Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'രോഹിത്തും കോലിയും രാഹുലും ഈ യുവാക്കളെ കണ്ട് പഠിക്കണം', പരിഹസിച്ച് രോഹന്‍

1

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ തോറ്റെങ്കിലും ടീമിന്റെ ബാറ്റിങ് പ്രകടനം ഗംഭീരമായിരുന്നു. 211 റണ്‍സെന്ന വമ്പന്‍ സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ റുതുരാജ് ഗെയ്ക് വാദ് ഓപ്പണിങ്ങില്‍ ഭേദപ്പെട്ട പിന്തുണ നല്‍കി. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ക്രീസിലെത്തിയതുമുതല്‍ അതിവേഗം റണ്‍സുയര്‍ത്താനുള്ള ശ്രമമാണ് നടത്തിയത്.

ഇന്ത്യയുടെ ടോപ് ത്രീയുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ടീമിന് അടിത്തറ പാകാന്‍ ഇവര്‍ക്കായി. എന്നാല്‍ ഇന്ത്യന്‍ ടീമിലെ സീനിയേഴ്‌സായ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ ഉള്‍പ്പെടുന്ന ടോപ് ത്രീക്ക് പലപ്പോഴും ഇത്തരത്തില്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കുന്നില്ല. സമീപകാലത്തെ രോഹിത്തിന്റെയും കോലിയുടെയും പ്രകടന ഗ്രാഫ് താഴോട്ടാണ്. രാഹുലിന്റെ സ്‌ട്രൈക്കറേറ്റിനെതിരേയും വിമര്‍ശനങ്ങള്‍ ഉയരുന്നു.

1

ഇപ്പോഴിതാ ഇന്ത്യയുടെ സീനയര്‍ ടോപ് ത്രീയായ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ നിലവിലെ യുവതാരങ്ങളുടെ മനോഭാവം കണ്ട് പഠിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം രോഹന്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. 'ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ളവരാണവര്‍. വിരാട്, രോഹിത് എന്നിവരെല്ലാം ആധുനിക ക്രിക്കറ്റിലെ ഇതിഹാസമാണ്. നിറയെ പ്രതിഭയുള്ളവരാണ് ഇവര്‍. എന്നാല്‍ ചിന്താഗതിയിലാണ് പ്രശ്‌നം. അത് കാലഘട്ടത്തിന്റെ പ്രശ്‌നമാണ്.

ക്രിക്കറ്റിലുടെനീളം ഇത് സംഭവിച്ചിട്ടുണ്ട്. 80കളില്‍ ഏകദിനത്തില്‍ 220 റണ്‍സ് വിജയിക്കാന്‍ സാധിക്കുന്ന സ്‌കോറായിരുന്നു. എന്നാല്‍ ഇന്ന് 200 പ്ലസ് ടി20യില്‍ മറികടക്കുന്നു. അവസാന അഞ്ച് ആറ് വര്‍ഷത്തിലേക്ക് നോക്കിയാല്‍ ഒട്ടുമിക്ക താരങ്ങളും ടി20 കളിച്ച് വന്നവരാണെന്ന് വ്യക്തമാവും'-രോഹന്‍ ഗവാസ്‌കര്‍ പറഞ്ഞു. ആദ്യ മത്സരത്തിലെ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനത്തെ രോഹന്‍ പ്രശംസിച്ചു.

2

'തീര്‍ച്ചയായും ഇഷ്ടം തോന്നുന്ന പ്രകടനമായിരുന്നു. ഇപ്പോഴത്തെ ടി20 ഫോര്‍മാറ്റില്‍ എങ്ങനെ കളിക്കണമെന്നാണ് അത് കാട്ടിത്തന്നത്. ദക്ഷിണാഫ്രിക്ക ജയിച്ചെങ്കിലും ഇന്ത്യയുടെ ഇന്നിങ്‌സ് വളരെ മനോഹരമായിരുന്നു. എങ്ങനെയാണ് ടി20യില്‍ ബാറ്റ് ചെയ്യേണ്ടതെന്ന് അവര്‍ കാട്ടിത്തന്നു. ഡേവിഡ് മില്ലറുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്കെത്തിച്ചത്'-രോഹന്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

3

ഇന്ത്യയുടെ സീനിയര്‍ താരങ്ങളില്‍ പലര്‍ക്കും ഇപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. രോഹിതും കോലിയുമെല്ലാം ഐപിഎല്ലില്‍ നിരാശപ്പെടുത്തിയിരുന്നു. ആദ്യത്തെ ആറ് ഓവറില്‍ നേടുന്ന റണ്‍സ് വളരെ പ്രധാനപ്പെട്ടതാണ്. ഇത് മത്സരഫലത്തെ വളരെയധികം സ്വാധീനിക്കും. പലപ്പോഴും ഇന്ത്യയുടെ തുടക്കത്തിലെ മെല്ലെപ്പോക്ക് ടീമിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയുടെ സീനിയര്‍ ടോപ് ഓഡര്‍ താരങ്ങള്‍ കൂടുതല്‍ സ്‌ട്രൈക്കറേറ്റില്‍ കളിക്കേണ്ടത് അത്യാവശ്യമാണ്.

Story first published: Saturday, June 11, 2022, 19:17 [IST]
Other articles published on Jun 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+