവസരം

ഏക അവസരം

ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ്ഓപ്പണറുടെ റോളില്‍ തന്റെ മികവ് ലോകത്തിനു കാണിച്ചു കൊടുക്കാന്‍ രോഹിത്തിന് ലഭിച്ച ഏക അവസരം കൂടിയായിരുന്നു ഇത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഒക്ടോബര്‍ രണ്ടിനാണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ്.

ഓപ്പണറെന്ന നിലയില്‍ അദ്ദേഹത്തിന് തിളങ്ങാന്‍ ഇതിലും വലിയൊരു അവസരം ഇനി ലഭിക്കാനില്ല. എന്നാല്‍ നേരിട്ട രണ്ടാമത്തെ പന്തില്‍ തന്നെ വിക്കറ്റ് ദാനം നല്‍കി രോഹിത് ക്രീസ് വിട്ടത് ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ടീം ഇന്ത്യയെയാണ് കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്.

രാഹുലിന് പകരം

രാഹുലിന് പകരം

ലോകേഷ് രാഹുലിന്റെ പകരക്കാരനായാണ് രോഹിത്തിനെ ഇത്തവണ ടെസ്റ്റില്‍ ഓപ്പണിങ് റോളില്‍ പരീക്ഷിച്ച് നോക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്. രാഹുലിന്റെ സ്ഥിരതയില്ലാത്ത പ്രകടനമാണ് ഹിറ്റ്മാന് ടീമിലേക്കു വഴി തുറന്നത്.
രോഹിത്തിനെ ടെസ്റ്റില്‍ ഓപ്പണറാക്കിയപ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണുണ്ടായത്. ചില മുന്‍ താരങ്ങള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍ മറ്റു ചിലര്‍ ഇതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Story first published: Saturday, September 28, 2019, 12:11 [IST]
Other articles published on Sep 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+