Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈയ്‌ക്കെതിരേ നീ ഒരുപാട് സിക്‌സടിച്ചു! രോഹിത് പറഞ്ഞത് ഇങ്ങനെ, വെളിപ്പെടുത്തി സഞ്ജു

ഇന്ത്യന്‍ ടീമില്‍ നിന്നും നിരന്തരം തഴയപ്പെടുകയാണെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍ നിന്നും തനിക്കു ലഭിക്കുന്ന മികച്ച പിന്തുണയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ട അദ്ദേഹം വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരള ടീമിനെ നയിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു രോഹിത് തനിക്കു നല്‍കിയിട്ടുള്ള പിന്തുണയെക്കുറിച്ച് സഞ്ജു തുറന്നു പറഞ്ഞത്. എല്ലായ്‌പ്പോഴും തനിക്കു അടുത്തേക്കു വരികയും കാര്യങ്ങള്‍ തിരക്കുകയും പ്രകടനത്തെ അഭിനന്ദിക്കുകയുമെല്ലാം ചെയ്തിട്ടുള്ളയാളാണ് രോഹിത്തെന്നു സഞ്ജു വ്യക്തമാക്കി. എന്റെയടുത്തേക്ക് വരികയും സംസാരിക്കുകയും ചെയ്യുന്ന ആദ്യത്തെയോ, രണ്ടാമത്തെയോ വ്യക്തി രോഹിത് ഭായ് ആയിരിക്കും.

SANJUI ROHIT

ഹേയ് സഞ്ജു, എന്താക്കെയുണ്ട്? നീ ഐപിഎല്ലില്‍ നന്നായി കളിച്ചു. പക്ഷെ മുംബൈ ഇന്ത്യന്‍സിനെതിരേ ഒരുപാട് സിക്‌സറുകളടിച്ചു. നീ വളരെ നന്നായി ബാറ്റ് ചെയ്തുവെന്നായിരുന്നു അദ്ദേഹം ഒരിക്കല്‍ പറഞ്ഞത്. തനിക്കു അദ്ദേഹത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണ വളരെ വലുതാണെന്നും സഞ്ജു വ്യക്തമാക്കി.

നിര്‍ഭാഗ്യവാനായ ക്രിക്കറ്ററെന്നു ആളുകള്‍ തന്നെ വിളിക്കുന്നതിനോടു യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാഗ്യമില്ലാത്ത ക്രിക്കറ്ററെന്നാണ് ആളുകള്‍ എന്നെക്കുറിച്ച് പറയുന്നത്. ഞാന്‍ അങ്ങനെ ഒരിക്കലും കരുതുന്നില്ല. ഇപ്പോള്‍ ഞാന്‍ എത്തി നില്‍ക്കുന്ന ഇടമെന്നതു പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ മുകളിലാണെന്നും സഞ്ജു വെളിപ്പെടുത്തി.

ഇന്ത്യന്‍ ടീമിനോടൊപ്പം സഞ്ജുവിനെ അവസാനമായി കണ്ടത് ഏഷ്യാ കപ്പിനു തൊട്ടുമുമ്പ് നടന്ന അയര്‍ലാന്‍ഡ് പര്യടനത്തിലായിരുന്നു. അന്നു ജസ്പ്രീത് ബുംറയ്ക്കു കീഴില്‍ ഇന്ത്യ രണ്ടാം നിര ടി20 ടീമിനെ അയര്‍ലാന്‍ഡിലേക്കു അയച്ചപ്പോള്‍ വിക്കറ്റ് കാത്തത് സഞ്ജുവായിരുന്നു.

അതിനു ശേഷം ദേശീയ ടീമില്‍ നിന്നും തുടര്‍ച്ചയായി അവഗണനകളാണ് അദ്ദേഹം നേരിട്ടു കൊണ്ടിരുന്നത്. ചൈനയിലെ ഗ്വാങ്ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസിനായി ഇന്ത്യ രണ്ടാനിര ടീമിനെ അയച്ചപ്പോള്‍ അതിലേക്കു സഞ്ജു പരിഗണിക്കപ്പെട്ടില്ല. ഇതോടെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ അദ്ദേഹത്തിനു ഇടം ലഭിക്കുമെന്നു കരുതിയെങ്കിലും അതുമുണ്ടായില്ല.

ട്രാവലിങ് റിസര്‍വായി സഞ്ജുവിനെ ഇന്ത്യ ഒപ്പം കൂട്ടിയെങ്കിലും കെഎല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തിയതോടെ അദ്ദേഹത്തെ നാട്ടിലേക്കു മടക്കി അയക്കുകയായിരുന്നു. അതിനു ശേഷം ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ ഇന്ത്യ ഏകദിന പരമ്പര കളിച്ചപ്പോള്‍ സഞ്ജുവിനു ടീമില്‍ ഇടം ലഭിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല.

SANJU SAMSON

പിന്നാലെ നാട്ടില്‍ ഏകദിന ലോകകപ്പിലും അദ്ദേഹം ഒഴിവാക്കപ്പെട്ടു. സഞ്ജുവിനു പകരം ഏകദിനത്തില്‍ അദ്ദേഹത്തേക്കാള്‍ മോശേം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ ടീമിലുള്‍പ്പെടുത്തിയത്. സൂര്യയാവട്ടെ ടൂര്‍ണമെന്റില്‍ വന്‍ ഫ്‌ളോപ്പായി മാറുകയും ചെയ്തു.

അതിനു ശേഷമാണ് ഓസ്‌ട്രേിയയുമായുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ലോകകപ്പ് ടീമിലെ മൂന്നു പേരെ മാത്രമുള്‍പ്പെടുത്തി യുവ നിരയെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്.

ഇഷാന്‍ കിഷന്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായപ്പോള്‍ സഞ്ജുവാകും ബാക്കപ്പെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ അദ്ദേഹത്തെ തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റി പകരം ജിതേഷ് ശര്‍മയെ രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ടീമിലെടുക്കുകയായിരുന്നു.

ഈ പരമ്പരയ്ക്കു ശേഷം സൗത്താഫ്രിക്കന്‍ പര്യടനമാണ് ടീം ഇന്ത്യക്കു മുന്നിലുള്ളത്. രണ്ടു ടെസ്റ്റുകളും മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് ഇന്ത്യ അവിടെ കളിക്കുക. ഈ പര്യടനത്തില്‍ വൈറ്റ് ബോള്‍ ടീമുകളില്‍ തനിക്കു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ജു.

Story first published: Friday, November 24, 2023, 12:08 [IST]
Other articles published on Nov 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+