For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരോവറില്‍ 32 റണ്‍സ്, ഹാട്രിക് സെഞ്ചുറി; റോബിന്‍ ഉത്തപ്പ ദ്രാവിഡിനൊപ്പം!

By Muralidharan

ഹുബ്ബാളി: കര്‍ണാടകയുടെ മലയാളി രഞ്ജി താരം റോബിന്‍ ഉത്തപ്പയ്ക്ക് തുടര്‍ച്ചയായ മൂന്നാം സെഞ്ചുറി. രഞ്ജി ട്രോഫിയിലാണ് മുപ്പതുകാരനായ ഉത്തപ്പ തന്റെ മൂന്നാം സെഞ്ചുറി അടിച്ചിരിക്കുന്നത്. രഞ്ജി ട്രോഫിയിലെ സെഞ്ചുറി റെക്കോര്‍ഡില്‍ സാക്ഷാല്‍ രാഹുല്‍ ദ്രാവിഡിനൊപ്പം എത്തിയിരിക്കുകയാണ് ഉത്തപ്പ. രഞ്ജിയില്‍ ഉത്തപ്പയുടെ പതിനേഴാം സെഞ്ചുറിയാണ് ഇത്. ദ്രാവിഡിനും 17 സെഞ്ചുറികളാണ് ഉള്ളത്.

ഗ്രൂപ്പ് എ യില്‍ ദില്ലിക്കെതിരെ ഒന്നാം ദിവസം 148 റണ്‍സാണ് ഉത്തപ്പ അടിച്ചുകൂട്ടിയത്. റോബിന്റെ ഹാട്രിക് സെഞ്ചുറിയാണിത്. രാജസ്ഥാനെതിരെ 160 റണ്‍സടിച്ച റോബിന്‍ അടുത്ത കളിയില്‍ ഒഡീഷയ്‌ക്കെതിരെ 148 റണ്‍സ് എടുത്തു. സെഞ്ചുറി വേട്ടയില്‍ ബ്രിജേഷ് പട്ടേല്‍ മാത്രമാണ് കര്‍ണാടകയില്‍ റോബിന്‍ ഉത്തപ്പയ്ക്ക് മുന്നിലുള്ളത്. പട്ടേലിന്റെ പേരില്‍ 26 സെഞ്ചുറികളുണ്ട്.

robinuthappa

വെറും 47 കളികളിലാണ് രാഹുല്‍ ദ്രാവിഡ് രഞ്ജി ട്രോഫിയില്‍ 17 സെഞ്ചുറികള്‍ അടിച്ചത്. ഉത്തപ്പ 90 കളികളെടുത്തു ഈ നാഴികക്കല്ലിലെത്താന്‍. ബ്രിജേഷ് പട്ടേലിന്റെ പേരില്‍ 104 കളികളും 26 സെഞ്ചുറികളുമുണ്ട്. മുന്‍ ഇന്ത്യന്‍ താരമായ ഗുണ്ടപ്പ വിശ്വനാഥ് കര്‍ണാടകയ്ക്ക് വേണ്ടി 93 രഞ്ജി മത്സരങ്ങളില്‍ നിന്നായി 15 സെഞ്ചുറികളടിച്ചിട്ടുണ്ട്. റോബിന്‍ ഉത്തപ്പയ്‌ക്കൊപ്പം മായങ്ക് അഗര്‍വാള്‍ കൂടി സെഞ്ചുറി അടിച്ചതോടെ കര്‍ണാടക ഒന്നാം ദിവസം മൂന്ന് വിക്കറ്റിന് 358 റണ്‍സിലെത്തി.

Story first published: Tuesday, November 24, 2015, 13:05 [IST]
Other articles published on Nov 24, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+