Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തൊരടി, സഞ്ജു 104! ഇഷാനും പന്തും പോലും പിന്നില്‍, രോഹിത്താണ് കിങ്

ഏകദിന ക്രിക്കറ്റില്‍ ഒരു ബാറ്ററെ സംബന്ധിച്ച് ശരാശരി പോലെ തന്നെ പ്രധാനമാണ് പ്രഹരശേഷിയും. ശരാശിയെന്നത് ഒരു താരത്തിന്റെ സ്ഥിരതയാണ് അടിവരയിടുന്നതെങ്കില്‍ ആ താരം എത്ര മാത്രം അപകടകാരിയാണെന്നു തെളിയിക്കുന്നത് സ്‌ട്രൈക്ക് റേറ്റാണ്. ഇന്ത്യന്‍ ക്രിക്കറ്റിലേക്കു വന്നാല്‍ ഏകദിനത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ഇന്ത്യയുടെ ഏഴു പേര്‍ക്കാണ് 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ളതെന്നു കാണാം.

ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് ഏകദിന സ്‌ട്രൈക്ക് റേറ്റില്‍ ഇന്ത്യയുടെ കിങ്. 111.15 സ്‌ട്രൈക്ക് റേറ്റിലാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഏകദിനത്തില്‍ അദ്ദേഹം റണ്‍സ് വാരിക്കൂട്ടിയത്. രണ്ടാംസ്ഥാനത്തു ഒരു സര്‍പ്രൈസ് താരമാണുള്ളത്. ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ഹിറ്റ്മാന് തൊട്ടു താഴെ നില്‍ക്കുന്നത്. ഏഴ്-എട്ട് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാറുള്ള അദ്ദേഹത്തിനു 106 സ്‌ട്രൈക്ക് റേറ്റുണ്ട്.

ROHIT SHARMA

അക്ഷറിനു പിറകില്‍ മൂന്നാം സ്ഥാനത്തു ഇന്ത്യന്‍ ടീമിനു വേണ്ടാത്ത മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ്. ടീമിനു അകത്തും പുറത്തുമായി വന്നു പോയ്‌ക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിനു ഏകദിനത്തില്‍ 104.55 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റുണ്ട്. എന്നിട്ടും അടുത്തിടെ മൂന്നു പ്രധാന ടൂര്‍ണമെന്റുകളിലാണ് സഞ്ജുവിനെ ഇന്ത്യ തഴഞ്ഞത്. ചൈനയില്‍ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള സ്‌ക്വാഡിലാണ് അദ്ദേഹത്തിനു ആദ്യം അവസരം കിട്ടാതെ പോയത്.

അതിനു പിന്നാലെ ശ്രീലങ്ക വേദിയായ ഏഷ്യാ കപ്പിലും സഞ്ജു അവഗണിക്കപ്പെട്ടു. ട്രാവലിങ് റിസര്‍വായി അദ്ദേഹത്തെ ടീം ഒപ്പം കൂട്ടിയിരുന്നെങ്കിലും സൂപ്പര്‍ ഫോര്‍ മല്‍സരങ്ങള്‍ക്കു തൊട്ടുമുമ്പ് നാട്ടിലേക്കു തിരിച്ചയക്കുകയായിരുന്നു. ഏഷ്യാ കപ്പ് കൂടാതെ നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിലും സഞ്ജുവിനു അവസരം ലഭിച്ചില്ല.

സഞ്ജുവിനെ പിന്തള്ളി ഇന്ത്യല്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിയ വിക്കറ്റ് കീപ്പര്‍മാരായ ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെല്ലാം ഏകദിനത്തിലെ സ്‌ട്രൈക്ക്‌റേറ്റിന്റെ കാര്യത്തില്‍ അദ്ദേഹത്തിനു പിന്നിലാണ്. ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷനായ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജുവിനു പിന്നിലായി നാലാമതാണ്. 104.18 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

SANJU SAMSON

ഗില്‍ കഴിഞ്ഞാല്‍ അഞ്ചാംസ്ഥാനത്തു മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയാണ്. 102.81 സ്‌ട്രൈക്ക് റേറ്റിലാണ് ഏകദിനത്തില്‍ 2022 മുതല്‍ അദ്ദേഹം സ്‌കോര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. 360 ബാറ്ററും ടി20 സ്‌പെഷ്യലിസ്റ്റുമായ സൂര്യകുമാര്‍ യാദവിന് ആറാംസ്ഥാനമേയുള്ളൂ. 102.45 ആണ് സ്‌കൈയുടെ പ്രഹരശേഷി.

ഏഴാമന്‍ ഇഷാന്‍ കിഷനാണ്. 100.85 സ്‌ട്രൈക്ക് റേറ്റ് അദ്ദേഹത്തിനുണ്ട്. സഞ്ജു കഴിഞ്ഞാല്‍ 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ഇഷാന്‍ മാത്രമാണ്. നിലവില്‍ പരിക്കേറ്റ് ടീമിനു പുറത്തുള്ള ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ സ്‌ട്രൈക്ക് റേറ്റ് 100ലും താഴെയാണ്.

ഇഷാന് പിന്നിലായി അദ്ദേഹത്തിനു എട്ടാംസ്ഥാനം മാത്രമേയുള്ളൂ. 99.55 സ്‌ട്രൈക്ക് റേറ്റിലാണ് റിഷഭിന്റെ ഏകദിനത്തിലെ ബാറ്റിങ്. സ്‌ട്രൈക്ക് റേറ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ശ്രേയസ് അയ്യര്‍ (95.92), ഹാര്‍ദിക് പാണ്ഡ്യ (95.35), ശര്‍ദ്ദുല്‍ ടാക്കൂര്‍ (92.88), കെഎല്‍ രാഹുല്‍ (84.63), വാഷിങ്ടണ്‍ സുന്ദര്‍ (83.11), റുതുരാജ് ഗെയ്ക്വാദ് (73.10), രവീന്ദ്ര ജഡേജ (63.73) എന്നിവരാണ്.

Story first published: Thursday, September 28, 2023, 9:48 [IST]
Other articles published on Sep 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+