Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്തും രാഹുലുമല്ല, ധോണിയുടെ പിന്‍ഗാമി അവന്‍ തന്നെ... സര്‍പ്രൈസ് താരത്തെ ചൂണ്ടിക്കാട്ടി ഉത്തപ്പ

മുംബൈ: എംഎസ് ധോണിയുടെ പിന്‍ഗാമിയെ ടീം ഇന്ത്യക്കു ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലാത്ത സാഹര്യത്തില്‍ സര്‍പ്രൈസ് താരത്തെ ചൂണ്ടിക്കാട്ടി വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പ. നിലവില്‍ റിഷഭ് പന്തിനെയും കെഎല്‍ രാഹുലിനെയുമാണ് ഇന്ത്യ വിക്കറ്റ് കീപ്പറുട റോളില്‍ പരീക്ഷിക്കുന്നത്. അവസാനത്തെ രണ്ടു പരമ്പകളിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു. ധോണിയുടെ പിന്‍ഹാമിയെന്ന് ചൂണ്ടിക്കാണിക്കപ്പെട്ട പന്തിന് സ്ഥിരത പുലര്‍ത്താന്‍ സാധിക്കാതിരുന്നതോടെയാണ് ഇന്ത്യ രാഹുലിന് അവസരം നല്‍കിയത്.

1

പന്ത്, രാഹുല്‍ എന്നിവരല്ല ധോണിയുടെ യഥാര്‍ഥ പിന്‍ഗാമിയായി വരേണ്ടതെന്നു ഉത്തപ്പ വ്യക്തമാക്കി. ഈ റോള്‍ ഏറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യനായ താരം റിയാന്‍ പരാഗാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ യുവതാരങ്ങളില്‍ തന്നെ ഏറ്റവുമധികം ത്രില്ലടിപ്പിച്ചത് പരാഗാണ്. ഇന്ത്യ തീര്‍ച്ചയായും ഭാവിയിലേക്കു നോക്കിവയ്‌ക്കേണ്ട താരം തന്നെയാണ് അദ്ദേഹം. നല്ല പിന്തുണ നല്‍കി വളര്‍ത്തിക്കൊണ്ട് വരികയാണങ്കില്‍ ഇന്ത്യക്കു വേണ്ടി ദീര്‍ഘകാലം കളിക്കാന്‍ ശേഷിയുള്ള താരമാണ് പരാഗ്. അടുത്ത എംഎസ് ധോണി ആരെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് പരാഗെന്നും ഉത്തപ്പ വിശദമാക്കി.

അസ്സമില്‍ നിന്നുള്ള 18 കാരനായ പരാഗ് കഴിഞ്ഞ സീസണിലെ ഐപിഎല്ലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ടൂര്‍ണമെന്റില്‍ ഒരു ഫിഫ്റ്റി നേടിയ താരം 160 റണ്‍സും അടിച്ചെടുക്കുകയും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിരുന്നു. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് ഓള്‍റൗണ്ടര്‍ കൂടിയായ താരം കഴിഞ്ഞ സീസണില്‍ കളിച്ചത്.

പരാഗിനെക്കുറിച്ച് റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും തികഞ്ഞ മതിപ്പാണുള്ളത്. വളരെ പ്രതീക്ഷയേകുന്ന താരമാണ് പരാഗ്. നെറ്റ്‌സില്‍ അവന്റെ ബാറ്റിങ് കണ്ടപ്പോള്‍ വളരെ അനുഭവസമ്പത്തുള്ള ഒരാളെപ്പോലെയാണ് തോന്നിയത്. നല്ല ഭാവിയുള്ള താരമാണ് പരാഗ്. 17ാം വയസ്സിലൊക്കെ പരാഗിന്റെയത്രയും ആത്മവിശ്വാസം തനിക്കും ഉണ്ടായിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചു പോവുകയാണെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയായിട്ടുള്ള താരം കൂടിയാണ് പരാഗ്. 13 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 659 റണ്‍സും 14 വിക്കറ്റുകളും പരാഗ് നേടിയിട്ടുണ്ട്. 24 ലിസ്റ്റ് എ മല്‍സരങ്ങളും ടി20കളിലും കൂടി താരം കളിച്ചിട്ടുണ്ട്.

Story first published: Friday, May 29, 2020, 19:31 [IST]
Other articles published on May 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+