Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രോഹിത് സെവാഗിനെപ്പോലെ, അത്രത്തോളമെത്തില്ല- ഒരു വീക്ക്‌നെസുണ്ടെന്ന് കുക്ക്

1

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്ക്. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെപ്പോലെയാണ് രോഹിത്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുവരുടെയും ബാറ്റിങ് ശൈലികള്‍ തമ്മില്‍ സാമ്യമുണ്ടെന്നും കുക്ക് പറയുന്നു.

ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ആദ്യദിനം രോഹിത് 161 റണ്‍സ് അടിച്ചെടുത്തിരുന്നു. 231 ബോളില്‍ 18 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ഏഴാമത്തെ സെഞ്ച്വറി കൂടിയായിരുന്നു ഇത്.

നിയന്ത്രിത ഇന്നിങ്‌സ്

നിയന്ത്രിത ഇന്നിങ്‌സ്

രോഹിത് എന്നേക്കാള്‍ ആക്രമിച്ചു കളിക്കുന്ന ബാറ്റ്‌സ്മാനാണ്. എന്നാല്‍ സെവാഗിനോളം ആക്രമണോത്സുകതയില്ല. ലോകത്തിലെ തന്നെ ഏറ്റവും ആക്രമിച്ചു കളിച്ചിരുന്ന, ഈ ശൈലി കൊണ്ട് വിജയങ്ങള്‍ കൊയ്തിട്ടുള്ള താരമാണ് സെവാഗ്.
രോഹിത്തിന്റേത്‌ അടുത്ത തലത്തിലുള്ള ആക്രമണോത്സുക ശൈലിയാണ്, പക്ഷെ വളരെ നിയന്ത്രിത ഇന്നിങ്‌സായിരുന്നു അദ്ദേഹം കളിച്ചത്. ആക്രമിക്കണമെന്ന് ആഗ്രഹിച്ചപ്പോഴെല്ലാം രോഹിത്തിന് അതിനു സാധിച്ചു. എല്ലാം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും കുക്ക് വിലയിരുത്തി.

ടെസ്റ്റില്‍ ഇനിയും തുടരും

ടെസ്റ്റില്‍ ഇനിയും തുടരും

ടെസ്റ്റില്‍ ഇനിയുമേറെക്കാലം രോഹിത് ഓപ്പണറായി തന്നെ തുടരുമെന്നു കുക്ക് അഭിപ്രായപ്പെട്ടു. രോഹിത് ടീമിലുള്ളത് ഇന്ത്യ ഏറെ ഇഷ്ടപ്പെടുന്നു. കാരണം അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് എത്രമാത്രം വിലപ്പെട്ടതാണെന്നു ഇന്ത്യക്കറിയാം.
ക്രീസില്‍ ചുവടുറപ്പിച്ചു കഴിഞ്ഞാല്‍ വളരെ വേഗത്തില്‍ റണ്‍സ് അടിച്ചെടുക്കാന്‍ രോഹിത്തിനു കഴിയും. ആദ്യദിനം അദ്ദേഹം ഇതു ഒരിക്കല്‍ക്കൂടി കാണിച്ചു തന്നതായും കുക്ക് ചൂണ്ടിക്കാട്ടി.
ആദ്യ ദിനം ഇംഗ്ലീഷ് സ്പിന്നര്‍മാര്‍ക്കെതിരേ നല്ല ഫുട്ട് വര്‍ക്കോടെ സ്വീപ്പ് ഷോട്ടുകള്‍ മികച്ച രീതിയില്‍ കളിക്കാന്‍ രോഹിത്തിനായിരുന്നു.

രോഹിത്തിന്റെ വീക്ക്‌നെസ്

രോഹിത്തിന്റെ വീക്ക്‌നെസ്

ഓഫ്‌സ്റ്റംപിനു പുറത്തേക്കു പോവുന്ന ബോളുകളാണ് രോഹിത്തിന്റെ പ്രധാന വീക്ക്‌നെസെന്നു കുക്ക് അഭിപ്രായപ്പെട്ടു. രോഹിത്തിനെ സംബന്ധിച്ച് ഒരേയൊരു പ്രശ്‌നം ഓഫ്സ്റ്റംപിനു പുറത്തുകൂടെയുള്ള ലൈനാണ്. ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ അദ്ദേഹം ഈ രീതിയിലായിരുന്നു പുറത്തായത്. വിദേശത്തു രോഹിത്തിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. ഓഫ് സ്റ്റംപിന് പുറത്തുള്ള ലൈനാണ് എതിര്‍ ടീമുകള്‍ രോഹിത്തിനെതിരേ ലക്ഷ്യമിടുന്നത്. എന്നാല്‍ ചെന്നൈ ടെസ്റ്റിലെ ഈ പിച്ചിനു അത്ര വേഗതയില്ലൈന്നും കുക്ക് വിശദമാക്കി.

ബ്രാഡ്മാന് പിന്നില്‍

ബ്രാഡ്മാന് പിന്നില്‍

ടെസ്റ്റില്‍ നാട്ടിലെ ബാറ്റിങ് ശരാശരിയില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന് പിന്നില്‍ രണ്ടാംസ്ഥാനത്ത് എത്തിയിരിക്കുകയാണ് രോഹിത്. ആദ്യ ഇന്നിങ്‌സിലെ ഉജ്ജ്വല സെഞ്ച്വറിയോടെ നാട്ടില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 83.55 ആയി ഉയര്‍ന്നിട്ടുണ്ട്.
2018ന്റെ തുടക്കം മുതലുള്ള കണക്കുകളെടുത്താല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ 19ാമത്തെ സെഞ്ച്വറിയാണ് രോഹിത് കഴിഞ്ഞ ദിവസം നേടിയത്. ഈ കാലയളവില്‍ ലോക ക്രിക്കറ്റില്‍ തന്നെ ഇത്രയുമധികം സെഞ്ച്വറികളടിച്ച മറ്റൊരു ബാറ്റ്‌സ്മാനില്ല. ഇന്ത്യന്‍ നായകന്‍ വിരാട് കോലി (18), ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് (13) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Story first published: Sunday, February 14, 2021, 10:38 [IST]
Other articles published on Feb 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+