Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2027ലെ ലോകകപ്പ് കൂടി രോ-ക്കോ കളിക്കണോ? ഞെട്ടിച്ച് യുവിയുടെ അച്ഛന്‍, പറഞ്ഞത് ഇങ്ങനെ

ഐസിസി ചാംപ്യന്‍സ് ട്രോഫി വിജയത്തിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഇതിഹാസ ബാറ്റര്‍ വിരാട് കോലിയും ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ തല്‍ക്കാലം കളി തുടരാമന്നെ തീരുമാനമാണ് ഇരുവരുമെടുത്തത്. ഇതോടെ 2027ലെ അടുത്ത ഏകദിന ലോകകപ്പില്‍ കൂടി രോക്കോ കളിച്ചേക്കുമെന്ന സംശയം ബലപ്പെട്ടിരുക്കുകയാണ്.

അതിനിടെ ഏകദിനത്തില്‍ നിന്നും വിരമിക്കേണ്ടെന്ന രോഹിത്തിന്റെയും കോലിയുടെയും തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ അച്ഛനും മുന്‍ ക്രിക്കറ്ററുനായ യോഗ്‌രാജ് സിങ്. വളരെ നല്ല തീരുമാനമാണ് ഇരുവരും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

YOGRAJ SINGH

ലോകകപ്പില്‍ വേണം

ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചില്ലെന്നതാണ് ചാംപ്യന്‍സ് ട്രോഫി ഫൈനലിനു ശേഷം രോഹിത് ശര്‍മയെടുത്ത ഏറ്റവും മികച്ച തീരുമാനമെന്നു യോഗ്‌രാജ് സിങ് പറയുന്നു. വിരമിക്കുന്നില്ലെന്നു പറഞ്ഞതാണ് രോഹിത് ശര്‍മ ചെയ്തിട്ടുള്ള ഏറ്റവും നല്ല കാര്യം. രോഹിത്തിനെയും വിരാട് കോലിയെയും ആര്‍ക്കും വിരമിപ്പിക്കാന്‍ സാധിക്കില്ല.

2027ലെ അടുത്ത ലോകകപ്പിനു ശേഷം മാത്രമേ ഇരുവരും വിരമിക്കലിനെ കുറിച്ച് ചിന്തിക്കാന്‍ പാടുള്ളൂ. ഇന്ത്യന്‍ ടീം ഇത്തവണ ചാംപ്യന്‍സ് ട്രോഫി ജയിക്കുമെന്നു താന്‍ നേരത്തേ പറയുകയും ചെയ്തിട്ടുള്ളതാണെന്നും യോഗ്‌രാജ് സിങ് വ്യക്തമാക്കി.

സൗത്താഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നി മൂന്നു രാജ്യങ്ങളിലായിട്ടാണ് 2027ലെ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനിടെ ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യ പങ്കെടുക്കുന്ന ഒരേയൊരു ടൂര്‍ണമെന്റും 2027ലെ ലോകകപ്പാണ്.

പക്ഷെ രണ്ടു വര്‍ഷത്തിനു ശേഷം രോഹിത്തിന്റെയും കോലിയുടെയും ഫിറ്റ്‌നസ് നിലവാരം എങ്ങനെയായിരിക്കുമെന്നു സംശയമുണ്ട്. 37 കാരനായ ഹിറ്റ്മാന് അടുത്ത ലോകകപ്പാവുമ്പോഴേക്കും 39 വയസ്സാവും. കോലിയാവട്ടെ 38ലേക്കും കടക്കും.

Take a Poll

കോലിയുടെ ഫിറ്റ്‌നസിനെക്കുറിച്ച് നിലവില്‍ ആശങ്കകളില്ലെങ്കിലും രോഹിത്തിന്റെ കാര്യത്തില്‍ സംശയങ്ങളുണ്ട്. അമിത വണ്ണമാണ് കളിക്കളത്തില്‍ ഹിറ്റ്മാന് ഏറ്റവുമധികം പ്രശ്‌നങ്ങള്‍ സൃഷിക്കുന്നത്.

അഖിലേന്ത്യാ കോണ്‍ഗ്രസ് അധ്യക്ഷയും മലയാളിയുമായ ഷമ മുഹമ്മദ് അടുത്തിടെ രോഹിത്തിന്റെ ഫിറ്റ്‌നസിനെ കളിയാക്കിയതും വലിയ വിവാദമായിരുന്നു. അതുകൊണ്ടു അടുത്ത രണ്ടു വര്‍ഷത്തേക്കു മികച്ച ഫിറ്റ്നസ് കാത്തുസൂക്ഷിക്കുകയെന്നതാവും ഹിറ്റ്മാന് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ചാലഞ്ച്.

രോഹിത്തിന്റെ പ്ലാനെന്ത്?

അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെ ഭാവിയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്. ചാംപ്യന്‍സ് ട്രോഫി ഫൈനലിനു ശേഷം ഭാവിയെക്കുറിച്ച് തീരുമാനിക്കാന്‍ അദ്ദേഹത്തോടു മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ആവശ്യപ്പെട്ടതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സീനിയേഴ്‌സിനെ ഒഴിവാക്കി പുതിയൊരു ക്യാപ്റ്റന് കീഴില്‍ അടുത്ത ലോകകപ്പിനുള്ള ടീമിനെ തയ്യാറാക്കി നിര്‍ത്താനായിരുന്നു ബിസിസിഐയുടെ പ്ലാന്‍.

ROHIT KOH LI

രോഹിത്തിനെ കൂടാതെ മറ്റു സീനിയര്‍ കളിക്കാരായ വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരെയും ഫൈനലിനു ശേഷം ഒഴിവാക്കാനായിരുന്നു ബിസിസിഐ ആലോചിച്ചിരുന്നത്. പക്ഷെ ഏകദിനത്തില്‍ വിരമിക്കാന്‍ ഉദ്ദേശമില്ലെന്നു മൂന്നു പേരും തുറന്നു പറഞ്ഞതോടെ ബിസിസിഐ ശരിക്കും അങ്കലാപ്പിലായിരിക്കുകയാണ്.

Story first published: Tuesday, March 11, 2025, 9:40 [IST]
Other articles published on Mar 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+