Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അവര്‍ 'മെയ്ഡ് ഫോര്‍ ഈച്ച് അതര്‍', ഇന്ത്യക്കു വേണ്ടതും ഇവരെയെന്നു ഗവാസ്‌കര്‍

1

ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റില്‍ ക്ലിക്കായ ഇന്ത്യയുടെ ഓപ്പണിങ് ജോടികളായ രോഹിത് ശര്‍മ- ശുഭ്മാന്‍ ഗില്‍ എന്നിവരെ വാനോളം പുകഴ്ത്തുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. രണ്ടു പേരും മികച്ച പ്രതിരോധവും ഒപ്പം കൗണ്ടര്‍ അറ്റാക്കിങ് ഷോട്ടുകളും കളിക്കാന്‍ ശേഷിയുള്ളവരാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ രോഹിത്-ഗില്‍ സഖ്യം 71 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 70 റണ്‍സും ഇവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഇതോടെ പുതിയ റെക്കോര്‍ഡും ഈ ജോടി കുറിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ 1968നു ശേഷം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റി കൂട്ടുകെട്ടുണ്ടാക്കിയ ഇന്ത്യയുടെ ആദ്യ ഓപ്പണിങ് ജോടികളായി ഇവര്‍ മാറിയിരുന്നു.

ടെസ്റ്റില്‍ ഇനി രോഹിത്- ഗില്‍ സഖ്യത്തെ ഇന്ത്യ നിലനിര്‍ത്തണം. ഓപ്പണിങ് പാര്‍ട്‌നര്‍ഷിപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഓപ്പണര്‍മാര്‍ മെയ്ഡ് ഫോര്‍ ഈച്ച് അതര്‍ ആവണമെന്നതാണ്. ചിലപ്പോള്‍ നിങ്ങളുടെ ഒരു ഓപ്പണര്‍ ആക്രമിച്ചു കളിക്കുന്നയാളും രണ്ടാമത്തെയാള്‍ പ്രതിരോധത്തിലൂന്നി കളിക്കുന്നയാളുമായിരിക്കും. എന്നാല്‍ രോഹിത്- ഗില്‍ സഖ്യത്തിന്റെ കാര്യമെടുത്താല്‍ രണ്ടു പേരും ഒരേ ശൈലിയുള്ളവരാണ്. മികച്ച പ്രതിരോധം തീര്‍ക്കുന്നതിനൊപ്പം കണ്ണഞ്ചിപ്പിക്കുന്ന അറ്റാക്കിങ് ഷോട്ടുകള്‍ കളിക്കാനും ഇവര്‍ക്കാവും. ശുഭ്മാന്‍ ഗില്‍ ഏറെ ആകര്‍ഷിച്ചതായും ഗവാസ്‌കര്‍ വിശദമാക്കി.

2

വിദേശത്തു രോഹിത് ആദ്യമായി ഓപ്പണറായി കളിച്ച ടെസ്റ്റ് കൂടിയാണ് സിഡ്‌നിയിലേത്. മികച്ച പ്രകടനം അദ്ദേഹത്തിനു കാഴ്ചവയ്ക്കാന്‍ സാധിക്കുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ 26ഉം രണ്ടാമിന്നിങ്‌സില്‍ 52ഉം റണ്‍സാണ് രോഹിത് നേടിയത്. രോഹിത് എത്ര മികച്ച ബാറ്റ്‌സ്മാനാണെന്നു നമുക്കെല്ലാം അറിയാം. ബാറ്റ് ചെയ്യുമ്പോള്‍ ലൈനിനു പിറകില്‍ നിന്നു വളരെ ലേറ്റായാണ് രോഹിത് ഷോട്ടുകള്‍ കളിക്കുന്നത്. ഇതു പ്രശംസിക്കപ്പെടേണ്ടതു തന്നെയാണ്. നാലാം ദിനം ബോളിന് പിച്ചില്‍ നിന്നും ടേണ്‍ ലഭിക്കവെ ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണിനെ അദ്ദേഹം നേരിട്ട രീതിയും പ്രശംസനീയമാണെന്നു ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

3

രോഹിത്-ഗില്‍ സഖ്യത്തിന്റെ മികച്ച പ്രകടനത്തോടെ മറ്റു രണ്ടു ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ എന്നിവരുടെ വഴിയടഞ്ഞിരിക്കുകയാണ്. ആദ്യ ടെസ്റ്റിലെ ദയനീയ പ്രകടനത്തിനു ശേഷം പൃഥ്വിയെ ഇന്ത്യ ഒഴിവാക്കുകയായിരുന്നു. മായങ്കാവട്ടെ ആദ്യ രണ്ടു ടെസ്റ്റിലും ഫ്‌ളോപ്പായതോടെ മൂന്നം ടെസ്റ്റില്‍ തഴയപ്പെട്ടു. അതേസമയം, രണ്ടു പേരും മികച്ച താരങ്ങള്‍ തന്നെയാണെന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡുള്ള മായങ്കിനോടു ചെയ്തത് അല്‍പ്പം കടന്നുപോയി. പൃഥ്വിയും മികച്ച താരമാണ്. പൃഥ്വി ബാറ്റിങ് ടെക്‌നിക്ക് മെച്ചപ്പെടുത്താന്‍ പരിശ്രമിക്കണം. എങ്കില്‍ ഇന്ത്യക്കു ഭാവിയില്‍ മുതല്‍ക്കൂട്ടാവാന്‍ താരത്തിനാവുമെന്നും ഗവാസ്‌കര്‍ വിശദമാക്കി.

Story first published: Monday, January 11, 2021, 8:25 [IST]
Other articles published on Jan 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+