Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉത്തപ്പയടക്കം നാലു പേര്‍ പരിശീലനം പുനരാരംഭിച്ചു, മൂന്നും രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍

ബെംഗളൂരു: കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്നു മൂന്നു മാസത്തോളം ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്ന ശേഷം നാലു താരങ്ങള്‍ പരിശീലനം പുനരാരംഭിച്ചു. ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പ, മുന്‍ പേസര്‍ വരുണ്‍ ആരോണ്‍, ഇനിയും ദേശീയ ടീമിനായി കളിച്ചിട്ടില്ലാത്ത ശ്രേയസ് ഗോപാല്‍, കര്‍ണാടക താരം ഡേവിഡ് മത്യാസ് എന്നിവരാണ് ബെംഗളൂരുവിലെ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റില്‍ പരിശീലനത്തിലേര്‍പ്പെട്ടത്. ഈ നാലു പേരില്‍ മൂന്നു പേരും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളാണ്.

uthappa

എല്ലാവിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചാണ് താരങ്ങള്‍ പരിശീലനം നടത്തിയതെന്നു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പരിശീലനത്തിന് മുമ്പ് താരങ്ങളുടെ ശരീരോഷ്മാവ് പരിശോധിച്ചിരുന്നു. കൂടാതെ സാനിറ്റൈസറുകളും താരങ്ങള്‍ ഉപയോഗിച്ചിരുന്നു. ബൗളര്‍മാര്‍ സ്വന്തം പന്താണ് പരിശീലനത്തിനായി ഉപയോഗിച്ചത്. പന്തുകള്‍ തിരികെ നല്‍കുമ്പോള്‍ ഓരോരുത്തരും ഗ്ലൗസുകള്‍ ഉപയോഗിച്ചിരുന്നതായും കര്‍ണാടകയ്ക്കു വേണ്ടി 10 മല്‍സരങ്ങള്‍ കളിച്ച മത്യാസ് വ്യക്തമാക്കി.

ഇന്ത്യക്കു വേണ്ടി 46 ഏകദിനങ്ങളിലും 13 ടി20കളിലും കളിച്ചിട്ടുള്ള ഉത്തപ്പ ഈ വര്‍ഷം ജനുവരിക്കു ശേഷം ഒരു മല്‍സരത്തില്‍പ്പോലും ഇറങ്ങിയിട്ടില്ല. ഗോപാല്‍ ഫെബ്രുവരിയില്‍ നടന്ന രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്ക്കു വേണ്ടി കളിച്ചിരുന്നു. വരുണ്‍ ജാര്‍ഖണ്ഡിനു വേണ്ടിയും രഞ്ജിയില്‍ കളിച്ചു. ദേശീയ ടീമിലേക്കു മടങ്ങി വരാന്‍ തയ്യാറെടുക്കുകയാണ് വലംകൈയന്‍ പേസര്‍.

കൊവിഡ്-19 ഇല്ലായിരുന്നെങ്കില്‍ ഉത്തപ്പ, ഗോപാല്‍, വരുണ്‍ എന്നിവര്‍ ഐപിഎല്ലില്‍ രാജസ്ഥാനു വേണ്ടി ഇപ്പോഴേക്കും കളിക്കുമായിരുന്നു. 2018 മുതല്‍ ഗോപാല്‍ രാജസ്ഥാന്‍ ടീമിനൊപ്പമുണ്ട്. കഴിഞ്ഞ സീസണിലാണ് വരുണ്‍ രാജസ്ഥാന്റെ ഭാഗമായത്. എന്നാല്‍ ഉത്തപ്പയ്ക്കു രാജസ്ഥാനോടൊപ്പം കന്നി സീസണായിരുന്നു ഇത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കഴിഞ്ഞ സീസണിനു ശേഷം അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നു കോടി രൂപയ്ക്ക് ഉത്തപ്പയെ രാജസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു.

അതേസമയം, ഔട്ട്‌ഡോര്‍ പരിശീലനം നടത്തിയ ആദ്യ ഇന്ത്യന്‍ താരമായി ശര്‍ദ്ദുല്‍ താക്കൂര്‍ മാറിയിരുന്നു. റെഡ് സോണില്‍പ്പെടാത്ത മഹാരാഷ്ട്രയിലെ പല്‍ഗറിലായിരുന്നു താക്കൂര്‍ പരിശീലന നടത്തിയത്. എന്നാല്‍ ബിസിസിഐയെ ഇത് അതൃപ്തരാക്കിയിട്ടുണ്ട്. കാരണം കരാറുള്ള താരങ്ങള്‍ക്കു പരിശീലനം നടത്താന്‍ ബിസിസിഐ ഇനിയും അനുമതി നല്‍കിയിട്ടില്ല. നിലവില്‍ ബിസിസിഐയുടെ മുഖ്യ കരാറിലുള്‍പ്പെട്ടിട്ടുള്ള താരമാണ് താക്കൂര്‍. ബിസിസിഐയുമായി കരാറുള്ള മറ്റൊരു താരം വാഷിങ്ടണ്‍ സുന്ദറും കഴിഞ്ഞ മാസം ചെന്നൈയില്‍ പരിശീലനം പുനരാരംഭിച്ചിരുന്നു.

Story first published: Friday, June 5, 2020, 16:51 [IST]
Other articles published on Jun 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+