For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2027ലെ ലോകകപ്പ് 'രോക്കോയ്ക്ക്' കളിക്കാം!! ഒരു വഴിയുണ്ട്, തന്ത്രം പറഞ്ഞ് ഇര്‍ഫാന്‍

2027ലെ ഐസിസി ഏകദിന ലോകകപ്പിനു മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് മാറ്റത്തിന്റെ പാതയിലാണ്. ഓസ്‌ട്രേലിയന്‍ പര്യടത്തില്‍ തന്നെ ബിസിസിഐ അതിനു തുടക്കമിട്ടു കഴിഞ്ഞു. ഇതിഹാസ താരം രോഹിത് ശര്‍മയെ മാറ്റി പകരം യുവ ബാറ്ററായ ശുഭ്മന്‍ ഗില്ലിനെ പുതിയ നായകനാക്കിയത് ഇതിന്റെ ഭാഗമായാണ്. അടുത്ത ലോകപ്പിനുള്ള പടയൊരുക്കം ഈ ഓസീസ് പര്യടനത്തിലൂടെ തന്നെ തുടങ്ങിയെന്നു ഉറപ്പിച്ച് പറയാം.

2027ലെ ഏകദിന ലോകകപ്പ് പ്ലാനുകളുടെ ഭാഗമല്ല രോഹിത് എന്നു തന്നെയാണ് ഈ വമ്പന്‍ നീക്കത്തില്‍ നിന്നും വ്യക്തമാവുന്നത്. ഹിറ്റ്മാന്റെ മാത്രമല്ല മറ്റൊരു ഇതിഹാസ ബാറ്ററായ വിരാട് കോലിയുടെയും ഏകദിന ഭാവി അനിശ്ചിതത്വത്തിലാണ്. അടുത്ത ലോകകപ്പില്‍ അദ്ദേഹവും ടീമിലുണ്ടാവുമെന്നു യാതൊരു ഗ്യാരണ്ടിയുമില്ല.

ROHIT SHARMA

ടി20, ടെസ്റ്റ് എന്നിവയില്‍ നിന്നും വിരമിച്ച രോഹിത്തും കോലിയും ഏകദിനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് 2027ലെ ലോകകപ്പില്‍ കളിക്കുകയെന്ന സ്വപ്‌നവുമായാണ്. പക്ഷെ ബിസിസിഐയുടെ പ്ലാന്‍ മറ്റൊന്നുമാണ്. അടുത്ത ലോകകപ്പില്‍ ളിക്കുന്നതിനായി ഇരുവര്‍ക്കും വഴി ഉപദേശിച്ചിരിക്കുകയാണ് മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

രോക്കോ ചെയ്യേണ്ടതെനന്ത്?

2027ലെ ഐസിസി ഏകദിന ലോകകപ്പില്‍ കൂടി കളിച്ച ശേഷം വിരമിക്കുകയെന്നത് രോഹിത് ശര്‍മയെയും വിരാട് കോലിയെയും സംബന്ധിച്ച് അസാധ്യമല്ലെന്നും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അതിനു സാധിക്കുമെന്നുമാണ് ഇര്‍ഫാന്‍ പഠാന്റെ അഭിപ്രായം.

ഗെയിം ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുകയെന്നതായിരിക്കും അടുത്ത ലോകകപ്പ് വരെ രണ്ടു പേരുടെയും മുന്നിലുള്ള പ്രധാന ചാലഞ്ചെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഫിറ്റ്‌നസെന്നത് വെറും ശാരീരികമായിട്ടുള്ളതല്ലെന്നും അതിനൊപ്പം മാച്ചിനു എല്ലായ്‌പ്പോഴും റെഡിയായിരിക്കുക കൂടി വേണ്ടതും പ്രധാനമാണന്നു ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.

2027ലെ ഏകദിന ലോകകപ്പില്‍ കളിക്കണമെന്നാണ് രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ആഗ്രഹം. പക്ഷെ ഗെയിം ഫിറ്റ്‌നസെന്നത് രണ്ടു പേര്‍ക്കും വലിയ വെല്ലുവിളി തന്നെയായിരിക്കും. രോഹിത് ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇപ്പോള്‍ നന്നായി അധ്വാനം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധയും ഇപ്പോള്‍ അതിലാണ്.

പക്ഷെ സാധാരണയുള്ള ഫിറ്റ്‌നസും ഗെയിം ഫിറ്റ്‌നസുമുണ്ട്. നിങ്ങള്‍ തുടര്‍ച്ചയായി കളിക്കുന്നില്ലെങ്കില്‍ അതു ഇതിനെ ബാധിക്കും. രോഹിത്തും കോലിയും കുറച്ചു ഗെയിം ടൈം കൂടി ഉറപ്പു വരുത്താന്‍ ശ്രമിക്കേണ്ടതുണ്ട്. ഇതിനായി ആഭ്യന്തര ക്രിക്കറ്റിലും ഇരുവരും കളിക്കുകയും വേണമെന്നും ഇര്‍ഫാന്‍ ഉപദേശിക്കുന്നു.

കഴിഞ്ഞ ഐപിഎല്ലിനു ശേഷമെടുത്ത ദൈര്‍ഘ്യമേറിയ ബ്രേക്ക് രോഹിത്തിന്റെയും കോലിയുടെയും കളിയുടെ താളത്തെ ബാധിച്ചേക്കുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ അതു മാച്ചിലെ മൂര്‍ച്ചയും കുറയ്ക്കുമെന്നു ഇര്‍ഫാന്‍ പറുന്നു. ഏകദിന കരിയറിനെ കുറിച്ച് ഗൗരവമായി തന്നെ രണ്ടു പേരും ആലോചിക്കുന്നുണ്ടെങ്കില്‍ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

VIRAT KOHLI

ആഭ്യന്തര ക്രിക്കറ്റ് മുടക്കരുത്

മറ്റു രണ്ടു ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതിനാല്‍ ഏകദിന കരിയര്‍ ദീര്‍ഘിപ്പിക്കണമെങ്കില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ആഭ്യന്തര ക്രിക്കറ്റ് മുടക്കരുതെന്ന് ഇര്‍ഫാന്‍ പഠാന്‍ ആവശ്യപ്പെടുന്നു.

രോഹിത് ശര്‍മയും വിരാട് കോലിയും വളരെ വലിയ കളിക്കാരാണ്. അതുകൊണ്ടു തന്നെ തങ്ങളുടെ ക്രിക്കറ്റ് കരിയര്‍ ദീര്‍ഘീപ്പിക്കണമെങ്കില്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയമുണ്ടാവും.

ലോകത്തിന്റെ എല്ലായിടത്തും കളിച്ചതിന്റെ അനുഭവസമ്പത്ത് രണ്ടു പേര്‍ക്കുമുണ്ട്. പക്ഷെ ടി20 മല്‍സരങ്ങളില്‍ കളിക്കുന്നില്ലെന്നതിനാല്‍ 2027ലെ ലോകകപ്പിനു മുമ്പ് രോഹിത്തും കോലിയും കളിക്കുന്ന മല്‍സരങ്ങള്‍ക്കിടയില്‍ വലിയ ഗ്യാപ്പുണ്ടാവും.

ലോകകപ്പ് വരെ ഫിറ്റായിരിക്കുന്നതിനായി രണ്ടു പേര്‍ക്കും സ്ഥിരമായ ഗെയിം ടൈം ആവശ്യമാണ്. അങ്ങനെ ചെയ്‌തെങ്കില്‍ മാത്രമേ അടുത്ത ലോകകപ്പില്‍ കൂടി കളിക്കണമെന്ന ഇരുവരുടെയും മോഹം പൂവണിയുകയുള്ളൂവെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, October 7, 2025, 7:09 [IST]
Other articles published on Oct 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+