Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ വീണ്ടും സച്ചിന്‍ നയിക്കുമോ? റോഡ് സേഫ്റ്റി സീരീസ് രണ്ടാം സീസണ്‍ തിയ്യതി പ്രഖ്യാപിച്ചു

1

ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ ഇതിഹാസ താരങ്ങള്‍ അണിനിരന്ന റോഡ് സേഫ്റ്റ് ലോക ടി20 സീരീസിന്റെ രണ്ടാം സീസണ്‍ വരുന്നു. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി നടന്ന പ്രഥമ സീസണ്‍ വലിയ വിജയമായി മാറിയിരുന്നു. അതുകൊണ്ട് തന്നെയാണ് റോഡ് സുരക്ഷയെക്കുറിച്ച് അവബോധം നല്‍കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ടൂര്‍മെന്റിന്റെ രണ്ടാം സീസണ്‍ 2022 ഫെബ്രുവരി അഞ്ചിനാണ് ആരംഭിക്കുന്നത്. ഇന്ത്യയിലും യുഎഇയിലുമായിട്ടായിരിക്കും മല്‍സരങ്ങള്‍.

ആദ്യ ഘട്ട മല്‍സരങ്ങള്‍ക്കു ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. ഫെബ്രുവരി അഞ്ചു മുതല്‍ മാര്‍ച്ച് ഒന്ന് വരെയായിരിക്കും ഇന്ത്യയിലെ മല്‍സരങ്ങള്‍. ഫൈനലുള്‍പ്പെടെ ശേഷിച്ച കളികളെല്ലാം യുഎഇയിലായിരിക്കും. മാര്‍ച്ച് ഒന്ന് മുതല്‍ 19 വരെയായിരിക്കും യുഎഇയില്‍ രണ്ടാംപാദം നടക്കുക. മാര്‍ച്ച് 19നായിരിക്കും ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്ന കിരീടപ്പോരാട്ടം. രണ്ടാം ഘട്ട മല്‍സരങ്ങള്‍ യുഎഇയിലായിരിക്കുമെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചതായി ദി പ്രിന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എംഎസ്പിഎല്ലും അന്‍സ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ഇന്ത്യയില്‍ നടന്ന പ്രഥമ സീസണ്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമായി മാറിയിരുന്നു. പല ലോകോത്തര താരങ്ങളും ടൂര്‍ണമെന്റിന്റെ ഭാഗമാവുകയും ചെയ്തു. ആദ്യ സീസണിനേക്കാള്‍ ഗംഭീരമായിരിക്കും രണ്ടാം സീസണെന്നാണ് വിവരം. വിരമിച്ച 160 അന്താരാഷ്ട്ര താരങ്ങള്‍ റോഡ് സേഫ്റ്റി സീരീസിന്റെ രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കും. ദീര്‍ഘകാലം ലോക ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള പല ഇതിഹാസ താരങ്ങളെയും ക്രിക്കറ്റ് ആസ്വാദകര്‍ക്കു ഒരിക്കല്‍ക്കൂടി ഗ്രൗണ്ടില്‍ കാണാന്‍ സാധിക്കും.

റോഡ് സേഫ്റ്റി ലോക സീരീസെന്ന ആശയത്തിനു തുടക്കമിട്ടത് രവി ഗെയ്ക്വാദാണ്. ആര്‍ടിഎയുടെ തലവനും മഹാരാഷ്ട്രയിലെ റോഡ് സേഫ്റ്റി സെല്ലിന്റെ മേധാവിയുമാണ് അദ്ദേഹം. കൂടാതെ ഹാന്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും ഗെയ്ക്വാദ് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ അന്താരാഷ്ട്ര ഹാന്റ്‌ബോള്‍ ഫെഡറേഷനിലെ അംഗവും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍, ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എന്നിവയിലെ ബോര്‍ഡംഗവും കൂടിയാണ്.

2

കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്റ്‌സായിരുന്നു ജേതാക്കളായത്. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിച്ച ഇന്ത്യന്‍ ടീം ഫൈനലില്‍ തിലകരത്‌നെ ദില്‍ഷനു കീഴില്‍ ഇറങ്ങിയ ശ്രീലങ്കയെ തകര്‍ത്തുവിടുകയായിരുന്നു. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്, രാജ്യം കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍, മുനാഫ് പട്ടേല്‍ തുടങ്ങിയ പ്രമുഖ കളിക്കാര്‍ ഇന്ത്യന്‍ ലെജന്റ്‌സിനു വേണ്ടി കളിച്ചിരുന്നു. കൂടാതെ വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി ബാറ്റിങ് വിസ്മയം ബ്രയാന്‍ ലാറ, കാള്‍ ഹൂപ്പര്‍, ഇംഗ്ലണ്ടിനായി കെവിന്‍ പീറ്റേഴ്‌സന്‍, സൗത്താഫ്രിക്കയ്ക്കായി ജോണ്ടി റോഡ്‌സ് എന്നിവരും കളിക്കാനിറങ്ങിയിരുന്നു.

ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ ലങ്കയുടെ ക്യാപ്റ്റനു മുന്‍ ഇതിഹാസ ഓള്‍റൗണ്ടറുമായ തിലകരത്‌നെ ദില്‍ഷനായിരുന്നു കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റിലെ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത്. പക്ഷെ അദ്ദേഹത്തിന്റെ മിന്നുന്ന പ്രകടനത്തിനും ടൂര്‍ണമെന്റില്‍ ലങ്കയെ ചാംപ്യന്‍മാരാക്കാന്‍ കഴിഞ്ഞില്ല.

Story first published: Thursday, December 30, 2021, 23:10 [IST]
Other articles published on Dec 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+