For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തില്ല!! ഗവാസ്‌കര്‍- വീരു ഓപ്പണിങ്, നയിക്കാന്‍ കോലി; ഇന്ത്യയുടെ ഓള്‍ടൈം ടെസ്റ്റ് 11

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ വ്യത്യസ്ത കാലഘട്ടങ്ങളിലായി ഒരുപാട് മഹാന്‍മാരായ താരങ്ങളെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ബാറ്റിങിലും ബൗളിങിലുമെല്ലാം ഇതിഹാസങ്ങളായി മാറിയ പലരും തലയെടുപ്പോടെ നില്‍ക്കുകയാണ്. കഴിഞ്ഞ 93 വര്‍ഷങ്ങളായി റെഡ് ക്രിക്കറ്റിലെ സജീവ സാന്നിധ്യമാണ് ഇന്ത്യ. 1932ലാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ അരങ്ങേറിയത്.

കഴിഞ്ഞ ആറു മാസങ്ങള്‍ക്കിടെ ടെസ്റ്റില്‍ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. വിരാട് കോലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ എന്നീ മൂന്നു ഇതിഹാസങ്ങള്‍ ഈ കാലയളവിനിടെ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഒരു സുവര്‍ണ തലമുറയുടെ അന്ത്യം കൂടിയാണ് സംഭവിച്ചിട്ടുള്ളത്. ഇതുവരെയുള്ള ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയു മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യയുടെ ഓള്‍ടൈം ഇലവന്‍ തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ടീമിലുണ്ടാവുകയെന്നു നോക്കാം.

VIRENDER SEHWAG

ടോപ്പ് ത്രീയില്‍ ഇവര്‍

ഇന്ത്യയുടെ ഓള്‍ടൈം ടെസ്റ്റ് ഇലവന്റെ ഓപ്പണിങ് ജോടികള്‍ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറും വെടിക്കെട്ട് താരമായിരുന്ന വീരേന്ദര്‍ സെവാഗുമായിരിക്കും. വ്യത്യസ്ത ബാറ്റിങ് ശൈലിയിലൂടെ ലോക ക്രിക്കറ്റില്‍ തങ്ങളുടേതായ ഇടം നേടിയെടുത്ത ബാറ്റര്‍മാരാണ് രണ്ടു പേരും.

ഒരുപാട് ബാറ്റിങ് റെക്കോര്‍ഡുകളുടെ അവകാശി കൂടിയാണ് ഗവാസ്‌കര്‍. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമാദ്യം 10,000 റണ്‍സെന്ന മാന്ത്രിക സംഖ്യ പിന്നിട്ടത് അദ്ദേഹമാണ്. 51.1 ശരാശരിയില്‍ 34 സെഞ്ച്വറികളടക്കം 10, 122 റണ്‍സ് അടിച്ചെടുത്താണ് ഗവാസ്‌കര്‍ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത്.

സെവാഗാവട്ടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയൊരു ബാറ്റിങ് വിപ്ലവത്തിനു തുടക്കമിട്ട ഓപ്പണറായിരുന്നു. ടെസ്റ്റില്‍ ഇന്ത്യയുടെ അതുവരെയുള്ള ബാറ്റിങ് സങ്കല്‍പ്പങ്ങളെയെല്ലാം പൊളിച്ചെഴുതിയതും അദ്ദേഹമാണ്. അഗ്രസീവ് ശൈലിയിലൂടെയും ടെസ്റ്റില്‍ വിജയിക്കാന്‍ സാധിക്കുമെന്നു അദ്ദേഹം കാണിച്ചുതന്നു. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച ആദ്യ ഇന്ത്യന്‍ ബാറ്ററും രണ്ടു ട്രിപ്പിളുള്ള ഏക ഇന്ത്യന്‍ താരവും വീരു തന്നെ. 103 ടെസ്റ്റുകളില്‍ നിന്നും 23 സെഞ്ച്വറികളടക്കം 8503 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ഓള്‍ടൈം ഇലവനില്‍ മൂന്നാം നമ്പറിലുള്ളത് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍കറാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഐക്കണെന്നു തന്നെ മാസ്റ്റര്‍ ബ്ലാസ്റ്ററെ നമുക്കു വിശേഷിപ്പിക്കാം. ടെസ്റ്റ് ചരിത്രത്തിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനാണ് സച്ചിന്‍. 200 ടെസ്റ്റുകളില്‍ നിന്നും 53.78 ശരാശരിയില്‍ അദ്ദേഹം വാരിക്കൂട്ടിയത് 15,921 റണ്‍സാണ്. 50 സെഞ്ച്വറിയും 51 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും,

മധ്യനിരയില്‍ ആരെല്ലം?

സച്ചിന്‍ ടെണ്ടുല്‍ക്കറിനു ശേഷം ഇന്ത്യന്‍ മധ്യനിരയില്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിശേശഷിപ്പിക്കപ്പെടുന്ന വിരാട് കോലിയും മുന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡുമാണ്. ഈ ഇലവനെ നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ കോലി തന്നെ. 68 ടെസ്റ്റുകളില്‍ 40ലും വിജയം കൊയ്ത ക്യാപ്റ്റനാണ് അദ്ദേഹം. ബാറ്റിങെടുത്താല്‍ 30 സെഞ്ച്വറികളും 31 ഫിഫ്റ്റിയുമടക്കം 9230 റണ്‍സും കോലിയുടെ പേരിലുണ്ട്.

SACHIN TENDULKAR

ടെസ്റ്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരിലെ നാലാമനാണ് ദ്രാവിഡ്. 163 ടെസ്റ്റുകളില്‍ നിന്നും അദ്ദേഹം സ്‌കോര്‍ ചെയ്തത് 13,265 റണ്‍സാണ്. 36 സെഞ്ച്വറികള്‍ ഉള്‍പ്പെടെയാണിത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കു ടെസ്റ്റില്‍ കന്നി വിജയം സമ്മാനിച്ച ക്യാപ്റ്റനും ദ്രാവിഡാണ്.

ദ്രാവിഡ് കഴിഞ്ഞാല്‍ ഇലവനിലെ ആറാമന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച കീപ്പറെന്ന നിലയിലേക്കു അതിവേഗം വളരുകയാണ് അദ്ദേഹം. ടെസ്റ്റില്‍ 43 മല്‍സരങ്ങളില്‍ നിന്നും 2948 റണ്‍സ് റിഷഭ് ഇതിനകം നേടിക്കഴിഞ്ഞു.

ബൗളിങ് ലൈനപ്പ്

ഏഴ് മുതല്‍ 11 വരെ സ്ഥാനങ്ങളില്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ്, മുന്‍ ഇതിഹാസ സ്പിന്‍ ജോടികളായ ആര്‍ അശ്വിന്‍, അനില്‍ കുംബ്ലെ എന്നിവരാണുള്ളത്. പേസ് ബൗളിങ് കൈകാര്യം ചെയ്യുക സഹീര്‍ ഖാനും ജസ്പ്രീത് ബുംറയുമാണ്.

131 ടെസ്റ്റുകള്‍ ഇന്ത്യക്കായി കളിച്ച കപില്‍ 5248 റണ്‍സും 434 വിക്കറ്റുകളും നേടിയിട്ടുണ്ട്. രാജ്യം കണ്ട എക്കാലത്തെയും മഹാനായ സീം ബൗളിങ് ഓള്‍റൗണ്ടറും അദ്ദേഹം തന്നെയാണ്. 16 വര്‍ഷത്തെ കരിയറില്‍ ഒരേയൊരു ടെസ്റ്റ് മാത്രമേ കപിലിനു നഷ്ടമായിട്ടുള്ളൂ.

ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറാണ് കുംബ്ലെ. 619 വിക്കറ്റുളാണ് അദ്ദേഹം വാരിക്കൂട്ടിയത്. അശ്വിനാവട്ടെ 537 വിക്കറ്റുകളോടെ രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. ഇതിഹാസ പേസറായിരുന്ന സഹീര്‍ ഇന്ത്യക്കായി 93 ടെസ്റ്റുകളില്‍ നിന്നും പിഴുതത് 311 വിക്കറ്റുകളാണ്. ബുംറയാവട്ടെ ആധുനിക ക്രിക്കറ്റിലെയും ഇതിഹാസമാണ് 45 ടെസ്റ്റുകളില്‍ നിന്നും 205 വിക്കറ്റുകള്‍ അദ്ദേഹം ഇതിനകം പോക്കറ്റിലാക്കിക്കഴിഞ്ഞു.

Story first published: Friday, May 16, 2025, 7:41 [IST]
Other articles published on May 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+