Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിന് റെക്കോര്‍ഡിടാന്‍ കളിക്കണമെന്നില്ല! തുടരെ എട്ടാം വര്‍ഷവും തലപ്പത്ത്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു കളിക്കാനായില്ലെങ്കിലും ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ തുടര്‍ച്ചയായി എട്ടാം വര്‍ഷവും ആ റെക്കോര്‍ഡ് നിലനിര്‍ത്തി. ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡാണ് ഹിറ്റ്മാന്‍ കൈവിടാതെ കാത്തുസൂക്ഷിച്ചത്.

Rohit Sharma Is The King Even Without Playing | Oneindia Malayalam
1

ഓസീസിനെതിരേ സമാപിച്ച പരമ്പരയില്‍ ഇന്ത്യയുടെ ഒരു താരത്തിനു പോലും സെഞ്ച്വറി നേടാനായിരുന്നില്ല. ഇതോടെ രോഹിത്തിന്റെ റെക്കോര്‍ഡ് ഇളക്കം തട്ടാതെ തുടരുകയും ചെയ്തു. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ പുറത്താവാതെ 92 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.

ഈ വര്‍ഷം ജനുവരി 19ന് ബെംഗളൂരുവില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ രോഹിത് നേടിയ 119 റണ്‍സാണ് ഈ വര്‍ഷം ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഇത്രയും കുറഞ്ഞ സ്‌കോര്‍ നേടിയിട്ടും രോഹിത് ഒരു വര്‍ഷം ഏകദിനത്തിലെ ഇന്ത്യന്‍ സ്‌കോറര്‍രമാരില്‍ ഒന്നാമതെത്തുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ഏഴു വര്‍ഷങ്ങൡലും 150നും അതിന് മുകളിലും നേടിയാണ് രോഹിത് ഒന്നാംസ്ഥാനമലങ്കരിച്ചത്.

2013ലാണ് ഏകദിനത്തില്‍ രോഹിത് ആദ്യമായി ഇന്ത്യയുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് അവകാശിയായത്. അന്ന് അദ്ദേഹം നേടിയത് 209 റണ്‍സായിരന്നുന്നു. തൊട്ടടുത്ത വര്‍ഷം ഹിറ്റ്മാന്‍ ഇത് 264 റണ്‍സാക്കി മെച്ചപ്പെടുത്തി. 15ല്‍ 150 റണ്‍സും 16ല്‍ പുറത്താവാതെ 171 റണ്‍സും രോഹിത് നേടി. 17ല്‍ വീണ്ടുമൊരു ഡബിള്‍ സെഞ്ച്വറിക്ക് സൂപ്പര്‍ താരം അര്‍ഹനായി. പുറത്താവാതെ 208 റണ്‍സാണ് നേടിയത്. 18ല്‍ 152ഉം 19ല്‍ 159ഉം റണ്‍സെടുത്ത് രോഹിത് തന്റെ ആധിപത്യം തുടരുകയായിരുന്നു.

ഓസ്‌ട്രേലിയക്കെതിരേ ഇനി വരാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും രോഹിത്തിന്റെ സേവനം ഇന്ത്യക്കു ലഭിക്കില്ല. ഡിസംബര്‍ 17ന് തുടങ്ങുന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ രോഹിത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് ഹിറ്റ്മാന്‍.

Story first published: Wednesday, December 2, 2020, 18:23 [IST]
Other articles published on Dec 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+