Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍, സെവാഗ്, യുവി, ലാറ- ഇതിഹാസങ്ങള്‍ വീണ്ടുമിറങ്ങും, ലോക സീരീസ് ഷെഡ്യൂള്‍ പുറത്ത്

മുന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പ്രകടനം വീണ്ടും ആസ്വദിക്കാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു അവസരമൊരുക്കുന്ന റോഡ് സുരക്ഷാ ലോക സീരീസ് ടൂര്‍ണമെന്റിന്റെ മല്‍സരക്രമം പ്രഖ്യാപിച്ചു. ടൂര്‍ണമെന്റിന്റെ രണ്ടാം സീസണാണ് ഇത്തവണ നടത്താക്കിനിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാരംഭിച്ച ലോക സീരീസിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. പക്ഷെ കൊവിഡ് വില്ലനായതോടെ ടൂര്‍ണമെന്റ് പാതിവഴിയില്‍ വച്ച് ഉപേക്ഷിക്കുകയായിരുന്നു.

1

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ബ്രയാന്‍ ലാറ, സനത് ജയസൂര്യ, തിലകരത്‌നെ ദില്‍ഷന്‍, കെവിന്‍ പീറ്റേഴ്‌സന്‍ തുടങ്ങി ഇതിഹാസങ്ങളുടെ വലിയൊരു നിര തന്നെ ലോക സീരീസില്‍ വിവിധ ടീമുകള്‍ക്കായി കളിക്കാനിറങ്ങും. ഇന്ത്യ ലെജന്റ്‌സ്, ശ്രീലങ്ക ലെജന്റ്‌സ്, വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സ്, സൗത്താഫ്രിക്ക ലെജന്റ്‌സ്, ബംഗ്ലാദേശ് ലെജന്റ്‌സ്, ഇംഗ്ലണ്ട് ലെജന്റ്‌സ് തുടങ്ങി ആറു ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

ഇംഗ്ലണ്ട്, ബംഗ്ലാദേശ് ലെജന്റ്‌സ് ടീമുകള്‍ കഴിഞ്ഞ തവണയില്ലായിരുന്നു. ഇത്തവണ പുതുതായി ലോക സീരീസിലെത്തിയ ടീമുകളാണ് ഇവ. ഓസ്‌ട്രേലിയയില്‍ കൊവിഡ് കാരണം കടുത്ത യാത്രാനിയന്ത്രണങ്ങളുള്ളതിനാല്‍ ഓസീസ് ലെജന്റ്‌സ് ടീം നേരത്തേ പിന്‍മാറിയിരുന്നു. പകരാണ് ബംഗ്ലാദേശ് ലെജന്റ്‌സിന്റെ വരവ്. ഇംഗ്ലണ്ട് ലെജന്റ്‌സ് ടീമിനെ പുതുതായി ഉള്‍പ്പെടുത്തിയതാണ്.

മല്‍സരക്രമം
05-03-21 ഇന്ത്യ ലെജന്റ്‌സ്- ബംഗ്ലാദേശ് ലെജന്റ്‌സ് (7 pm)
06-03-21 ശ്രീലങ്ക ലെജന്റ്‌സ് - വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സ് (7pm)
07-03-21 ഇംഗ്ലണ്ട് ലെജന്റ്‌സ്- ബംഗ്ലാദേശ് ലെജന്റ്‌സ് (7 pm)
08-03-21 സൗത്താഫ്രിക്ക ലെജന്റ്‌സ് - ശ്രീലങ്ക ലെജന്റ്‌സ് (7 pm)
09-03-21 ഇന്ത്യ ലെജന്റ്‌സ്- ഇംഗ്ലണ്ട് ലെജന്റ്‌സ് (7 pm)
10-03-21 ബംഗ്ലാദേശ് ലെജന്റ്‌സ്- ശ്രീലങ്ക ലെജന്റ്‌സ് (7 pm)
11-03-21 ഇംഗ്ലണ്ട് ലെജന്റ്‌സ്- സൗത്താഫ്രിക്ക ലെജന്റ്‌സ് (7 pm)
12-03-21 ബംഗ്ലാദേശ് ലെജന്റ്‌സ്- വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സ് (7 pm)
13-03-21 ഇന്ത്യ ലെജന്റ്‌സ്- സൗത്താഫ്രിക്ക ലെജന്റ്‌സ് (7 pm)
14-03-21 ശ്രീലങ്ക ലെജന്റ്‌സ്- ഇംഗ്ലണ്ട് ലെജന്റ്‌സ് (7 pm)
15-03-21 സൗത്താഫ്രിക്ക ലെജന്റ്‌സ്- ബംഗ്ലാദേശ് ലെജന്റ്‌സ് (7 pm)
16-03-21 ഇംഗ്ലണ്ട് ലെജന്റ്‌സ്- വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സ് (7 pm)
17-03-21 ആദ്യ സെമി ഫൈനല്‍ (7 pm)
19-03-21 രണ്ടാം സെമി ഫൈനല്‍ (7 pm)
21-03-21 ഫൈനല്‍ (7 pm)

തല്‍സമയം സംപ്രേഷണം, ലൈവ് സ്ട്രീമിങ്
കളേഴ്‌സ് സിനെപ്ലെക്‌സ്, കളേഴ്‌സ് കന്നഡ സിനിമ എന്നിവയില്‍ മല്‍സരങ്ങളുടെ തല്‍സമയ സംപ്രേക്ഷണമുണ്ടാവും.
വൂട്ട്, ജിയോ ആപ്പുകളിലൂടെ മല്‍സരങ്ങളുടെ ലൈവ് സ്ട്രീമിങുമുണ്ടാവും.

മല്‍സരവേദി, ടിക്കറ്റ്
രാജസ്ഥാനിലെ റായ്പൂരില്‍ പുതുതായി നിര്‍മിച്ച ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ലോക സീരീസിലെ മുഴുവന്‍ മല്‍സരങ്ങളും നടക്കുന്നത്. 65000 കാണികളെ ഉള്‍ക്കൊള്ളാവുന്ന സ്‌റ്റേഡിയത്തില്‍ പക്ഷെ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.
ബുക്ക്‌മൈഷോ ആപ്പ് വഴി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കും.

Story first published: Friday, March 5, 2021, 13:59 [IST]
Other articles published on Mar 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+