Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji Trophy: രഹാനെ നയിക്കും, ശ്രേയസ് അഞ്ചാം നമ്പറില്‍; മുംബൈയുടെ സാധ്യതാ പ്ലേയിങ് 11 ഇതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ സമീപകാലത്തെ മോശം പ്രകടനം വിലയിരുത്തി താരങ്ങളെ ഫോമിലേക്കെത്തിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചിരിക്കുകയാണ് ബിസിസി ഐയും ടീം മാനേജ്‌മെന്റും. മോശം ഫോമിലുള്ള സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ കഴിയുന്ന താരങ്ങളെല്ലാം രഞ്ജി ട്രോഫി കളിക്കണമെന്നാണ് ബിസിസി ഐയുടെ നിലപാട്. രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, ശുബ്മാന്‍ ഗില്‍ തുടങ്ങിയവരെല്ലാം രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറെടുക്കുകയാണ്.

ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി കളിച്ച ഇന്ത്യയുടെ ഏഴ് പ്രധാന താരങ്ങളാണ് ഇത്തവണത്തെ രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറെടുക്കുന്നത്. മുംബൈ ടീമിനൊപ്പമാണ് കൂടുതല്‍ സൂപ്പര്‍ താരങ്ങളുള്ളതെന്ന് പറയാം. വിരാട് കോലിയും റിഷഭ് പന്തും ഡല്‍ഹിക്കായി കളിക്കുമെന്നാണ് വിവരം. മുംബൈയുടെ അടുത്ത മത്സരം ജമ്മു കാശ്മീരിനെതിരേയാണ്. 23നാണ് മത്സരം. ഈ മത്സരത്തില്‍ മുംബൈ കളത്തിലിറക്കാന്‍ സാധ്യതയുള്ള പ്ലേയിങ് 11 ആരൊക്കെയാവും ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം.

രോഹിത് ശര്‍മ-യശ്വസി ജയ്‌സ്വാള്‍

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും തന്നെ ഇറങ്ങാനാണ് സാധ്യത. രണ്ട് പേരും രഞ്ജി ട്രോഫി കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഹിത് മുംബൈക്കൊപ്പം പരിശീലന മത്സരം കളിച്ചിരുന്നു. ഇതിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ഏഴ് ശരാശരിയിലാണ് രോഹിത്തിന്റെ പ്രകടനം. അതേ സമയം യശ്വസി ജയ്‌സ്വാള്‍ ഓസീസ് പരമ്പരയില്‍ മിന്നിച്ചു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നിന്ന് വിശ്രമം തേടിയ ജയ്‌സ്വാള്‍ മുംബൈക്കായി രഞ്ജി ട്രോഫി കളിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ആയുഷ് മാത്രെ, അജിന്‍ക്യ രഹാനെ (c), ശ്രേയസ് അയ്യര്‍

മൂന്നാം നമ്പറില്‍ ആയുഷ് മാത്രെയെ കളിപ്പിക്കാനാണ് സാധ്യത. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ആയുഷിന്റെ സമീപകാല പ്രകടനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യന്‍ ടീമിലേക്ക് വളരാന്‍ പ്രതിഭയുള്ളവനാണ് ആയുഷ്. നാലാം നമ്പറില്‍ അജിന്‍ക്യ രഹാനെയാണ് കളിക്കുക. മുംബൈയെ നയിക്കുന്നതും രഹാനെയാവും. ഇന്ത്യയെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രഹാനെ. അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യരാവും കളിക്കുക.

shreyas iyer

സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റില്‍ ശ്രേയസ് ശോഭിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ ശ്രേയസിനെ സംബന്ധിച്ചും രഞ്ജി ട്രോഫിയിലെ പ്രകടനം വളരെ നിര്‍ണ്ണായകമാവും. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യര്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

അന്‍കൃഷ് രഘുവന്‍ഷി, സുര്യനാഷ് ഷെഡ്‌ജെ, ഷാംസ് മുളാനി

ആറാം നമ്പറില്‍ അന്‍കൃഷ് രഘുവന്‍ഷിയാവും കളിക്കുക. യുവതാരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും കഴിവുള്ളവനാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ഇതിനോടകം തന്റെ വെടിക്കെട്ട് മികവ് കാട്ടാന്‍ രഘുവന്‍ഷിക്ക് സാധിച്ചിട്ടുണ്ട്. 21കാരനായ യുവതാരം സുര്യനാഷ് ഷെഡ്‌ജെക്കാവും അവസരം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 49 ശരാശരിയില്‍ 343 റണ്‍സാണ് താരം നേടിയത്. ഓള്‍റൗണ്ടറായി ഷാംസ് മുളാനിയെ പരിഗണിക്കാം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1915 റണ്‍സും 216 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്.

തനുഷ് കോട്ടിയാന്‍, ശാര്‍ദ്ദുല്‍ ഠാക്കൂര്‍, മോഹിത് അവസ്തി

സ്പിന്നറായി തനുഷ് കോട്ടിയാനുണ്ടാവും. ആര്‍ അശ്വിന്‍ വിരമിച്ചപ്പോള്‍ പകരക്കാരനായി ഇന്ത്യ ടീമിലെടുത്ത സ്പിന്നറാണ് തനുഷ്. ഇതില്‍ നിന്ന് തന്നെ യുവതാരത്തിന്റെ മികവ് വ്യക്തം. മീഡിയം പേസ് ഓള്‍റൗണ്ടറായി ശാര്‍ദ്ദുല്‍ ഠാക്കൂറുണ്ടാവും. ഇന്ത്യന്‍ ടീമിന് പുറത്തുള്ള ശാര്‍ദ്ദുലിന് തിരിച്ചുവരവ് എളുപ്പമല്ല. സ്ഥിരതയോടെ മിന്നിക്കാതെ സാധിക്കാത്ത പക്ഷം ശാര്‍ദ്ദുലിന് തിരിച്ചുവരവ് എളുപ്പമാവില്ല. 32കാരനായ മോഹിത് അവസ്തിയും പേസ് നിരയിലുണ്ടാവും. 27 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്ന് 90 വിക്കറ്റാണ് അദ്ദേഹം നേടിയിട്ടുള്ളത്.

Story first published: Wednesday, January 15, 2025, 11:59 [IST]
Other articles published on Jan 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+