Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്-കോലി ഓപ്പണിങ്!! 5ല്‍ ക്ലാസെന്‍; 2025ല്‍ ഒരു ഫോര്‍മാറ്റെങ്കിലും നിര്‍ത്തിയവരുടെ 11

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഇത് ഐസിസി ടി20 ലോകകപ്പിന്റെയും ഐപിഎല്ലിന്റെയും വര്‍ഷമാണ്. അടുത്ത മാസം ടി20 ലോകകപ്പിനു തുടക്കമാവുമ്പോള്‍ പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലും അരങ്ങേറും.

ഐസിസി ചാംപ്യന്‍സ് ട്രോഫിയും ഡബ്ല്യുടിസി ഫൈനലും ഏഷ്യാ കപ്പും ഐപിഎല്ലുമെല്ലാം ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ച വര്‍ഷമായിരുന്നു 2025. ചില വമ്പന്‍ താരങ്ങളുടെ വിരമിക്കലിനും കഴിഞ്ഞ വര്‍ഷം സാക്ഷിയായി. ഒരു ഫോര്‍മാറ്റിലെങ്കിലും കഴിഞ്ഞ വര്‍ഷം വിരമിച്ചവരെ ഉള്‍പ്പെടുത്തി ലോക 11 തിരഞ്ഞെടുത്താല്‍ ആര്‍ക്കെല്ലാം ഇടം ലഭിക്കുമെന്നു നോക്കാം.

ROHIT KOHLI

ഇലവനില്‍ ആരെല്ലാം?

കഴിഞ്ഞ വര്‍ഷം വിരമിച്ചവരുടെ ഇലവനു വേണ്ടി ഓപ്പണിങില്‍ ഇറങ്ങുക ഇന്ത്യയുടെ ഇതിഹാസ ബാറ്റര്‍മാരായ രോഹിത് ശര്‍മയും വിരാട് കോലിയുമാണ് ഓപ്പണിങ് ജോടികള്‍. ടെസ്റ്റില്‍ നിന്നാണ് രണ്ടു പേരും 2025ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ കളിക്കുന്നതിനിടെ ഒരാഴ്ചയ്ക്കിടെയാണ് രോഹിത്തും കോലിയും ഇനി ടെസ്റ്റിനില്ലെന്ന് ആരാധകരെ അറിയിച്ചത്.

ഓസ്‌ട്രേലിയക്കെതിരായ അഞ്ചു ടെസ്റ്റുകളുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ് രോക്കോ അവസാനമായി കളിച്ചത്. രണ്ടു പേരും ബാറ്റിങില്‍ പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കിയതുമില്ല. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറിയോടെ ഗംഭീരമായാണ് കോലി തുടങ്ങിയത്. എന്നാല്‍ അടുത്ത എട്ടിന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും കുറിക്കാന്‍ അദ്ദേഹത്തിനായില്ല.

123 ടെസ്റ്റുകളില്‍ നിന്നും 9230 റണ്‍സുമായാണ് കോലി തന്റെ ഗംഭീര റെഡ് ബോള്‍ കരിയറിനു തിരശീലയിട്ടത്. 2024ല്‍ ടി20യും കഴിഞ്ഞ വര്‍ഷം ടെസ്റ്റും നിര്‍ത്തിയെങ്കിലും ഏകദിനത്തില്‍ അദ്ദേഹം ഇപ്പോഴും കളി തുടരുകയാണ്. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ കൂടി കളിക്കുകയാണ് കോലിയുടെ ലക്ഷ്യം.

രോഹിത്തും ടെസ്റ്റില്‍ മോശം ഫോമിലൂടെ കടന്നുപോകവെയാണ് വിരമിക്കാന്‍ തീരുമാനിച്ചത്. ഓസീസുമായുള്ള പരമ്പരയില്‍ അഞ്ചിന്നിങ്‌സുകളിലായി അദ്ദേഹം നേടിയത് വെറും 31 റണ്‍സാണ്. അവസാന ടെസ്റ്റില്‍ രോഹിത് സ്വയം ഇലവനില്‍ നിന്നും പിന്‍മാറിയതും വലിയ വാര്‍ത്തയായിരുന്നു.

കോലിയെപ്പോലെ 2027ലെ ഏകദിന ലോകകപ്പ് തന്നെയാണ് രോഹിത്തിന്റൈയും സ്വപ്നം. അതുവരെ തന്റെ ഫോമും ഫിറ്റ്‌നസുമെല്ലാം കാത്തുസൂക്ഷിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.

രോഹിത്- കോലി ഓപ്പണിങ് ജോടിക്കു ശേഷം ഇലവനില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, സൗത്താഫ്രിക്കയുടെ ഹെന്‍ട്രിച്ച് ക്ലാസെന്‍ എന്നിവരാണ്. മുന്‍ കിവീസ് നായകന്‍ കൂടിയായ വില്ല്യംസണ്‍ കഴിഞ്ഞ വര്‍ഷം ടി20യില്‍ നിന്നാണ് വിരമിച്ചത്. മറ്റു രണ്ടു ഫോര്‍മാറ്റുകളിലും കളി തുടരാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

GLENN MAXWELL

ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനായ സ്മിത്ത് ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു പിന്നാലെ ഏകദിനം മതിയാക്കുകയായിരുന്നു. എങ്കിലും ഏകദിനം, ടി20 എന്നിവയില്‍ തുടര്‍ന്നും കളിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.

വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ക്ലാസെന്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ജൂണില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നതായി അറിയിച്ചത്. ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ഭാഗത്തു നിന്നുള്ള നിരന്തര അവഗണനകളെ തുടര്‍ന്നായിരുന്നു ഇത്.

ഓസ്‌ട്രേലയയുടെ ഗ്ലെന്‍ മാക്‌സ്വെല്‍, വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പൂരന്‍, ശ്രീലങ്കയുടെ ആഞ്ചലോ മാത്യൂസ്, ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്‌സ്, ഓസ്ട്രലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്ക്, ഇന്ത്യയുടെ അമിത് മിശ്ര എന്നിവരാണ് വിരമിച്ചവരുടെ ഇലവനിലെ മറ്റു താരങ്ങള്‍. ഏകദിനത്തില്‍ നിന്നാണ് മാക്‌സ്വെല്‍ 2025ല്‍ വിരമിച്ചത്.

പൂരനാവട്ടെ എല്ലാവരെയും ഞെട്ടിച്ച് 29ാം വയസ്സില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുകയായിരുന്നു. ലങ്കന്‍ ഓള്‍റൗണ്ടറായ മാത്യൂസ് ടെസ്റ്റിനോടാണ് മേയില്‍ ഗുഡ്‌ബൈ പറഞ്ഞത്. 36 കാരനായ വോക്‌സ് എല്ലാ ഫോര്‍മാറ്റും നിര്‍ത്തിയപ്പോള്‍ സ്റ്റാര്‍ക്ക് ടി20യിലും മതിയാക്കി. ദീര്‍ഘകാലമായി ദേശീയ ടീമിനു പുറത്തായ മിശ്ര ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കുകയും ചെയ്തു.

Story first published: Thursday, January 1, 2026, 10:43 [IST]
Other articles published on Jan 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+