For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അതിന് ശേഷം ഹെയ്ഡന്‍ എന്നോട് രണ്ട് മൂന്ന് വര്‍ഷം മിണ്ടിയില്ല', സ്ലഡ്ജിങ്ങ് സംഭവത്തെക്കുറിച്ച് ഉത്തപ്പ

മുംബൈ: ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ആരാധകര്‍ എന്നും ആവേശത്തോടെ സ്വീകരിച്ച മത്സരങ്ങമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ളത്. ഇരു ടീമുകളും ഒന്നിനൊന്ന് മികച്ച താരനിരയുമായി ഏറ്റുമുട്ടുമ്പോള്‍ വാക് പോരാട്ടങ്ങളും നിത്യ സംഭവമായിരുന്നു. ഇപ്പോഴിതാ ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കിടെ ഉണ്ടായ സ്ലഡ്ജിങ് സംഭവത്തെത്തുടര്‍ന്ന് ഓസീസ് ഓപ്പണര്‍ മാത്യു ഹെയ്ഡനുമായി രണ്ട് മൂന്ന് വര്‍ഷത്തോളം സംസാരിക്കാതിരുന്ന സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.

2007ലെ ടി20 ലോകകപ്പിനിടയ്ക്കും പിന്നീടുണ്ടായ ഏകദിന പരമ്പരയ്ക്കിടയിലും ഉണ്ടായ സ്ലഡ്ജിങ്ങിനെക്കുറിച്ചാണ് ഉത്തപ്പ തുറന്ന് പറഞ്ഞിരിക്കുന്നത്. 'ആ പരമ്പരയില്‍ ഉണ്ടായ സ്ലെഡിങ് സംഭവങ്ങള്‍ എത്രത്തോളമെന്ന് പറയാന്‍ കഴിയില്ല. അന്ന് സഹീര്‍ ഖാനും മറ്റ് ചില ഫാസ്റ്റ്ബൗളര്‍മാരുമായിരുന്നു പ്രധാനമായും പ്രശ്‌നം. ആ മത്സരത്തില്‍ ഗൗതം ഗംഭീറും സ്ലഡ്ജിങ് നടത്തി. ഞാന്‍ ആന്‍ഡ്രൂ സൈമണ്‍സിനോടും മിച്ചല്‍ ജോണ്‍സനോടും ബ്രാഡ് ഹാഡിനോടുമെല്ലാം പ്രതികരിച്ചു.

uthappaandhayden

ഏറ്റവും ബുദ്ധിമുട്ടേറിയ തര്‍ക്കം നടന്നത് മാത്യു ഹെയ്ഡനോടൊപ്പമാണ്. ഒരു ബാറ്റ്‌സ്മാനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഏറെ പ്രചോദനമായ ആളാണ് ഹെയ്ഡന്‍. അന്ന് ഞാന്‍ വാക്കിങ് ഷോട്ട് കളിച്ചിരുന്നു. ഹെയ്ഡന്‍ അപ്പോള്‍ എന്നെ സ്ലഡ്ജ് ചെയ്തു. അപ്പോള്‍ പ്രതികരിക്കാതിരുന്ന ഞാന്‍ ഹെയ്ഡന്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ തിരിച്ചും സ്ലഡ്ജ് ചെയ്തു'-ഉത്തപ്പ പറഞ്ഞു.

ഹെയ്ഡന്‍ എന്നോട് രണ്ട് മൂന്ന് വര്‍ഷം മിണ്ടാതിരുന്നു. എന്നോട് വളരെ ദേഷ്യത്തിലായിരുന്നു ഹെയ്ഡനുണ്ടായിരുന്നത്. അത് വല്ലാതെ വേദനിപ്പിച്ചു. ആ സമയത്ത് മത്സരത്തിന്റെ ആവേശത്തില്‍ സംഭവിച്ചതാണ്. അവര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാക്കി മാറ്റാനാണ് ശ്രമിച്ചത്. ഞങ്ങള്‍ വിജയിച്ചു. പക്ഷെ എന്നെ ഏറെ സ്വാധീനിച്ച പലരുമായുള്ള ബന്ധം കുറഞ്ഞുവെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിറസാന്നിധ്യമായിരുന്നു റോബിന്‍ ഉത്തപ്പ. നടന്നുകയറി ഗാലറിയിലേക്ക് സിക്‌സര്‍ പായിക്കുന്ന ഉത്തപ്പ സ്‌റ്റൈല്‍ ഷോട്ട് ആരാധകരുടെ ആവേശമായിരുന്നു. 2007ലെ ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്കായിരുന്നു. വിരമിച്ച ശേഷം അവതാരകനായും കമന്റേറ്ററായും ഹെയ്ഡന്‍ സജീവമാണ്. ഉത്തപ്പ ഐപിഎല്ലില്‍ സിഎസ്‌കെ താരമാണ്.

Story first published: Monday, May 17, 2021, 14:38 [IST]
Other articles published on May 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+