For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രോഹിത്തിന്റെ 161, അക്ഷറിന്റെ അരങ്ങേറ്റം, 'ദ്വിദിനമായ' പിങ്ക് ബോള്‍ ടെസ്റ്റ്- ഇവ അറിയണം

പരമ്പര 3-1നാണ് ഇന്ത്യ സ്വന്തമാക്കിയത്

ഇന്ത്യയുടെ ആധികാരിക പ്രകടനത്തോടെ ഇംഗ്ലണ്ടിനെതിരായ നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തിരശീല വീണിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയെങ്കിലും തുടര്‍ന്നുള്ള മൂന്നു ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനെ നിലംതൊടീക്കാതെയാണ് വിരാട് കോലിയും സംഘവും കെട്ടുകെട്ടിച്ചത്. 3-1നായിരുന്നു നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ പോക്കറ്റിലാക്കിയത്.

ചില അവിസ്മരണീയ പ്രകടനങ്ങള്‍ക്കും മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷിയായ പരമ്പര കൂടിയാണിത്. പരമ്പരയിലെ ചില പ്രധാനപ്പെട്ട സംഭവഭങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

രോഹിത്തിന്റെ 161 റണ്‍സ്

രോഹിത്തിന്റെ 161 റണ്‍സ്

ചെന്നൈയിലെ രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറിക്കു പരമ്പരയില്‍ പൊന്നുംവിലയുണ്ടായിരുന്നു. 161 റണ്‍സാണ് രോഹിത് നേടിയത്. ഈ ടെസ്റ്റിലെ ജയമാണ് ഇന്ത്യയെ പരമ്പരയിലേക്കു തിരികെ കൊണ്ടുവന്നത്.
ആദ്യ ടെസ്റ്റിലെ തോല്‍വിയില്‍ നിന്നും കരകയറാന്‍ ഇന്ത്യയെ സഹായിച്ചതും ഈ ഇന്നിങ്‌സായിരുന്നു. ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന പിച്ചില്‍ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയെ 329 റണ്‍സിലെത്തിച്ചതും തുടര്‍ന്നു ലീഡും വിജയവുമെല്ലാം നേടിക്കൊടുത്തതും രോഹിത്തിന്റെ ഇന്നിങ്‌സായിരുന്നു.
പരമ്പരനേട്ടത്തിനു ശേഷം നായകന്‍ വിരാട് കോലിയും ഈ ഇന്നിങ്‌സാണ് വഴിത്തിരിവായതെന്നു തുറന്നു പറഞ്ഞിരുന്നു.

കോലിയുടെ നിര്‍ണായക സംഭാവന

കോലിയുടെ നിര്‍ണായക സംഭാവന

രണ്ടാം ടെസ്റ്റിലെ തന്നെ രണ്ടാമിന്നിങ്‌സില്‍ നായകന്‍ വിരാട് കോലി ഇന്ത്യക്കു വേണ്ടി നേടിയ 62 റണ്‍സിന് സെഞ്ച്വറിയുടെ മൂല്യമുണ്ടായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 86 റണ്‍സെന്ന നിലയില്‍ പതറവെയായിരുന്നു കോലി നായകന്റെ കളി പുറത്തെടുത്തത്.
149 ബോളുകളില്‍ നിന്നാണ് അന്നു കോലി 62 റണ്‍സ് നേടിയത്. ഇതേ ഇന്നിങ്‌സില്‍ ആര്‍ അശ്വിന്‍ ഇന്ത്യക്കുവേണ്ടി സെഞ്ച്വറി നേടിയിരുന്നെങ്കിലും കോലിയുടെ ഇന്നിങ്‌സിന്റെ പ്രാധാന്യം കുറയുന്നില്ല.

രണ്ടു ദിവസം കൊണ്ട് ഫിനിഷ്

രണ്ടു ദിവസം കൊണ്ട് ഫിനിഷ്

അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റ് പല കാരണങ്ങള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയവും ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയവുമായ നരേന്ദ്ര മോഡി സ്‌റ്റേഡിയം പുതുക്കിപ്പണിത ശേഷമുള്ള ആദ്യ അന്താരാഷ്ട്ര മല്‍സരമായിരുന്നു പിങ്ക് ബോള്‍ ടെസ്റ്റ്.
തീപാറുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന മല്‍സരം പക്ഷെ വെറും രണ്ടു ജദിവസം കൊണ്ട് തന്നു അവസാനിച്ചു. പേസര്‍മാര്‍ക്കു പകരം ഇതാദ്യമായി പിങ്ക് ബോള്‍ കൊണ്ട് മാജിക്ക് കാണിച്ചത് സ്പിന്നര്‍മാരായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 112ഉം രണ്ടാമിന്നിങ്‌സില്‍ 81ഉം റണ്‍സിന് ഇംഗ്ലണ്ട് പുറത്തായപ്പോള്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 145ന് ഓള്‍ഔട്ടായിരുന്നു. രണ്ടിന്നിങ്‌സുകളിലായി അക്ഷര്‍ പട്ടേല്‍ 11ഉം ആര്‍ അശ്വിന്‍ ഏഴും വിക്കറ്റുകള്‍ കൊയ്തു. 10 വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം.

അക്ഷറിന്റെ അരങ്ങേറ്റം

അക്ഷറിന്റെ അരങ്ങേറ്റം

ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം അക്ഷര്‍ പട്ടേല്‍ ചരിത്ര സംഭവമാക്കി മാറ്റിയ പരമ്പരയായിരുന്നു ഇത്. മൂന്നു ടെസ്റ്റുകളില്‍ നിന്നും നാലു അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ 27 വിക്കറ്റുകളാണ് ഇടംകൈയന്‍ സ്പിന്നറായ അക്ഷര്‍ കൊയ്തത്.
ഇതോടെ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ പരമ്പരയില്‍ കൂടുതല്‍ വിക്കറ്റുകളെന്ന ദിലിപ് ധോഷിയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം അക്ഷര്‍ എത്തുകയും ചെയ്തു. രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ടീമിലേക്കു വന്ന അക്ഷര്‍ കന്നി പരമ്പരയില്‍ തന്നെ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കുകയും ചെയ്തു.

റൂട്ടിന്റെ ഡബിള്‍ സെഞ്ച്വറി

റൂട്ടിന്റെ ഡബിള്‍ സെഞ്ച്വറി

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ നേടിയ ഡബിള്‍ സെഞ്ച്വറി. 377 ബോളുകള്‍ നേരിട്ട താരം 218 റണ്‍സാണ് അടിച്ചെടുത്തത്. തൊട്ടുമുമ്പത്തെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടു ടെസ്റ്റുകളിലും ഡബിള്‍ സെഞ്ച്വറിയടിച്ച അദ്ദേഹം ഇന്ത്യക്കെതിരേയും ഇതാവര്‍ത്തിക്കുകയായിരുന്നു. ആദ്യ ടെസ്റ്റിന്റ ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 500 റണ്‍സിന് മുകളില്‍ നേടാനും ടീമിനെ വിജയത്തിലെത്തിക്കാനും സഹായിച്ചത് റൂട്ടിന്റെ ഡബിള്‍ തന്നെയായിരുന്നു. പിന്നീടുള്ള ടെസ്റ്റുകളില്‍ ഫോം നിലനിര്‍ത്താനായില്ലെങ്കിലും ഇംഗ്ലണ്ടിന് അവിസ്മരണീയ തുടക്കം ഇന്ത്യന്‍ മണ്ണില്‍ സമ്മാനിക്കാന്‍ റൂട്ടിന് സാധിച്ചു.

Story first published: Sunday, March 7, 2021, 13:07 [IST]
Other articles published on Mar 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+