Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫീല്‍ഡിങില്‍ കോലി ഇത്ര ദുരന്തമോ? കണക്കുകള്‍ ഞെട്ടിക്കും! രോഹിത്തും മോശമല്ല, തൊട്ടരികെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലവിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരുടെ നിരയിലാണ് റണ്‍മെഷീന്‍ വിരാട് കോലിയുടെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സ്ഥാനം. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള കളിക്കാരെയെടുത്താല്‍ അവരില്‍ മുന്‍പന്തിയില്‍ തന്നെ കോലിയെ നമുക്കു കാണാം. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കോലിയോളമെത്തില്ലെങ്കിലും ഫീല്‍ഡിങില്‍ ഗംഭീര പ്രകടനമാണ് രോഹിത് കാഴ്ചവയ്ക്കാറുള്ളത്.

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഏറ്റവുമധികം ക്യാച്ചുകള്‍ പാഴാക്കിയവരുടെ ലിസ്റ്റെടുത്താല്‍ ഇതില്‍ ആദ്യ രണ്ടു സ്ഥാനക്കാര്‍ ഇവരാണെന്നു നിങ്ങള്‍ക്കറിയാമോ? ഇതറിയുമ്പോള്‍ ആരുമൊന്നു ഞെട്ടുമെങ്കിലും സംഭവം സത്യം തന്നെയാണ്. 2019 മുതല്‍ വിവിധ ഫോര്‍മാറ്റുകളില്‍ ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിങ് പ്രകടനത്തിന്റെ കണക്കുകള്‍ നോക്കിയാല്‍ ഏറ്റവുമധികം ക്യാച്ചുകള്‍ താഴെയിട്ടത് കോലിയാണ്. തൊട്ടുപിന്നാലെ രണ്ടാമതായി രോഹിത്തുമുണ്ട്.

VIRAT KOHLI

ഫീല്‍ഡിങില്‍ പറക്കും ക്യാച്ചുകളും മിന്നല്‍ ത്രോകളിലൂടെ റണ്ണൗട്ടുകളുമെല്ലാം നടത്തി കൈയടി നേടാറുള്ള കോലി ക്യാച്ചിങിന്റെ കാര്യത്തില്‍ ഇത്രയും വലിയ ദുരന്തമാണോയെന്നു ആരുമൊന്നു സംശയിച്ചുപോവും. മൂന്നു ഫോര്‍മാറ്റുകളിലുമായി 2019 മുതല്‍ കോലി പാഴാക്കിയത് 36 ക്യാച്ചുകളാണ്. ഇതില്‍ ഏറ്റവുമധികം ക്യാച്ചുകള്‍ അദ്ദേഹം നഷ്ടപ്പെടുത്തിയവാട്ടെ ടെസ്റ്റ് ക്രിക്കറ്റിലുമാണ്.

ടെസ്റ്റില്‍ മാത്രം 16 ക്യാച്ചുകളാണ് കോലി പാഴാക്കിയിരിക്കുന്നത്. അതു കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ കൈകള്‍ കൂടുതലായി ചോര്‍ന്നത് ടി20യിലുമാണ്. 13 ക്യാച്ചുകള്‍ ഈ ഫോര്‍മാറ്റില്‍ അദ്ദേഹം നഷ്ടപ്പെടുത്തി. ഏകദിനത്തില്‍ പക്ഷെ കോലിക്കു അത്ര തിരിച്ചടി നേരിട്ടിട്ടില്ല. ഏഴു ക്യാച്ചുകള്‍ മാത്രമേ ഏകദിനത്തില്‍ അദ്ദേഹം കൈവിട്ടിട്ടുള്ളൂ.

കൂടുതല്‍ ക്യാച്ചുകള്‍ പാഴാക്കിയ ഇന്ത്യക്കാരുടെ ലിസ്റ്റില്‍ കോലിക്കു തൊട്ടുപിറകെ രോഹിത് രണ്ടാമതുണ്ട്. ഇരുവരും തമ്മില്‍ വെറും മൂന്നു ക്യാച്ചുകളുടെ അന്തരം മാത്രമേയുള്ളൂ. 33 ക്യാച്ചുകളാണ് മൂന്നു ഫോര്‍മാറ്റുകളിലുമായി ഹിറ്റ്മാന്‍ താഴെയിട്ടത്. ടെസ്റ്റിലാണ് ക്യാച്ചിങിന്റെ കാര്യത്തില്‍ കോലി ഏറ്റവും വലിയ ഫ്‌ളോപ്പെങ്കില്‍ രോഹിത്തിന്റെ ദൗര്‍ബല്യം ഏകദിനമാണ്. 14 ക്യാച്ചുകളാണ് ഏകദിനത്തില്‍ അദ്ദേഹം നഷ്ടപ്പെടുത്തിയത്. ടെസ്റ്റില്‍ 10 ക്യാച്ചുകള്‍ പാഴാക്കിയ രോഹിത് ഏകദിനത്തില്‍ 9 ക്യാച്ചുകളും താഴെയിട്ടു.

ROHIT SHARMA

കോലിയെയും രോഹിത്തിനെയും മാറ്റിനിര്‍ത്തിയാല്‍ 2019 മുതല്‍ ഇതുവരെയുള്ള അഞ്ചു വര്‍ഷത്തെ കാലയളവില്‍ ഇന്ത്യയുടെ മറ്റൊരു താരവും 20ന് മുകളില്‍ ക്യാച്ചുകള്‍ പാഴാക്കിയിട്ടില്ലെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

കോലിയും രോഹിത്തും കഴിഞ്ഞാല്‍ ഈ ലിസ്റ്റിലെ മൂന്നാമന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജാണ്. 16 ക്യാച്ചുകളാണ് അദ്ദേഹം കൈവിട്ടത്. നാലാംസ്ഥാനത്ത് ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ്. നിലവില്‍ ഒരു ഫോര്‍മാറ്റിലും ടീമിന്റെ ഭാഗമല്ലാത്ത അദ്ദേഹം 13 ക്യാച്ചുകളാണ് നഷ്ടപ്പെടുത്തിയത്.

അഞ്ചാംസ്ഥാനത്തു മധ്യനിര ബാറ്ററും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളുമായ ശ്രേയസ് അയ്യരാണ്. 12 ക്യാച്ചുകള്‍ വിവിധ ഫോര്‍മാറ്റുകളിലായി അദ്ദേഹം പാഴാക്കിക്കഴിഞ്ഞു. അഞ്ചു മുതല്‍ ഏഴു വരെ സ്ഥാനങ്ങളിലുള്ളത് സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍, സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ എന്നിവരാണ്. ഇവരെല്ലാം 11 വീതം ക്യാച്ചുകളാണ് നഷ്ടപ്പെടുത്തിയിട്ടുള്ളത്.

Story first published: Sunday, August 18, 2024, 13:58 [IST]
Other articles published on Aug 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+