Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭോ, റിസ്വാനോ? ആരാണ് ബെസ്റ്റ്- മുന്‍ പാക് താരം പറയുന്നു

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു യുവ വിക്കറ്റ് കീപ്പര്‍മാരാണ് ഇന്ത്യയുടെ റിഷഭ് പന്തും പാകിസ്താന്റെ മുഹമ്മദ് റിസ്വാനും. രണ്ടു പേരും വളരെ അഗ്രസീവായ ബാറ്റര്‍മാര്‍മാരും മികച്ച വിക്കറ്റ് കീപ്പര്‍മാരുമാണ്. മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിലെ സാന്നിധ്യം കൂടിയാണ് റിഷഭും റിസ്വാനും. പാകിസ്താന്റെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിലും താരം ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ടി20 ഫോര്‍മാറ്റില്‍ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരമായിരുന്നു റിസ്വാന്‍.

1

ഇവരില്‍ ആരാണ് കേമന്‍? ഇതേക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആക്വിബ് ജാവേദ്. സ്‌പോര്‍ട്‌സ് റൂമെന്ന ഷോയില്‍ സംസാരിക്കവെയാണ് റിഷഭിനെയും റിസ്വാനെയും അദ്ദേഹം താരതമ്യം ചെയ്തത്.

2

റിഷഭ് പന്തിനേക്കാള്‍ മികച്ച താരം മുഹമ്മദ് റിസ്വാനാണെന്നാണ് ആക്വിബ് ജാവേദ് ചൂണ്ടിക്കാണിച്ചിരിക്കുന്ന്. മല്‍സരങ്ങള്‍ ഫിനിഷ് ചെയ്യുന്ന കാര്യത്തില്‍ റിഷഭിനേക്കാള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് റിസ്വാനാണെന്നാണ് ജാവേദിന്റെ അഭിപ്രായം.
ഈയടുത്ത കാലത്തായി റിഷഭിനേക്കാള്‍ മികച്ച താരം റിസ്വാനാണ്. റിഷങ് വളരെയധികം കഴിവുറ്റ താരമാണെന്നതില്‍ സംശയമില്ല. പക്ഷെ ഉത്തരവാദിത്വമേറ്റെടുക്കുന്ന കാര്യത്തില്‍ റിസ്വാനേക്കാള്‍ പിറകിലാണ് ഇന്ത്യന്‍ താരം. റിഷഭ് വളരെ അഗ്രസീവായിട്ടുള്ള ബാറ്ററണെന്നു എല്ലായ്‌പ്പോഴും പറയുന്ന കാര്യമാണ്. പക്ഷെ കുറച്ച് വമ്പന്‍ ഷോട്ടുകള്‍ കളിച്ച് പുറത്താവുന്നതിലല്ല കാര്യം. ക്രീസില്‍ ഉറച്ചു നിന്ന്്, പോരാടി മല്‍സരം ഫിനിഷ് ചെയ്യുകയാണ് ഏറ്റവും പ്രധാനമെന്നും ജാവേദ് വിലയിരുത്തി.

3

റിഷഭ് പന്ത്, മുഹമ്മദ് റിസ്വാന്‍ എന്നിവരെ മാത്രമല്ല പാക് സ്പീഡ്സ്റ്റാര്‍ ഷഹീന്‍ ഷാ അഫ്രീഡി, ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരെയും ഷോയില്‍ ആക്വിബ് ജാവേദ് താരതമ്യം ചെയ്തു. ഷഹീന്‍ അഫ്രീഡിയാണ് ഇപ്പോള്‍ ജസ്പ്രീത് ബുംറയേക്കാള്‍ മികച്ച ബൗളറെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഷഹീന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വരുമ്പോഴേക്കും ബുംറ ഇവിടെ തന്റേതായ ഒരു ഇടം സ്ഥാപിച്ചു കഴിഞ്ഞിരുന്നു.

4

ബുംറ ടെസ്റ്റിലും ടി20കളിലുമെല്ലാം മികച്ച പ്രകടനമാണ് നടത്തുന്നതെന്നു വിമര്‍ശകര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. താന്‍ കൂടുതല്‍ മെച്ചപ്പെച്ച ബൗളറാണെന്നു ഷഹീന്‍ ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്. മത്രമല്ല ബുംറയേക്കാള്‍ കൂടുതല്‍ ശേഷിയും ഷഹീനുമുണ്ടെന്നും ആക്വിബ് ജാവേദ് കൂട്ടിച്ചേര്‍ത്തു.

5

28കാരനായ ജസ്പ്രീത് ബുംറയ്ക്കു അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോര്‍ഡാണുള്ളത്. 29 ടെസ്റ്റുകളില്‍ നിന്നും 123 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. എട്ടു അഞ്ചു വിക്കറ്റ് നേട്ടം ഇതിലുള്‍പ്പെടുന്നു. 27 റണ്‍സിനു ആറു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം. ഏകദിനത്തില്‍ 68 മല്‍സരങ്ങളില്‍ നിന്നും 110ഉം ടി20യില്‍ 57 മല്‍സരങ്ങളില്‍ നിന്നും 67ഉം വിക്കറ്റുകളാണ് ബുംറയുടെ സമ്പാദ്യം.
22 കാരനായ ഷഹീന്‍ അഫ്രീഡിയുടെ അന്താരാഷ്ട്ര കരിയറെടുത്താല്‍ 24 ടെസ്റ്റുകളില്‍ നിന്നും 95ഉം 30 ഏകദിനങ്ങളില്‍ നിന്നും 59ഉം 40 ടി20കളില്‍ നിന്നും 47ഉം വിക്കറ്റുകള്‍ അദ്ദേഹം വീഴ്്ത്തിയിട്ടുണ്ട്.

Story first published: Saturday, May 7, 2022, 17:42 [IST]
Other articles published on May 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+