Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 2010നു ശേഷം ഇതാദ്യം! രോഹിത്-ഗില്‍ ജോടി ക്ലിക്ക്ഡ്, ഇന്ത്യ ഹാപ്പി

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പുതിയ ഓപ്പണിങ് കോമ്പിനേഷന്‍ ക്ലിക്കായതിന്റെ സന്തോഷത്തിലാണ് ടീം ഇന്ത്യ. വൈസ് ക്യാപ്റ്റനും പരിചയസമ്പന്നനുമായ രോഹിത് ശര്‍മയോടൊപ്പം കരിയറിലെ രണ്ടാം ടെസ്റ്റ് മാത്രം കളിച്ച ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാനിറങ്ങിയത്. ആദ്യ വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുമായി ഈ സഖ്യം ടീമിനു മികച്ച തുടക്കം നല്‍കിയിരിക്കുകയാണ്. 70 റണ്‍സ് നേടിയാണ് ഈ ജോടി വേര്‍പിരിഞ്ഞത്.

Rohit, Shubman combine to register India's first 50-plus opening stand in 14 innings
1

ഈ പരമ്പരയില്‍ ഇന്ത്യയുടെ മൂന്നാമത്തെ ഓപ്പണിങ് കോമ്പിനേഷന്‍ കൂടിയാണിത്. ആദ്യ ടെസ്റ്റില്‍ മായങ്ക് അഗര്‍വാല്‍- പൃഥ്വി ഷാ സഖ്യവും രണ്ടാം ടെസ്റ്റില്‍ മായങ്ക് അഗര്‍വാള്‍- ശുഭ്മാന്‍ ഗില്‍ സഖ്യവുമായിരുന്നു ഓപ്പണ്‍ ചെയ്തത്. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ രോഹിത് ടീമില്‍ തിരിച്ചെത്തിയതോടെ മോശം ഫോമിലുള്ള മായങ്കിനെ ഇന്ത്യ തഴയുകയായിരുന്നു.

രണ്ടു ടെസ്റ്റുകളിലെ മോശം ഇന്നിങ്‌സുകളുടെ പേരില്‍ മായങ്കിനെ ഒഴിവാക്കിയതിനെതിരേ പലരും രംഗത്തുവന്നിരുന്നു. രോഹിത്- മായങ്ക് സഖ്യത്തെ ഓപ്പണര്‍മാര്‍ ആക്കാമായിരുന്നുവെന്നും ഗില്ലിനെ മധ്യനിരയില്‍ കളിപ്പിക്കാമായിരുന്നുവെന്നുമായിരുന്നു സഞ്ജയ് മഞ്ജരേക്കറുള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ രോഹിത്- ഗില്‍ ജോടി ഓപ്പണിങില്‍ മിന്നിയതോടെ ഇവര്‍ നിശബ്ദരാവുമെന്നുറപ്പാണ്.

2

സിഡ്‌നി ടെസ്റ്റിലെ മികച്ച കൂട്ടുകെട്ടോടെ രോഹിത്- ഗില്‍ ജോടി പുതിയൊരു നേട്ടവും തങ്ങളുടെ പേരില്‍ കുറിച്ചിരിക്കുകയാണ്. 2010നു ശേഷം ഏഷ്യക്കു പുറത്ത് ടെസ്റ്റില്‍ ഒരിന്നിങ്‌സില്‍ 20ല്‍ കൂടുതല്‍ ഓവറുകള്‍ കളിച്ച ഇന്ത്യയുടെ ആദ്യ ഓപ്പണിങ് സഖ്യമായി മാറിയിരിക്കുകയാണ് ഇവര്‍. 2010ല്‍ സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ വീരേന്ദര്‍ സെവാഗ്- ഗൗതം ഗംഭീര്‍ എന്നാവരാണ് ഇതിനു മുമ്പ് 20ന് മുകളില്‍ ഓവറുകള്‍ ഏഷ്യക്കു പുറത്തു പിടിച്ചുനിന്ന ഓപ്പണിങ് സഖ്യം. 29.3 ഓവറുകള്‍ അന്നു രണ്ടു പേരും കളിച്ചിരുന്നു.

രോഹിത്- ഗില്‍ ജോടിയാവട്ടെ 27ാം ഓവറിലാണ് ഇന്നു വേര്‍പിരിഞ്ഞത്. 77 ബോളില്‍ മൂന്നൂ ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 26 റണ്‍സെടുത്ത രോഹിത്തിനെ സ്വന്തം ബൗളിങില്‍ പിടികൂടി ജോഷ് ഹേസല്‍വുഡ് ഈ കൂട്ടുകെട്ട് അവസാനിപ്പിക്കുകയായിരുന്നു.

Story first published: Friday, January 8, 2021, 11:53 [IST]
Other articles published on Jan 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+