Ind vs Aus: കോലി മടങ്ങിയാലും ഇന്ത്യ തളരില്ല, ഹിറ്റ്മാനുള്ളപ്പോള്‍ എന്തിന് ഭയക്കണം- മഗ്രാത്ത്

ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഒരു മല്‍സരത്തില്‍ മാത്രമേ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ സേവനം ഇന്ത്യക്കു ലഭിക്കുകയുള്ളൂ. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ മൂന്നിലും കോലിയില്ലാതെ ഇന്ത്യക്കു ഓസീസിനെതിരേ പൊരുതേണ്ടി വരും. ഒന്നാം ടെസ്റ്റിനു ശേഷം കോലി ഇന്ത്യയിലേക്കു മടങ്ങും. ഭാര്യ അനുഷ്‌കാ ശര്‍മയുടെ പ്രസവത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന് ബിസിസിഐ അവധി നല്‍കിയത്.
കോലിയുടെ അഭാവം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കു നികത്താന്‍ കഴിയുമോയന്നു കണ്ടു തന്നെ അറിയണം. ഇതേക്കുറിച്ചു അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത്ത്.

രോഹിത് മികവുറ്റ താരം
ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓസീസിനെതിരായ നിശ്ചിത ഓവര്‍ പരമ്പരകളില്‍ വിശ്രമം നല്‍കിയിട്ടുള്ള ഓപ്പണര്‍ രോഹിത് ശര്‍മ ടെസ്റ്റ് പരമ്പരയില്‍ തിരിച്ചെത്തുന്നുണ്ട്. രോഹിത്തിന്റെ മടങ്ങിവരവ് കോലിയുടെ അഭാവം നികത്താന്‍ ഇന്ത്യയെ സഹായിച്ചേക്കുമെന്ന് മഗ്രാത്ത് അഭിപ്രായപ്പെട്ടു.
രോഹിത് വളരെ കഴിവുള്ള ബാറ്റ്‌സ്മാനാണ്. ടെസ്റ്റ് ലെവലില്‍ അദ്ദേഹത്തിന് കാര്യമായി നേട്ടങ്ങളൊന്നും അദ്ദേഹത്തിന് അവകാശപ്പെടാനില്ല. രോഹിത് അത് നേടിയെടുക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മഗ്രാത്ത് വ്യക്തമാക്കി.

രോഹിത് ഉയര്‍ന്നുവന്നേക്കും
കോലിയുടെ അഭാവത്തില്‍ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ഉത്തരവാദിത്വമേറ്റെടുത്ത് ഉയര്‍ന്നു വരാനുള്ള സാധ്യതയുണ്ട്. കോലിയെന്ന ഒരേയൊരു താരത്തില്‍ മാത്രം നിങ്ങള്‍ ഫോക്കസ് ചെയ്യാന്‍ പാടില്ല. കാരണം അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര, കെഎല്‍ രാഹുല്‍ അടക്കമുള്ള മികച്ച ബാറ്റിങ് നിര ഇന്ത്യയ്ക്കുണ്ട്.
കോലി ടീം വിടുകയാണെങ്കില്‍ ഏതെങ്കിലുമൊരാള്‍ക്കു ഈ റോളിലേക്കു ഉയരാനുള്ള അവസരമാണ് ലഭിക്കുന്നത്. ചിലപ്പോള്‍ അതു രോഹിത് ശര്‍മ ആയേക്കുമെന്നും മഗ്രാത്ത് പറഞ്ഞു.

ടീം ഇന്ത്യ ക്വാറന്റീനില്‍
ഇതിനകം ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അവിടെ 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയുകയാണ്. ക്വാറന്റീനിന് ഇടയിലും താരങ്ങള്‍ക്കു ഔട്ട്‌ഡോര്‍ പരിശീലനം നടത്താനുള്ള സൗകര്യം ക്രിക്കറ്റ് ഓസ്ട്രലിയ ഒരുക്കിയിരുന്നു. സിഡ്‌നിയിലെ ഒരു ഹോട്ടലിലാണ് ടീമിന് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്.
ഈ മാസം 27നാണ് ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് തുടക്കമാവുന്നത്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യ ആദ്യം കളിക്കുക. പിന്നീട് മൂന്നു ടി20കളിലും ഇരുടീമും ഏറ്റുമുട്ടും. തുടര്‍ന്നായിരിക്കും നാലു ടെസ്റ്റുകളുടെ പരമ്പര.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications