Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ പോസിറ്റീവുകള്‍ എന്തൊക്കെ? കൂടുതലറിയാം

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഏകപക്ഷീയമയാ വിജയം കൊയ്തതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. കരുത്തരായ ഇംഗ്ലണ്ടിനെതിരേ ഇത്രയും അനായാസമായ വിജയം ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല. വെറും രണ്ടു ദിവസം കൊണ്ടാണ് ഇംഗ്ലണ്ടിനെ വിരാട് കോലിയും സംഘവും കെട്ടുകെട്ടിച്ചത്. സ്പിന്നര്‍മാര്‍ അരങ്ങുവാണ പിച്ചില്‍ ഇരുടീമുകളുടെയും ബാറ്റിങ് നിരയുടെ പ്രകടനം മോശമായിരുന്നു.

സ്പിന്‍ ജോടികളായ അക്ഷര്‍ പട്ടേലും ആര്‍ അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിന്റെ കഥകഴിച്ചത്. അക്ഷര്‍ രണ്ടിന്നിങ്‌സുകളിലായി 11 വിക്കറ്റുകള്‍ പിഴുതപ്പോള്‍ അശ്വിന്‍ ഏഴും വിക്കറ്റുകളെടുത്തിരുന്നു. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയെ സംബന്ധിച്ച് പോസിറ്റിവീയ കാര്യങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ടീം സെലക്ഷനിലെ വ്യക്തത

ടീം സെലക്ഷനിലെ വ്യക്തത

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നേരത്തേ ടീം സെലക്ഷന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള വ്യക്തിയാണ് ക്യാപ്റ്റന്‍ വിരാട് കോലി. ഓരോ മല്‍സരത്തിലും ടീമില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നതിന്റെ പേരില്‍ പഴികേള്‍ക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ കോലിയുടെ ടീം സെലക്ഷന്‍ മികച്ചതായിരുന്നു. മാത്രമല്ല ബൗളര്‍മാര്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തമായ പ്ലാനിങിലും ഇന്ത്യക്കുണ്ടായിരുന്നു. ബാറ്റിങ് കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കുല്‍ദീപ് യാദവിനു പകരം വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ കളിപ്പിച്ചത്. ബാറ്റിങില്‍ ആദ്യ ഇന്നിങ്‌സില്‍ സംഭാവനയൊന്നും ലഭിച്ചില്ലെങ്കിലും വാലറ്റത്ത് വിലപ്പെട്ട റണ്‍സ് നേടാനുള്ള ശേഷി താരത്തിനുണ്ട്.
ബൗളിങിലേക്കു വന്നാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നിരന്തരം സ്റ്റംപ് ലക്ഷ്യമിട്ടാണ് ബോള്‍ ചെയ്തത്. ക്ലോസായി ഫീല്‍ഡര്‍മാരെ നിരത്തി ബാറ്റ്‌സ്മാന്‍മാരെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കാന്‍ ഇതിലൂടെ ഇന്ത്യക്കു കഴിഞ്ഞു. സ്വീപ്പ്, ലോഫ്റ്റ് ഷോട്ടുകള്‍ കളിച്ചാല്‍ പിടിക്കൂടുന്നകിനായി ഡീപ്പിലും ഒന്നോ, രണ്ടോ ഫീല്‍ഡര്‍മാരെ ഇന്ത്യ നിര്‍ത്തിയിരുന്നു.

രോഹിത് ശര്‍മയുടെ ഫോം

രോഹിത് ശര്‍മയുടെ ഫോം

രണ്ടു ടീമുകളുടെയും ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സെടുക്കാന്‍ വിഷമിച്ച പിച്ചില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ അനായാസം റണ്‍സെടുത്തത് തീര്‍ച്ചയായും ആഹ്ലാദിക്കാന്‍ വക നല്‍കുന് കാര്യമാണ്. ആദ്യ ഇന്നിങ്‌സില്‍ 66 റണ്‍സോടെ ഇന്ത്യയുടെ ടോപ്‌സ്‌കോററായ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 25 റണ്‍സെടുക്കുകയും ചെയ്തിരുന്നു. മികച്ച ഫുട്ട് വര്‍ക്കോടെ ബാറ്റ് ചെയ്ത രോഹിത്തിന്റെ സ്വീപ്പ് ഷോട്ടുകളും ഗംഭീരമായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ ഒരു ഘട്ടത്തില്‍ സെഞ്ച്വറി നേടുമെന്ന സൂചന പോലും അദ്ദേഹം നല്‍കിയിരുന്നു. അതിനു സാധിച്ചിരുന്നെങ്കില്‍ ഇന്നിങ്‌സ് വിജയം ഇന്ത്യ നേടുമായിരുന്നു.

ഇന്ത്യയുടെ ബെഞ്ച് കരുത്ത്

ഇന്ത്യയുടെ ബെഞ്ച് കരുത്ത്

ഇന്ത്യയുടെ ബെഞ്ച് കരുത്ത് എത്ര മാത്രം ശക്തമാണെന്ന് ഒരിക്കല്‍ക്കൂടി അടിവരയിടുകയാണ് പിങ്ക് ബോള്‍ ടെസ്റ്റ്. ഈ പരമ്പരയുടെ തന്നെ കണ്ടെത്തലായി മാറിയിരിക്കുകയാണ് അക്ഷര്‍ പട്ടേല്‍. പരിചയസമ്പന്നനായ രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യക്കു ഒരിക്കല്‍പ്പോലും അനുഭവപ്പെടാതിരിക്കാന്‍ കാരണം അക്ഷറാണ്.
പരിക്കുകാരണം ആദ്യ ടെസ്റ്റ് നഷ്ടമായെങ്കിലും രണ്ടാം ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ തന്നെ അക്ഷര്‍ വരവറിയിച്ചു. ഇടംകൈയന്‍ സ്പിന്നര്‍മാരെ നേരിടുന്നതിലുള്ള ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരുടെ വീക്ക്‌നെസ് അക്ഷറിലൂടെ ഇന്ത്യ നന്നായി മുതലെടുത്തു. രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റെടുത്ത സ്പിന്നര്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ കൊയ്തത് 11 വിക്കറ്റുകളാണ്. മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും ഇതോടെ അക്ഷറിനെ തേടിയെത്തി.
അക്ഷറിന്റെ ആം ബോളും ബൗളിങിലെ വൈവിധ്യവും ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇതിനെതിരേ എങ്ങനെ കളിക്കണമെന്നതിനെക്കുറിച്ച് ഒരു ക്ലൂവും അവര്‍ക്കുണ്ടായിരുന്നില്ല. കരിയറിലെ ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്നായി 18 വിക്കറ്റുകള്‍ അക്ഷര്‍ നേടിക്കഴിഞ്ഞു.

Story first published: Friday, February 26, 2021, 10:57 [IST]
Other articles published on Feb 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+