For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യുവരാജിനെ കോലി അപമാനിച്ചു; ടീമില്‍ നിന്ന് പുറത്താക്കി; ആരോപിച്ച് റോബിന്‍ ഉത്തപ്പ

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയതിന് പിന്നില്‍ യുവരാജിന്റെ മികവാണ് എടുത്തു പറയേണ്ടത്. ഓള്‍റൗണ്ട് പ്രകടനത്തോടെ ഇന്ത്യന്‍ ടീമിന് കരുത്ത് പകര്‍ന്ന താരമാണ് യുവരാജ്. മിന്നും ഫീല്‍ഡിങ്ങുകൊണ്ടും ആരാധകരുടെ ഹരമായി മാറിയ യുവരാജ് ജീവിതംകൊണ്ടും എല്ലാവര്‍ക്കും മാതൃകയാണ്. അര്‍ബുദത്തെത്തുടര്‍ന്ന് കരിയറില്‍ ഇടവേളയെടുക്കേണ്ടി വന്നിട്ടും ശക്തമായി അദ്ദേഹം തിരിച്ചെത്തി.

ഏകദിനത്തിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ യുവരാജ് നേടിയത് അര്‍ബുദ രോഗത്തിന് ശേഷം തിരിച്ചുവന്നിട്ടാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ എക്കാലവും സൂപ്പര്‍ താരമായി യുവരാജ് തുടരുമെന്നുറപ്പാണ്. എന്നാല്‍ യുവരാജിന് അര്‍ഹിച്ച യാത്രയയപ്പ് പോലും ഇന്ത്യ നല്‍കിയിട്ടില്ല. അവസാന സമയങ്ങളില്‍ യുവിയെ അപമാനിക്കുന്ന നീക്കമാണ് ഇന്ത്യന്‍ ടീം നടത്തിയത്. ഇപ്പോഴിതാ അര്‍ബുദത്തെ അതിജീവിച്ച് ശക്തമായി തിരിച്ചുവന്ന യുവരാജിനെ വിരാട് കോലി അപമാനിച്ച സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.

യുവരാജിന്റെ രോഗാവസ്ഥയെ പരിഹസിച്ചു

അര്‍ബുദത്തെ അതിജീവിച്ച് വീണ്ടും ഇന്ത്യക്കായി കളിക്കാന്‍ യുവരാജ് സിങ്ങിന് സാധിച്ചത് വലിയ കാര്യമാണ്. എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ലത്. മനോധൈര്യത്തോടെ പ്രശ്‌നങ്ങളെ നേരിടാന്‍ യുവരാജിന് സാധിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു പരിഗണന അന്നത്തെ നായകനായ വിരാട് കോലി നല്‍കിയില്ലെന്നാണ് പരോക്ഷമായി ഉത്തപ്പ വിമര്‍ശിച്ചത്. പേരെടുത്ത് പറയാതെയാണ് ഉത്തപ്പ പഴയ സംഭവം വെളിപ്പെടുത്തിയത്. 'യുവി പായുടെ സംഭവം നോക്കുക. അര്‍ബുദത്തെ തോല്‍പ്പിച്ച് യുവി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന സമയം.

ഇന്ത്യയെ രണ്ട് ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂപ്പര്‍ താരമാണ് യുവരാജ്. ഇന്ത്യക്ക് നിരവധി ജയങ്ങള്‍ നേടിക്കൊടുക്കാന്‍ നിര്‍ണ്ണായക പങ്കുവഹിച്ചവന്‍. അത്തരത്തിലുള്ള യുവിയോട് നിന്റെ ലെന്‍സിന് പ്രശ്‌നമുണ്ടെന്നും ശ്വാസം ശരിയായ രീതിയില്‍ വിടാന്‍ പോലുമാകാതെ പ്രയാസപ്പെടുകയാണെന്നും പറഞ്ഞു. ഇതാരും പറഞ്ഞതല്ലെന്നും ഞാനിത് നിരീക്ഷിച്ചതാണെന്നും ആ നായകന്‍ യുവിയോട് പറഞ്ഞു. താരമെന്ന നിലയില്‍ ശാരീരിക നിലവാരം പുലര്‍ത്തേണ്ടതായുണ്ട്.

എന്നാല്‍ നിയമത്തിനപ്പുറം ഇന്ത്യക്ക് ലോകകപ്പ് കിരീടങ്ങള്‍ നേടിത്തന്ന സൂപ്പര്‍ താരമെന്ന നിലയില്‍ യുവരാജ് പരിഗണന അര്‍ഹിക്കുന്നു. അര്‍ബുദത്തെ മറികടന്നാണ് അദ്ദേഹം തിരിച്ചുവന്നത്. വലിയ വെല്ലുവിളികളെ മറികടന്ന് തിരിച്ചുവന്നവനാണ് യുവി. എന്നാല്‍ അത്തരത്തിലൊരു ചോദ്യം അനാവശ്യമായിരുന്നു' ഉത്തപ്പ പറഞ്ഞു.

robin uthappa

പോയിന്റില്‍ കുറവ് ചോദിച്ചിട്ടും നല്‍കിയില്ല

വിരാട് കോലിയുടെ കാലത്ത് ഇന്ത്യന്‍ ടീമില്‍ യോയോ ടെസ്റ്റ് നിര്‍ബന്ധമായിരുന്നു. യോയോ ടെസ്റ്റ് പാസാവാത്ത താരങ്ങളെ അന്ന് കളിപ്പിച്ചിരുന്നില്ല. യുവരാജ് അര്‍ബുദത്തെത്തുടര്‍ന്ന് പ്രയാസപ്പെട്ടിരുന്നതിനാല്‍ തിരിച്ചുവരവില്‍ യോയോ ടെസ്റ്റ് പോയിന്റില്‍ ഇളവ് ചോദിച്ചിരുന്നു. എന്നാല്‍ അത് നല്‍കിയില്ലെന്നാണ് ഉത്തപ്പ പറയുന്നത്. 'യോയോ ടെസ്റ്റില്‍ ഫിറ്റ്‌നസ് പാസാവാന്‍ യുവരാജ് രണ്ട് പോയിന്റ് കുറച്ച് തരണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് അനുവദിച്ച് നല്‍കിയില്ല.

യോയോ ടെസ്റ്റ് പാസായാലെ ടീമിലെടുക്കുകയുള്ളൂവെന്ന് നിര്‍ബന്ധം പിടിച്ചു. യുവരാജ് ഫിറ്റ്‌നസ് ടെസ്റ്റ് പാസായി ടീമിലേക്കെത്തി. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റും നായകനും യുവിയെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണക്കുകയോടെ ചെയ്തില്ല. ആ സമയത്ത് വിരാട് കോലിയായിരുന്നു നായകന്‍. കോലിക്ക് കീഴില്‍ കളിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ നായകനെന്ന നിലയില്‍ തന്റെ രീതികള്‍ മാത്രം നോക്കുന്നവനായിരുന്നു കോലി. സഹതാരങ്ങളെ പരിഗണിച്ചിരുന്നില്ല' ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

കോലി വിട്ടുവീഴ്ചയില്ലാത്ത ക്യാപ്റ്റന്‍

നായകനെന്ന നിലയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ വിരാട് കോലി തയ്യാറായിരുന്നില്ല. തന്റേതായ രീതിയില്‍ മാത്രം ടീമിനെ മുന്നോട്ട് കൊണ്ടുപോകാനാണ് കോലി ശ്രമിച്ചത്. യോയോ ടെസ്റ്റിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും കോലി ചെയ്തിരുന്നില്ല. സഞ്ജു സാംസണ്‍ ഉള്‍പ്പെടെ പലരും യോയോ ടെസ്റ്റ് പരാജയപ്പെട്ടിരുന്നു. കോലിക്ക് കീഴില്‍ ഇന്ത്യക്ക് ഐസിസി ട്രോഫി നേടാനായില്ല. എന്നാല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ നിലവാരം ഉയര്‍ത്താന്‍ കോലിക്ക് ക്യാപ്റ്റനായിരിക്കെ സാധിച്ചിരുന്നു.

Story first published: Friday, January 10, 2025, 10:34 [IST]
Other articles published on Jan 10, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+