Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെവാഗ്, രോഹിത് ഓപ്പണിങ്, ഗാംഗുലി ഇല്ല! തോല്‍പ്പിക്കാനാവാത്ത ഇന്ത്യന്‍ 11 ഇതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. ഓരോ വര്‍ഷവും പ്രതിഭ തെളിയിച്ച് നിരവധി താരങ്ങള്‍ വളര്‍ന്ന് വരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ സ്ഥിരം സീറ്റ് നേടുകയെന്നത് ഏറെക്കുറെ പ്രയാസമുള്ള കാര്യമാണ്. അത്രത്തോളം മികച്ച പ്രകടനം നടത്താത്ത പക്ഷം ഇന്ത്യന്‍ ടീമിനൊപ്പം വലിയൊരു കരിയര്‍ സൃഷ്ടിച്ചെടുക്കാനാവില്ല. ഇതിനോടകം നാല് ലോകകപ്പ് നേടിയ ടീമാണ് ഇന്ത്യ. രണ്ട് ഏകദിന ലോകകപ്പും രണ്ട് ടി20 ലോകകപ്പും ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യയുടെ സൂപ്പര്‍ താരനിരയെ പരിഗണിച്ച് ഒരിക്കലും തോല്‍പ്പിക്കാനാവാത്ത ഇന്ത്യന്‍ 11നെ പരിഗണിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക. പരിശോധിക്കാം.

രോഹിത്-സെവാഗ് തുടക്കം നല്‍കും

ഇന്ത്യന്‍ ആരാധകര്‍ കാണാന്‍ കൊതിച്ച ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്നാണ് രോഹിത് ശര്‍മ, വീരേന്ദര്‍ സെവാഗ് കൂട്ടുകെട്ട്. രണ്ട് പേരും കടന്നാക്രമിക്കുന്ന ബാറ്റ്സ്മാന്‍മാരാണ്. സെവാഗ് ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന പേരോടെ കസറുമ്പോള്‍ രോഹിത് ശര്‍മ ആരാധകരുടെ ഹിറ്റ്മാനാണ്. രണ്ട് പേരും തുടക്കം മുതല്‍ കടന്നാക്രമിക്കും. പവര്‍പ്ലേയില്‍ ഇത്തരമൊരു ഓപ്പണിങ് കൂട്ടുകെട്ട് ലഭിക്കാന്‍ ഏതൊരു ടീമും ആഗ്രഹിക്കുമെന്ന് പറയാം.

ഇരുവരുടേയും കണക്കുകളും മികച്ചതാണ്. ഏകദിനത്തില്‍ രോഹിത് മൂന്ന് ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. സെവാഗ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയും നേടിയിട്ടുള്ള അപൂര്‍വ്വ താരങ്ങളിലൊരാളാണ്. ഈ കൂട്ടുകെട്ട് ഒരിക്കലെങ്കിലും ഓപ്പണിങ്ങിലെത്തണമെന്ന് എല്ലാവരും ആഗ്രഹിച്ചെങ്കിലും അതിനുള്ള ഭാഗ്യം ഉണ്ടായില്ല.

മധ്യനിരയും അതി ശക്തം

മൂന്നാം നമ്പറില്‍ വിരാട് കോലിയാണുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ത്ത കോലി സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ച്വറിയെന്ന റെക്കോഡിനും വലിയ ഭീഷണി ഉയര്‍ത്തുന്ന താരമാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരിലൊരാളാണ് കോലി. റണ്‍സ് പിന്തുടരുമ്പോള്‍ കോലിക്ക് അസാധ്യ മികവാണുള്ളത്. കോലിയുടെ സ്ഥിരത അധികമാര്‍ക്കും അവകാശപ്പെടാനാവാത്തതാണ്.

നാലാം നമ്പറില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനാണ് സീറ്റ്. ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍. ക്രിക്കറ്റിന്റെ ദൈവമെന്ന വിശേഷണം നേടിയ സച്ചിനാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയിലും സെഞ്ച്വറിയിലും തലപ്പത്ത് നില്‍ക്കുന്നത്. ലോകകപ്പ് നേടാനുള്ള ഭാഗ്യവും സച്ചിന് ലഭിച്ചു. സച്ചിനെപ്പോലെ ലോക ക്രിക്കറ്റിനെ സ്വാധീനിച്ച മറ്റൊരു താരവും ഇല്ലെന്ന് നിസംശയം പറയാം.

അഞ്ചാം നമ്പറില്‍ യുവരാജ് സിങ്ങിനാണ് അവസരം. ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ അലമാരയിലെത്തിച്ചതിന് പിന്നില്‍ യുവരാജിന്റെ മികവാണ് എടുത്തു പറയേണ്ടത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ് യുവരാജ്. ഇന്ത്യന്‍ ആരാധകരുടെ മനസില്‍ എക്കാലത്തും ഇടം നേടിയിട്ടുള്ള താരമാണ് യുവരാജ്.

ms dhoni

നായകന്‍ എംഎസ് ധോണി

ഈ 11ന്റെ നായകന്‍ എംഎസ് ധോണിയാണ്. ഇന്ത്യയെ മൂന്ന് ഐസിസി ട്രോഫിയിലേക്കെത്തിച്ച ക്യാപ്റ്റനാണ് ധോണി. വിക്കറ്റ് കീപ്പറായും നായകനായും ധോണിയാണുള്ളത്. ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഫിനിഷറും വിക്കറ്റ് കീപ്പര്‍മാരിലൊരാളുമാണ് ധോണി. ഏഴാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സ്ഥാനമില്ല. ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത നായകനും പേസ് ഓള്‍റൗണ്ടറുമായ കപില്‍ ദേവിനാണ് സീറ്റ്.

ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് അവസരമില്ല. എട്ടാം നമ്പറില്‍ ഹര്‍ഭജന്‍ സിങ്ങിനാണ് അവസരം. സ്പിന്നറെ നിലയില്‍ മാത്രമല്ല ബാറ്റുകൊണ്ടും നിര്‍ണ്ണായകമായ പ്രകടനം നടത്തുന്ന താരമാണ് ഹര്‍ഭജന്‍.

പേസ് നിര ഇങ്ങനെ

പേസ് നിരയില്‍ സഹീര്‍ ഖാനാണ് ഇടം കൈയനായുള്ളത്. മനോഹരമായ ബൗളിങ് ആക്ഷന്‍കൊണ്ട് എല്ലാവരുടേയും ശ്രദ്ധ നേടിയ ബൗളറാണ് സഹീര്‍. 10ാം നമ്പറില്‍ ജസ്പ്രീത് ബുംറയാണുള്ളത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ ബുംറയുടെ യോര്‍ക്കറുകള്‍ ബാറ്റ്സ്മാനെ വിറപ്പിക്കുന്നു. മുഹമ്മദ് ഷമിയാണ് 11ാമന്‍. സ്വിങ് ബൗളിങ്ങുകൊണ്ട് എതിരാളികളുടെ കണക്ക് കൂട്ടല്‍ തെറ്റിക്കുന്ന ബൗളറാണ് മുഹമ്മദ് ഷമിയെന്ന് പറയാം.

Story first published: Monday, September 16, 2024, 22:00 [IST]
Other articles published on Sep 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+