Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രോഹിത് ഇനി ഹിറ്റ്മാന്‍ മാത്രമല്ല 'ക്യാച്ച്മാനും'! എലൈറ്റ് ക്ലബ്ബില്‍

ബ്രിസ്ബണ്‍: ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയുടെ പേരിലേക്കു പുതിയ റെക്കോര്‍ഡ് കൂടി. നേരത്തേ ബാറ്റിങിലാണ് ഹിറ്റ്മാന്‍ പല റെക്കോര്‍ഡുകളും കുറിച്ചതെങ്കില്‍ ഇത്തവണ നേട്ടം ഫീല്‍ഡിങിലാണ്. ബ്രിസ്ബണിലെ ഗാബയില്‍ നടക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ശര്‍ദ്ദുല്‍ താക്കൂറിന്റെ ബൗളിങില്‍ കാമറോണ്‍ ഗ്രീനിന്റെ ക്യാച്ചെടുത്തതോടെയാണ് രോഹിത് എലൈറ്റ് ക്ലബ്ബില്‍ ഇടം പിടിച്ചത്. മല്‍സരത്തില്‍ അദ്ദേഹത്തിന്റെ അഞ്ചാമത്തെ ക്യാച്ചായിരുന്നു ഇത്.

Rohit Sharma takes five catches in Brisbane Test
1

ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ഒരു ടെസ്റ്റ് മല്‍സരത്തില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ ഫീല്‍ഡറെന്ന നേട്ടത്തിനൊപ്പമാണ് രോഹിത് എത്തിയിരിക്കുന്നത്. നേരത്തേ 1991-92ല്‍ ക്രിഷ് ശ്രീകാന്ത് മാത്രമേ ഓസ്‌ട്രേലിയയില്‍ ഇത്രയും ക്യാച്ചുകള്‍ നേടിയിട്ടുള്ളൂ. അന്നു പെര്‍ത്തിലായിരുന്നു മല്‍സരം.

കൂടാതെ, ഓസ്‌ട്രേലിയക്കെതിരേ ഒരു ടെസ്റ്റില്‍ കൂടുതല്‍ ക്യാച്ചുകളെടുത്ത നാലാമത്തെ ഇന്ത്യന്‍ ഫീല്‍ഡറായും രോഹിത് മാറി. 1969-70ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ ഏക്‌നാത് സോല്‍ക്കറാണ് ആദ്യമായി ഓസീസിന്റെ അഞ്ചു പേരെ ക്യാച്ച് ചെയ്തു പുറത്താക്കതിയത്. 1990-91ല്‍ ശ്രീകാന്ത് ഓസ്‌ട്രേലിയയില്‍ വച്ച് അഞ്ചു ക്യാച്ചുകളെടുത്ത ആദ്യ ഇന്ത്യന്‍ ഫീല്‍ഡറായി മാറി. 1997-98ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡാണ് അഞ്ചു ക്യാച്ചുകളെടുത്ത മൂന്നാമത്തെ ഇന്ത്യന്‍ താരം.

2

ഗാബ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ മൂന്നു ക്യാച്ചുകളെടുത്ത രോഹിത് രണ്ടാമിന്നിങ്‌സില്‍ രണ്ടു പേരെയും പിടികൂടി. ഒന്നാമിന്നിങ്‌സില്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ടിം പെയ്ന്‍ എന്നിവരെയാണ് അദ്ദേഹം ക്യാച്ച് ചെയ്തത്. രണ്ടാമിന്നിങ്‌സിലാവട്ടെ മാര്‍നസ് ലബ്യുഷെയ്‌നും കാമറോണ്‍ ഗ്രീനുമായിരുന്നു രോഹിത്തിന്റെ ഇരകള്‍.

Story first published: Monday, January 18, 2021, 10:14 [IST]
Other articles published on Jan 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+