Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐ അധ്യക്ഷ സ്ഥാനമൊഴിയാന്‍ ഗാംഗുലി, പകരക്കാരനായി റോജര്‍ ബിന്നി?

1

മുംബൈ: ബിസിസി ഐയുടെ തലപ്പത്ത് അഴിച്ചുപണി വരുന്നു. നിലവിലെ അധ്യക്ഷനായ സൗരവ് ഗാംഗുലി ഐസിസി ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. അതുകൊണ്ട് തന്നെ ഗാംഗുലി ബിസിസി ഐയുടെ ചെയര്‍മാന്‍ സ്ഥാനം ഒഴിയുമെന്നും പകരം മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി ബിസിസി ഐ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ജയ് ഷാ ബിസിസി ഐ സെക്രട്ടറിയായി തുടരും.

18നാണ് ബിസിസി ഐയുടെ വാര്‍ഷിക സമ്മേളനം നടക്കുന്നത്. ഇതിലാണ് പുതിയ ഭാരവാഹികളെ തീരുമാനിക്കുന്നത്. ഇതിന് മുന്നോടിയായാണ് ഗാംഗുലിയുടെ മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നത്. ഇത് സംബന്ധിച്ച് ഗാംഗുലിയോ, ജയ് ഷായോ, റോജര്‍ ബിന്നിയോ ഒന്നും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നേരത്തെ ഗാംഗുലി ഐസിസി ചെയര്‍മാനാവുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഗാംഗുലി അത് നിഷേധിച്ചിരുന്നു.

1

ഇന്ത്യന്‍ ക്രിക്കറ്റിനൊപ്പം തുടരനാണ് ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം അന്ന് പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഗാംഗുലിക്ക് ഐസിസി തലപ്പത്തേക്കെത്താനുള്ള സുവര്‍ണ്ണാവസരമാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചും വലിയ ഗുണം ചെയ്യുമെന്നതിനാല്‍ ഗാംഗുലി ഐസിസിയിലേക്ക് പോകുന്നതിന് ബിസിസി ഐയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

റോജര്‍ ബിന്നി നിലവില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനാണ്. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ബിന്നിയും ടീമിന്റെ ഭാഗമായിരുന്നു. ലഭിക്കുന്ന സൂചനകള്‍ പ്രകാരം പുതിയ അധ്യക്ഷന്മാരുടെ കരട് പട്ടികയില്‍ ബിന്നിയുടെ പേരുണ്ട്. നേരത്തെ ബിസിസി ഐ സെലക്ഷന്‍ കമ്മിറ്റി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യക്കായി 27 ടെസ്റ്റില്‍ നിന്ന് 47 വിക്കറ്റും 72 ഏകദിനത്തില്‍ നിന്ന് 77 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

1

പുറത്തുവരുന്ന വിവരം അനുസരിച്ച് ഗാംഗുലി ബിസിസി ഐ സ്ഥാനം ഒഴിയാന്‍ സാധ്യതകളേറെ. ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകനും ഇതിഹാസ താരവുമായ ഗാംഗുലി ബിസിസി ഐ അധ്യക്ഷനായപ്പോഴും ടീമിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി നിന്നിരുന്നു. രാഹുല്‍ ദ്രാവിഡിനെ ഇന്ത്യയുടെ മുഖ്യ പരിശീലകനാക്കിയതും വിവിഎസ് ലക്ഷ്മണെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാക്കിയതും ഗാംഗുലിയായിരുന്നു. വിരാട് കോലി ഇന്ത്യയുടെ നായകസ്ഥാനം ഒഴിയാന്‍ ഗാംഗുലി കാരണമായെന്ന തരത്തില്‍ വിമര്‍ശനവും ഗാംഗുലിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

Story first published: Tuesday, October 11, 2022, 11:59 [IST]
Other articles published on Oct 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+