For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബുംറ ഔട്ട്!! 3 ഇന്ത്യക്കാര്‍ മാത്രം, നയിക്കാന്‍ രോഹിത്: ഏകദിനത്തിലെ ടീം ഓഫ് ദി ഇയര്‍

ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിച്ച ഒരു വര്‍ഷം കൂടി കടന്നു പോവുകയാണ്. ഏകദിന ഫോര്‍മാറ്റിന്റെ ആരാധകരെ സംബന്ധിച്ച് ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണം ഐസിസി ചാംപ്യന്‍സ് ട്രോഫിയാണ്. നീണ്ടൊരു ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ കിരീട ധാരണത്തിനും ടൂര്‍ണമെന്റ് സാക്ഷിയായിരുന്നു.

ഈ വര്‍ഷം വിവിധ ടീമുകള്‍ക്കായി ഏകദിനത്തില്‍ മിന്നിച്ചവരെ ഉള്‍പ്പെടുത്തി ഒരു ലോക ഇലവന്‍ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കും. ആരൊക്കെയാവും ഏകദിനത്തിലെ ഈ സൂപ്പര്‍ ഇലവനില്‍ ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

ROHIT KOHLI

ഏകദിന ഇലവനില്‍ ആരെല്ലാം?

ഏകദിനത്തിലെ ടീം ഓഫ് ദി ഇയറിന്റെ ടോപ്പ് ത്രീയിലെ രണ്ടു പേരും ഇന്ത്യക്കാരാണെന്നതാണ് ശ്രദ്ധേയായ കാര്യം. മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ രോഹിത് ശര്‍മയും ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയും ചേര്‍ന്നാണ് ഓപ്പണിങില്‍ ഇറങ്ങുക. മൂന്നാമന്‍ ഇന്ത്യന്‍ ഇതിഹാസവും റണ്‍മെഷീനുമായ വിരാട് കോലിയാണ്.

ഇത്തവണ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ജേതാക്കളാക്കിയ ക്യാപ്റ്റന്‍ മാത്രമല്ല ഹിറ്റ്മാന്‍. ഈ ഫോര്‍മാറ്റില്‍ ഈവര്‍ഷം കൂടുതല്‍ റണ്ണെടുത്ത ഓപ്പണിങ് ബാറ്ററുമാണ്. 14 ഇന്നിങ്‌സുകളില്‍ നിന്നും 50 ശരാശരിയില്‍ 100.46 സ്‌ട്രൈക്ക് റേറ്റോടെ 650 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. രണ്ടു സെഞ്ച്വറികളും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

്‌ന്യൂസിലാന്‍ഡിനായി രചിനും ഈ വര്‍ഷം ഗംഭീര ഫോമിലായിരുന്നു. ഇടംകൈയന്‍ ബാറ്ററായ താരം 14 ഇന്നിങ്‌സുകളില്‍ നിന്നും ഈ വര്‍ഷം നേടിയത് 604 റണ്‍സാണ്. രണ്ടു സെഞ്ച്വറികളാണ് ചാംപ്യന്‍സ് ട്രോഫിയില്‍ രചിന്‍ അടിച്ചെടുത്തത്.

റണ്‍മെഷീനായ കോലിയെ സ,ംബന്ധിച്ച് കരിയറിലെ മറ്റൊരു മികച്ച വര്‍ഷമാണിത്. 13 ഇന്നിങ്‌സുകളില്‍ നിന്നും 65.10 എന്ന തകര്‍പ്പന്‍ ശരാശരിയോടെ 651 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. മൂന്നു സെഞ്ച്വറികളും ഇതിലുള്‍പ്പെടും. ഒന്ന് ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരേ ആണെങ്കില്‍ ശേഷിച്ച രണ്ടും സൗത്താഫ്രിക്കയുമായുള്ള അവസാന പരമ്പരയിലാണ്.

ലോക ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ ഇംഗ്ലീഷ് സൂപ്പര്‍ താരം ജോ റൂട്ട്, സൗത്താഫ്രിക്കയുടെ മാത്യു ബ്രീറ്റ്‌സ്‌കെ, ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ എന്നിവരുമാണ്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ റൂട്ട് ഏകദിനത്തിലും ഈ വര്‍ഷം കസറി. 15 ഇന്നിങ്‌സുകളില്‍ മൂന്നു സെഞ്ച്വറികളടക്കം അദ്ദേഹം വാരിക്കൂട്ടിയത് 808 റണ്‍സാണ്. വിന്‍ഡീസിനെതിരേ പുറത്താവാതെ നേടിയ 166 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഈ വര്‍ഷം ഏകിനത്തില്‍ ഏറ്റവുമധികം സ്ഥിരത പുലര്‍ത്തിയ താരങ്ങളിലൊരാളാണ് ബ്രീറ്റ്‌സ്‌കെ. 12 ഇന്നിങ്‌സുകളില്‍ ആറിലും ഫിഫ്റ്റിയടിച്ച അദ്ദേഹം 706 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ കുപ്പായത്തില്‍ രാഹുലിനും ഇതു മികച്ച വര്‍ഷമായിരുന്നു. 11 ഇന്നിങ്‌സുകളില്‍ നിന്നും 367 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു.

KL RAHUL

ഓള്‍റൗണ്ടര്‍മാരായി ടീമിലുള്ളത് അഫ്ഗാനിസ്താന്റെ അസ്മത്തുള്ള ഒമര്‍സായിയും ന്യൂസിലാന്‍ഡിന്റെ മിച്ചെല്‍ സാന്റ്‌നറുമാണ്. ആറു കളിയില്‍ 186 റണ്‍സ് നേടുന്നതിനൊപ്പം 14 വിക്കറ്റുകളും ഒമാര്‍സായ് വീഴ്ത്തി. സാന്റ്‌നറാവട്ടെ 210 ണ്‍സ് നേടുന്നതിനൊപ്പം 25 വിക്കറ്റുകളും പോക്കറ്റിലാക്കിയിരുന്നു.

ബൗളിങ് നിരയിലുള്ളത് ഇംഗ്ലീഷ് സ്പിന്നര്‍ ആദില്‍ റഷീദിനൊപ്പം ന്യൂസിലാന്‍ഡ് പേസര്‍ മാറ്റ് ഹെന്‍ട്രി, വിന്‍ഡീസ് പേസര്‍ ജയ്ഡന്‍ സീല്‍സ് എന്നിവരാണ്. 15 കളിയില്‍ 30 വിക്കറ്റുകളെടുക്കാന്‍ റഷീദിനായിരുന്നു. ഹെന്‍ട്രി 13 മല്‍സരങ്ങളില്‍ 31ഉം സീല്‍സ് 11 ഇന്നിങ്‌സില്‍ 27ഉം വിക്കറ്റുകള്‍ നേടുകയും ചെയ്തു.

ഈ വര്‍ഷത്തെ മികച്ച ഏകദിന 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, വിരാട് കോലി, ജോ റൂട്ട്, മാത്യു ബ്രീറ്റ്സ്‌കെ, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായി, മിച്ചെല്‍ സാന്റ്നര്‍, ആദില്‍ റഷീദ്, മാറ്റ് ഹെന്‍ട്രി, ജെയ്ഡന്‍ സീല്‍സ്.

Story first published: Wednesday, December 24, 2025, 7:19 [IST]
Other articles published on Dec 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+