For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനം, ടി20... ലോകത്തിലെ ബെസ്റ്റ് രോഹിത്തെന്നു ഗംഭീര്‍, അതേക്കുറിച്ച് അറിയില്ല- ഹിറ്റ്മാന്‍

പിറന്നാള്‍ ആളംസയോടൊപ്പമായിരുന്നു ഗംഭീര്‍ രോഹിത്തിനെ പുകഴ്ത്തിയത്

മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന മുന്‍ ഓപ്പണറും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന്റെ പ്രശംസയോടു പ്രതികരിച്ച് വെടിക്കെട്ട് താരം രോഹിത് ശര്‍മ. ഏപ്രില്‍ 30നായിരുന്നു ഹിറ്റ്മാന്‍ 33ാം പിറന്നാള്‍ ആഘോഷിച്ചത്. ഈ അവസരത്തിലായിരുന്നു ട്വിറ്ററിലൂടെ ഗംഭീര്‍ ഹിറ്റ്മാനെ പുകഴ്ത്തിയത്.

അനാസായമുള്ള സ്‌ട്രോക്ക് പ്ലേയിലൂടെയും നിര്‍ഭയത്തോടെയുള്ള ബാറ്റിങ് ശൈയിലൂടെയും ആരാധകര്‍ക്കു പ്രിയങ്കരനായ താരമാണ് രോഹിത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പല റെക്കോര്‍ഡുകളും ഹിറ്റ്മാന്‍ ഇതിനകം തന്റെ പേരില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ നിശ്ചിത ഓവര്‍ ടീമിലെ മാത്രം സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം ടെസ്റ്റിലും മിന്നുന്ന പ്രകടനത്തോടെ തന്റെ സ്ഥാനമുറപ്പിച്ചിരുന്നു.

ഗംഭീറിന്റെ പിറന്നാള്‍ ആശംസ

ലോകത്തിലെ തന്നെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററായ രോഹിത് ശര്‍മയ്ക്കു പിറന്നാള്‍ ആശംകള്‍. നല്ലൊരു വര്‍ഷമാവട്ടെ മുന്നിലുള്ളതെന്നു ആശംസിക്കുന്നുവെന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
ദേശീയ ടീമിനു വേണ്ടി ഗംഭീറും രോഹിത്തും നേരത്തേ കുറച്ചു മല്‍സരങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ജഴ്‌സിയില്‍ രോഹിത്തിനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പമായിരുന്നു ഗംഭീറിന്റെ പിറന്നാള്‍ ആശംസ.

രോഹിത്തിന്റെ പ്രതികരണം

ഗംഭീറിന്റെ ട്വീറ്റിനോടു രോഹിത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഗൗട്ടി ഭായ് അതിനെക്കുറിച്ച് തനിക്കറിയില്ല. എന്നാല്‍ നിങ്ങളുടെ വര്‍ക്ക് തനിക്ക് ഇഷ്ടമാണ് എന്നായിരുന്നു സ്‌മൈലിയോടൊപ്പം അദ്ദേഹം ട്വീറ്റ് ചെയ്തത്.
ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച ശേഷം രാഷ്ട്രീയത്തിലേക്കു ഇറങ്ങിയ ഗംഭീര്‍ ഇപ്പോല്‍ ദില്ലിയില്‍ നിന്നുള്ള ബിജെപിയുടെ എംപി കൂടിയാണ്. പശ്ചിമ ദില്ലിയില്‍ നിന്നുള്ള എംപിയായ അദ്ദേഹം കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ദില്ലി സര്‍ക്കാരിന് ഒരു കോടി രൂപ സംഭാവന നല്‍കിയിരുന്നു. കൂടാതെ തന്റെ രണ്ടു വര്‍ഷത്തെ എംപി ശമ്പളവും ഗംഭീര്‍ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയിരുന്നു.
അടുത്തിടെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീ മരിച്ചതിനെ തുടര്‍ന്നു അന്ത്യകര്‍മങ്ങള്‍ നടത്തിയും ഗംഭീര്‍ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്നു മൃതദേഹം നാട്ടിലേക്കു കൊണ്ടു പോവാന്‍ സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഗംഭീര്‍ മുന്നോട്ടു വന്നത്.

രോഹിത്തിന്റെ കരിയര്‍

മധ്യനിര ബാറ്റ്‌സ്മാനായി കരിയര്‍ ആരംഭിച്ച രോഹിത്തിന്റെ തലവര മാറിയത് ഓപ്പണറായതോടെയാണ്. എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ 2013ലാണ് ഹിറ്റ്മാന്‍ ആദ്യമായി ഓപ്പണറായി പരീക്ഷിക്കപ്പെടുന്നത്. ഇതു വന്‍ വിജയമാവുകയും ചെയ്തു. ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച ഇതേ വര്‍ഷം തന്നെ ഹിറ്റ്മാന്‍ കരിയറിലെ ആദ്യ ഏകദിന ഡബിള്‍ സെഞ്ച്വറിയും നേടിയിരുന്നു.

ഓസ്‌ട്രേലിയക്കെതിരേ ബെംഗളൂരുവില്‍ നടന്ന ഏകദിനത്തിലാണ് രോഹിത് 209 റണ്‍സ് അടിച്ചെടുത്ത് തന്റെ കാലമാണ് ഇനി വരാനിരിക്കുന്നതെന്ന് സൂചന നല്‍കിയത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രണ്ടു ഡബിള്‍ സെഞ്ച്വറികള്‍ കൂടി രോഹിത് ഏകദിന കരിയറില്‍ നേടി. ഇവ രണ്ടും ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു. രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോറായ 264 റണ്‍സ് നിലവില്‍ ഏകദിനത്തിലെ ലോക റെക്കോര്‍ഡ് കൂടിയാണ്. കരിയറില്‍ 224 ഏകദിന മല്‍സരങ്ങളില്‍ നിന്നും 9115 റണ്‍സ് രോഹിത് നേടിക്കഴിഞ്ഞു.

ഹിറ്റ്മാന്റെ റെക്കോര്‍ഡുകള്‍

ഏകദിന ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സിക്‌സര്‍ വേട്ടക്കാരന്‍ കൂടിയാണ് രോഹിത്. 244 സിക്‌സറുകളാണ് ഹിറ്റ്മാന്‍ ഇതുവരെ നേടിയിട്ടുള്ളത്. ഏകദിനത്തില്‍ ഒരിന്നിങ്‌സില്‍ ബൗണ്ടറിയിലൂടെ മാത്രം കൂടുതല്‍ റണ്‍സെടുത്ത താരവും അദ്ദേഹം തന്നെ. ലങ്കയ്‌ക്കെതിരേ 264 റണ്‍സുമായി ലോക റെക്കോര്‍ഡ് കുറിച്ച കളിച്ച ഹിറ്റ്മാന്റെ 186 റണ്‍സും ബൗണ്ടറികളിലൂടെയായിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികളുമായി ലോക റെക്കോര്‍ഡിട്ട രോഹിത് ഒമ്പത് മല്‍സരങ്ങളില്‍ നിന്നും വാരിക്കൂട്ടിയത് 648 റണ്‍സാണ്. കൂടാതെ കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ കൂടുതല്‍ റണ്‍സെടുത്ത താരവും അദ്ദേഹമായിരുന്നു. 28 മല്‍സരങ്ങളില്‍ നിന്നും 1490 റണ്‍സ് നേടി. ടി20യില്‍ 108 മല്‍സരങ്ങളില്‍ നിന്നും 2773 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.

Story first published: Saturday, May 2, 2020, 10:03 [IST]
Other articles published on May 2, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+