Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്-സെവാഗ് ഓപ്പണിങ്, സഞ്ജുവില്ല; 100ലധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ 11

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യയുടെ ടീം കരുത്ത് പഴയതിലും കൂടുതല്‍ ശക്തമായി. വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ ശേഷിയുള്ള നിരവധി താരങ്ങള്‍ ഇന്ത്യക്കുണ്ട്. ഇത് തെളിയിക്കുന്നതാണ് സമീപകാലത്തെ ഇന്ത്യയുടെ ടി20യിലെ പ്രകടനങ്ങള്‍. ഒരേ സമയം മൂന്നോ നാലോ ടീമിനെ ഇറക്കാന്‍ ഇന്ത്യക്ക് സാധിക്കും. ഇന്ത്യന്‍ ടീമില്‍ അവസരം കാത്ത് നിരവധി യുവതാരങ്ങള്‍ പുറത്തും നില്‍ക്കുകയാണ്.

ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100ലധികം സിക്‌സര്‍ നേടിയ താരങ്ങളെ മാത്രം പരിഗണിച്ചുള്ള ഒരു പ്ലേയിങ് 11 പരിഗണിച്ചാല്‍ ആരൊക്കെയാവും ഈ ടീമില്‍ ഉള്‍പ്പെടുക. നിലവിലെ ഏതൊക്കെ താരങ്ങള്‍ക്ക് ഈ ടീമില്‍ ഇടം ലഭിക്കുക?. പരിശോധിക്കാം.

രോഹിത്തും സെവാഗും തുടക്കമിടും

ഈ ടീമിന്റെ ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും വീരേന്ദര്‍ സെവാഗുമാണ്. ഇന്ത്യ ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച ഓപ്പണിങ് കൂട്ടുകെട്ടാണിതെങ്കിലും അതിനുള്ള ഭാഗ്യമുണ്ടായില്ല. രണ്ട് പേരും ബാറ്റിങ് ലോകത്തെ വിനാശകാരികളായ താരങ്ങളാണ്. തുടക്കം മുതല്‍ കടന്നാക്രമിക്കാന്‍ ശേഷിയുണ്ട്. രോഹിത് ശര്‍മയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സര്‍ നേടിയ താരം. മൂന്ന് ഫോര്‍മാറ്റിലുമായി 620 സിക്‌സുകളാണ് രോഹിത് ശര്‍മ ഇതിനോടകം നേടിയത്.

600ലധികം സിക്‌സര്‍ നേടിയ ഏക താരം രോഹിത്താണെന്നതാണ് എടുത്തു പറയേണ്ടത്. 243 സിക്‌സുകളാണ് സെവാഗിന്റെ കരിയറിലുള്ളത്. ഇന്നത്തെ സാഹചര്യത്തിലായിരുന്നെങ്കില്‍ സെവാഗിന് കൂടുതല്‍ സിക്‌സര്‍ നേടാന്‍ സാധിക്കുമായിരുന്നു. മൂന്നാം നമ്പറില്‍ സൗരവ് ഗാംഗുലിയാണുള്ളത്. മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലി കടന്നാക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. 247 സിക്‌സുകളാണ് ഗാംഗുലി നേടിയിട്ടുള്ളത്.

virat kohli

വിരാട് കോലി, യുവരാജ് സിങ്, റിഷഭ് പന്ത്

നാലാം നമ്പറില്‍ വിരാട് കോലിക്കാണ് സ്ഥാനം. ഇന്ത്യയുടെ മുന്‍ നായകനായ കോലി ക്ലാസിക് താരമാണെങ്കിലും സിക്‌സര്‍ വേട്ടയിലും മോശമല്ല. 301 സിക്‌സുകളാണ് കോലിയുടെ അന്താരാഷ്ട്ര കരിയറിലുള്ളത്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് കോലി. അഞ്ചാം നമ്പറില്‍ യുവരാജ് സിങ്ങിനാണ് അവസരം. ടി20യില്‍ ഒരോവറില്‍ ആറ് പന്തുകളും സിക്‌സര്‍ പറത്തിയിട്ടുള്ള താരമാണ് യുവരാജ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ യുവരാജ് 251 സിക്‌സുകളാണ് കരിയറില്‍ നേടിയത്.

ഇന്ത്യ 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും അലമാരയിലെത്തിച്ചതിന് പിന്നില്‍ യുവരാജിന്റെ മികവാണ് എടുത്തു പറയേണ്ടത്. റിഷഭ് പന്താണ് ആറാമന്‍. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത് 129 സിക്‌സുകള്‍ ഇതിനോടകം നേടിയിട്ടുണ്ട്. എംഎസ് ധോണിക്ക് ശേഷം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട റിഷഭ് കരിയര്‍ അവസാനിപ്പിക്കുമ്പോഴേക്കും വലിയ സിക്‌സര്‍ റെക്കോഡുകള്‍ സ്വന്തം പേരിലാക്കുമെന്നുറപ്പ്.

ms dhoni yuvraj singh

ധോണി, ഹാര്‍ദിക് പാണ്ഡ്യ, ജഡേജ

ഏഴാം നമ്പറില്‍ എംഎസ് ധോണിയാണുള്ളത്. ഈ ടീമിന്റെ നായകനും ധോണിയാണ്. ഇന്ത്യയെ മൂന്ന് ഐസിസി കിരീടത്തിലേക്കെത്തിച്ച ധോണി 359 സിക്‌സുകള്‍ കരിയറില്‍ നേടിയാണ് കളമൊഴിഞ്ഞത്. അസാധ്യമായി പവര്‍ ഹിറ്റിങ് നടത്താന്‍ കഴിവുള്ള ധോണി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളാണ്. ഹാര്‍ദിക് പാണ്ഡ്യയാണ് മറ്റൊരാള്‍. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ 158 സിക്‌സുകള്‍ ഇതിനോടകം ഇന്ത്യക്കായി നേടിയിട്ടുണ്ട്.

സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയാണുള്ളത്. 134 സിക്‌സുകളാണ് ഇടം കൈയനായ ജഡേജ ഇതുവരെ നേടിയത്. സുരേഷ് റെയ്‌ന, സൂര്യകുമാര്‍ യാദവ് എന്നിവരെ ബാക്കപ്പ് ബാറ്റ്‌സ്മാന്‍മാരായും പരിഗണിക്കാം. സൂര്യകുമാര്‍ 155 സിക്‌സും സുരേഷ് റെയ്‌ന 182 സിക്‌സും ഇന്ത്യക്കായി നേടിയിട്ടുണ്ട്.

പേസ് നിരയില്‍ ഇവരാണ്

പേസ് നിരയില്‍ ഇന്ത്യയുടെ ആരും തന്നെ 100 സിക്‌സറുകള്‍ പറത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സഹീര്‍ ഖാന്‍, ജസ്പ്രീത് ബുംറ എന്നിവരെ പേസ് നിരയിലേക്കും പരിഗണിക്കാം. ബുംറ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറാണ്. യോര്‍ക്കറുകള്‍ക്കൊണ്ട് വിറപ്പിക്കാന്‍ ബുംറക്ക് ശേഷിയുണ്ട്. സഹീര്‍ ഖാന്‍ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഇടം കൈയന്‍ പേസറാണ്. മിന്നല്‍ യോര്‍ക്കറുകളായിരുന്നു സഹീറിന്റേയും വജ്രായുധം.

Story first published: Tuesday, September 24, 2024, 8:44 [IST]
Other articles published on Sep 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+