For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബിസിസിഐയുടെ വന്‍ നീക്കം, രോ-ക്കോയ്ക്കു ഭയം വേണ്ട!! മിന്നിക്കുക ശ്രേയസ്, ഇഷാനെ വേണ്ട?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 2025-26 സീസണിലേക്കുള്ള താരങ്ങളുടെ വാര്‍ഷിക കരാര്‍ ഉടന്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബിസിസിഐ. ഇതുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വരികയും ചെയ്തിരിക്കുകയാണ്. ചില മുന്‍നിര താരങ്ങള്‍ക്കു ഏറെ സന്തോഷിക്കാന്‍ വക നല്‍കുന്നതായിരിക്കും ബിസിസിഐയുടെ ഏറ്റവും പുതിയ വാര്‍ഷിക കരാറെന്നാണ് വിവരം.

അന്താരാഷ്ര ടി20യില്‍ നിന്നും വിരമിച്ചു കഴിഞ്ഞെങ്കിലും ബിസിസിഐ കരാറില്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും വലിയ രീതിയിലുള്ള തിരിച്ചടിയുണ്ടാവില്ലെന്നു ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷമാണ് ഈ ഫോര്‍മാറ്റ് മതിയാക്കുന്നതായി 'രോ-ക്കോ' പ്രഖ്യാപിച്ചത്. പക്ഷെ മറ്റു രണ്ടു ഫോര്‍മാറ്റുകളിലും തുടര്‍ന്നു കളിക്കാന്‍ തന്നെ ഇരുവരും തീരുമാനിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന്റെ കിരീടധാരണത്തിനു ശേഷം രോഹിത്തും കോലിയും ഏകദിനം നിര്‍ത്തുമെന്നു എല്ലാവരും ഉറപ്പിച്ചെങ്കിലും അതുണ്ടായില്ല. 2027ലെ അടുത്ത എകദിന ലോകകപ്പില്‍ കൂടി കളിക്കുകയാണ് ഇരുവരും ലക്ഷ്യമിടുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകളും ഹിറ്റ്മാന്‍ തുടങ്ങാനിരിക്കുകയാണ്.

ROHIT KOHLI

രോ-ക്കോയെ തരംതാഴ്ത്തില്ല

മൂന്നു ഫോര്‍മാറ്റുകളിലും നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും രോഹിത് ശര്‍മയയും വിരാട് കോലിയെയും ഗ്രേഡ് എ പ്ലസെന്ന ബിസിസിഐയുടെ ഏറ്റവുമുയര്‍ന്ന വാര്‍ഷിക കരാറില്‍ നിന്നും തരം താഴ്ത്തില്ല.

ഏകദിനവും ടെസ്റ്റും മാത്രമേ ഇപ്പോള്‍ കളിക്കുന്നുള്ളൂവെങ്കിലും ഇരുവരെയും എ പ്ലസില്‍ തന്നെ നിലനിര്‍ത്താനാണ് ബിസിസിഐ തീരുമാനിച്ചിട്ടുള്ളെന്നാണ് വിവരം. ഈ കരാര്‍ പ്രകാരം പ്രതിവര്‍ഷം ഏഴു കോടി രൂപ വീതമായിരിക്കും ഇരുവര്‍ക്കും പ്രതിഫലമായി ലഭിക്കുന്നത്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ വക്താവായ വിപുല്‍ കശ്യപാണ് ബിസിസിഐയുടെ വാര്‍ഷിക കരാറിലെ ചില സുപ്രധാനമായ കാര്യങ്ങളെക്കുറിച്ച് എക്‌സിലൂടെ പങ്കുവച്ചിരിക്കുന്നത്. രോഹിത്, കോലി എന്നിവരെക്കൂടാതെ മധ്യനിരയിലെ മിന്നും താരമായ ശ്രേയസ് അയ്യരെക്കുറിച്ചും അദ്ദേഹം ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ശ്രേയസിനു പ്രൊമോഷന്‍

നിലവില്‍ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ടിട്ടിട്ടില്ലാത്ത ശ്രേയസ് അയ്യര്‍ക്കു പതിയ കരാറില്‍ വന്‍ പ്രൊമോഷന്‍ ലഭിച്ചേക്കുമെന്നാണ് വിപുല്‍ കശ്യപിന്റെ പോസ്റ്റിലുള്ളത്. ഗ്രേഡ് എ പ്ലസിനു തൊട്ടുതാഴെയുള്ള ഗ്രേഡ് എ കരാറിലായിരിക്കും അദ്ദേഹത്തെ ഉള്‍പ്പെടുത്തുകയെന്നാണ് സൂചനകള്‍.

SHREYAS IYER

കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തയ്യാറാവാതിരുന്നതു കാരണമാണ് 2024-25ലെ വാര്‍ഷിക കരാറില്‍ നിന്നും ശ്രേയസ് ഒഴിവാക്കപ്പെട്ടത്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിനു ശേഷം അദ്ദേഹത്തെ ടീമില്‍ നിന്നുമൊഴിവാക്കുകയും ചെയ്തു. എന്നാല്‍ പുറംഭാഗത്തെ പരിക്കു കാരണമാണ് താന്‍ രഞ്ജിയില്‍ നിന്നും വിട്ടുനിന്നതെന്നു ബിസിസിഐയെ ശ്രേയസ് അറിയിച്ചിരുന്നു.

അതിനു ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി കളിച്ചും മികച്ച പ്രകടനങ്ങള്‍ നടത്തിയും ശ്രേയസ് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇതു ദേശീയ ടീമിലേക്കുള്ള താരത്തിന്റെ മടങ്ങിവരവിനും വഴിയൊരുക്കി.

ഈ വര്‍ഷം ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ജേതാക്കാളാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 243 റണ്‍സുമായി ഇഇന്ത്യയുട ടോപ്‌സ്‌കോററായും ശ്രേയസ് മാറിയിരുന്നു.

ഇഷാന്റെ കാര്യം സംശയം

ശ്രേയസ് അയ്യരെപ്പോലെ ആഭ്യന്തര ക്രിക്കറ്റിനെ അവഗണിച്ചതിനെ തുടര്‍ന്നു ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും പുറത്തായ മറ്റൊരു താരമാണ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. എന്നാല്‍ പുതുതായി പ്രഖ്യാപിക്കാനിരിക്കുന്ന വാര്‍ഷിക കരാറിലും അദ്ദേഹം തഴയപ്പെട്ടേക്കുമെന്നാണ് സൂചനകള്‍.

Story first published: Tuesday, April 1, 2025, 12:51 [IST]
Other articles published on Apr 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+