For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിന്റെ പിന്തുണ ഇത്ര വലുതോ? ന്യൂസിലാന്‍ഡിലെ സംഭവം തുറന്നു പറഞ്ഞ് സഞ്ജു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തന്റെ കാലം കഴിഞ്ഞുവെന്നു സംശയിച്ചവര്‍ക്കു തകര്‍പ്പന്‍ സെഞ്ച്വറിയുമായി കിടിലന്‍ മറുപടിയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ അടുത്തിടെ നല്‍കിയത്. സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും അങ്കത്തിലായിരുന്നു ഇത്.

ഇന്ത്യന്‍ ടീമില്‍ പലപ്പോഴും സഞ്ജുവിനു വേണ്ടത്ര പിന്തുണ ലഭിക്കാറില്ലെന്നതു ആരാധകര്‍ നിരന്തരം ചൂണ്ടിക്കാറുള്ള കാര്യമാണ്. പക്ഷെ നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഭാഗത്തു നിന്നും തനിക്കു ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണ വളരെ വലുതാണെന്നായിരുന്നു അടുത്തിടെ ഒരു അഭിമുഖത്തില്‍ സഞ്ജു വെളിപ്പെടുത്തിയത്.

SANJU SAMSON

19-20 വയസ്സുള്ളപ്പോഴായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഞാന്‍ അരങ്ങേറിയത്. അതിനു ശേഷം അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പിന്നീട് ഞാന്‍ ടീമില്‍ മടങ്ങിയെത്തിയത്. ഇപ്പോഴും എന്റെ അടുത്തേക്കു വരികയും സംസാരിക്കുകയും ചെയ്യാറുള്ള ആദ്യത്തെയോ, രണ്ടാമത്തെയോ വ്യക്തി രോഹിത് ഭായ് (ശര്‍മ) ആയിരിക്കും.

സഞ്ജു, എന്തൊക്കെയുണ്ട് വിശേഷം, സുഖമല്ലേ? ഐപിഎല്ലില്‍ നീ നന്നായി കളിച്ചു. മുംബൈ ഇന്ത്യന്‍സിനെതിരേ നീ ഒരുപാട് സിക്‌സറുകളടിക്കുന്നുണ്ട്. എന്നെല്ലാം അദ്ദേഹം തന്നോടു പറയാറുണ്ടെന്നും സഞ്ജു വ്യക്തമാക്കി.

രോഹിത് ഭായിയില്‍ നിന്നും എനിക്കു എല്ലായ്‌പ്പോഴും വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. ഒരിക്കല്‍ ന്യൂസിലാന്‍ഡില്‍ ടീം ഇന്ത്യ പര്യടനം നടത്തവെ എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ മുറിയില്‍ തനിച്ച് ഇരിക്കവെ അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍.

വാ, സഞ്ജു നമുക്കു ഡിന്നര്‍ കഴിക്കാന്‍ പോവാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. രോഹിത് ഭായി അന്നു എന്നെ അദ്ദേഹത്തിനൊപ്പം ഡിന്നറിനു കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. സഞ്ജൂ നീ ഇനിയും സിക്‌സറുകളടിക്കണം, നന്നായി കളിക്കണം എന്നു തുടങ്ങി പല ഉപദേശങ്ങളും അദ്ദേഹം നല്‍കാറുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ 2-1നു ജയിച്ച കഴിഞ്ഞ ഏകദിന പരമ്പരയ്ക്കിടെയാണ് സഞ്ജുവിനെ ദേശീയ ടീമിനോടൊപ്പം അവസാനമായി കണ്ടത്. ഒരിടവേളയ്ക്കു ശേഷം അദ്ദേഹം ദേശീയ ടീമിലേക്കു തിരികെയെത്തിയ പരമ്പര കൂടിയായിരുന്നു.

ആഗസ്റ്റില്‍ നടന്ന അയര്‍ലാന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയ്ക്കു ശേഷം സഞ്ജു ടീമിനു പുറത്തായിരുന്നു. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ്, ഏഷ്യന്‍ ഗെയിംസ്, ഓസ്‌ട്രേലിയയുമായുള്ള ഏകദിന, ടി20 പരമ്പര, സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പര എന്നിവയിലെല്ലാം അദ്ദേഹം തഴയപ്പെടുകയും ചെയ്തു.

ROHIT SHARMA

അതിനു ശേഷമാണ് സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജുവിനു ഇടം ലഭിച്ചത്. ആദ്യ മല്‍സരത്തില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ല. രണ്ടാം ഏകദിനത്തില്‍ ബാറ്റിങിനു ഇറങ്ങിയപ്പോള്‍ സഞ്ജു നിരാശപ്പെടുത്തുകയും ചെയ്തു. 23 ബോളില്‍ നിന്നും ഒരു ഫോറടക്കം 12 റണ്‍സ് മാത്രമെടുത്ത അദ്ദേഹം ഇന്‍സൈഡ് എഡ്ജായി ബൗള്‍ഡായി ക്രീസ് വിടുകയായിരുന്നു.

പക്ഷെ അവസാന മല്‍സരത്തില്‍ സഞ്ജു ഇതിനു പ്രായശ്ചിത്തം ചെയ്തു. ഇരുടീമുകളെയും സംബന്ധിച്ച് നിര്‍ണായകമായ കളിയില്‍ സഞ്ജുവിനു മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിക്കുകയായിരുന്നു. തന്റെ ബെസ്റ്റ് ബാറ്റിങ് പൊസിഷന്‍ ഇതു തന്നെയാണെന്നു അടിവരയിട്ടു കൊണ്ട് കന്നി അന്താരാഷ്ട്ര സെഞ്ച്വറിയുമായി സഞ്ജു കത്തിക്കയറുകയായിരുന്നു.

108 റണ്‍സാണ് അദ്ദേഹം നേടിയത്. 114 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ആറു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഇന്ത്യ 78 റണ്‍സിന്റെ ജയവുമായി പരമ്പര 2-1നു സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനായിരുന്നു.

Story first published: Tuesday, December 26, 2023, 11:04 [IST]
Other articles published on Dec 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+