അവനാണ് അക്കാര്യം പറഞ്ഞത് തന്നത്, അത് ക്ലിക്കായി, സെഞ്ച്വറി രഹസ്യം വെളിപ്പെടുത്തി ഹിറ്റ്മാന്‍
ലണ്ടന്‍: ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികള്‍ നേടി റെക്കോര്‍ഡിട്ടിരിക്കുകയാണ് രോഹിത് ശര്‍മ. ആരും ഇതുവരെ അത്രയും വലിയൊരു നേട്ടം സ്വന്തമാക്കിയിട്ടില്ല. എന്നാല്‍ സെഞ്ച്വറികളുടെ ക്രെഡിറ്റിന് കാരണം തന്റെ കളി മാത്രമല്ലെന്ന് രോഹിത് ശര്‍മ വെളിപ്പെടുത്തുന്നു. തന്റെ ഇപ്പോഴത്തെ മാരക ഫോമിന് കാരണം മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗാണെന്ന് രോഹിത് പറയുന്നു.
താന്‍ മോശം ഫോമിലായിരുന്നപ്പോള്‍ യുവരാജുമായി സംസാരിച്ചതും അദ്ദേഹം പറഞ്ഞ് തന്ന കാര്യങ്ങളുമാണ് മുന്നോട്ട് നയിച്ചതെന്ന് രോഹിത് പറയുന്നു. അതേസമയം ലോകപ്പില്‍ 600 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും രോഹിത് മാറിയിരിക്കുകയാണ്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 673 റണ്‍സെന്ന റെക്കോര്‍ഡ് രോഹിത് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന പേരും രോഹിത്തിനൊപ്പമാണ്.

യുവരാജുമായുള്ള സംസാരം
ലോകകപ്പിന് മുമ്പ് കടുത്ത നിരാശയിലൂടെയായിരുന്നു ഞാന്‍ കടന്നു പോയിരുന്നത്. എന്നാല്‍ യുവരാജ് സിംഗുമായി ആ സമയത്ത് സംസാരിക്കാന്‍ സാധിച്ചത് കരിയറില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഐപിഎല്‍ കളിക്കുന്ന സമയത്ത് ഞാനാകെ നിരാശയിലായിരുന്നു. എല്ലാ കാര്യങ്ങളും ശരിയായി ചെയ്തിട്ടും വേണ്ടത്ര റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ എനിക്ക് സാധിക്കുന്നില്ലായിരുന്നു. അതായിരുന്നു നിരാശയ്ക്ക് കാരണം. തുടര്‍ന്ന് ഞാന്‍ യുവരാജിനെ ഇക്കാര്യം അറിയിക്കുകയായിരുന്നുവെന്നും രോഹിത് പറയുന്നു.

ഉപദേശം ഇങ്ങനെ
യുവരാജ് പറഞ്ഞത് നീ നല്ലൊരു പ്രകടനം ലോകകപ്പില്‍ കാഴ്ച്ചവെക്കണമെന്നാണ്. ക്രിക്കറ്റിനെ കുറിച്ചാണ് ഞങ്ങള്‍ എപ്പോഴും സംസാരിച്ചിരുന്നത്. യുവരാജ് എനിക്ക് സഹോദരനെ പോലെയായിരുന്നു. നിനക്ക് എപ്പോഴാണോ അതാവശ്യം വരുന്നത് അപ്പോള്‍ നീ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമെന്നായിരുന്നു യുവരാജ് രോഹിത്തിന് നല്‍കിയ ഉപദേശം. അപ്പോള്‍ വരാന്‍ പോകുന്ന ലോകകപ്പിനെ കുറിച്ചാണ് യുവരാജ് ഉദ്ദേശിച്ചതെന്നും രോഹിത് പറയുന്നു. 2011ല്‍ യുവരാജ് അത്തരമൊരു അവസ്ഥയിലായിരുന്നുവെന്നും രോഹിത് വ്യക്തമാക്കി.

ടീമാണ് പ്രധാനം
യുവരാജ് 2011 ലോകകപ്പിന് മുമ്പ് മോശം ഫോമിലായിരുന്നു. എന്നാല്‍ സുപ്രധാന വേദിയായ ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്താന്‍ അദ്ദേത്തിന് സാധിച്ചു. ആ അനുഭവത്തില്‍ നിന്നാണ് ലോകകപ്പില്‍ ഈ രീതിയില്‍ കളിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചതെന്നും, അത് കരിയറില്‍ ഗുണം ചെയ്‌തെന്നും രോഹിത് പറഞ്ഞു. അതേസമയം താന്‍ സെഞ്ച്വറി അടിക്കുന്നതിനെ കുറിച്ചല്ല ചിന്തിക്കുന്നതെന്നും, ഇന്ത്യ ലോകകപ്പ് നേടുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും ഹിറ്റ്മാന്‍ വ്യക്തമാക്കി. റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടും ടീം ലോകകപ്പ് നേടിയിട്ടില്ലെങ്കില്‍ അത് കൊണ്ട് കാര്യമില്ലെന്നും രോഹിത് പറഞ്ഞു.

200 അടിക്കുമോ
രോഹിത് സെഞ്ച്വറിയടിക്കുന്ന പല കളികളും വലിയ ഇന്നിംഗ്‌സുകളാക്കി മാറ്റാറുണ്ട്. എന്നാല്‍ 150 മുതല്‍ 200 വരെ സ്‌കോര്‍ ചെയ്യാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് രോഹിത് പറയുന്നു. എന്റെ പിഴവുകളാണ് പലപ്പോഴും വിക്കറ്റ് നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നത്. അവസാന മൂന്ന് സെഞ്ച്വറികളും 200 എന്ന സ്‌കോറിലേക്കെത്തിക്കാന്‍ എനിക്ക്് സാധിച്ചില്ല. സെമി ഫൈനലില്‍ അത്തരം പിഴവുകള്‍ ആവര്‍ത്തിക്കില്ല. കാരണം അത് ഇന്ത്യയുടെ നിര്‍ണായക മത്സരമാണെന്നും രോഹിത് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications